KSEBOA - KSEB Officers' Association

Thursday
Oct 18th
Text size
  • Increase font size
  • Default font size
  • Decrease font size
Home Activities C-CAPSS സെമിനാര്‍ വൈദ്യുതി സുരക്ഷ - പ്രശ്നങ്ങളും പരിഹാരങ്ങളും

സെമിനാര്‍ വൈദ്യുതി സുരക്ഷ - പ്രശ്നങ്ങളും പരിഹാരങ്ങളും

PDF
Hits smaller text tool iconmedium text tool iconlarger text tool icon

Safety Seminarസംഘടനയുടെ പഠന ഗവേഷണ വിഭാഗമായ സി-കാപ്സ് (സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡി സ്റഡീസ് ഇന്‍ പവര്‍ സെക്ടര്‍) സബ് കമ്മിറ്റിയുടെ നേതൃത്വത്തില്‍, "വൈദ്യുതി സുരക്ഷ - പ്രശ്നങ്ങളും പരിഹാരങ്ങളും'' എന്ന വിഷയത്തില്‍ തിരുവനന്തപുരത്ത് വെച്ച് സെമിനാര്‍ നടന്നു. ഡിസംബര്‍ 20ന് നടന്ന സെമിനാറില്‍ സംസ്ഥാന പ്രസിഡന്റ് പ്രദീപ് ബി. മോഡറേറ്റര്‍ ആയിരുന്നു. വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ ശ്രീ. എം. ശിവശങ്കര്‍ ഐ.എ.എസ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ വൈദ്യുതി മേഖലയില്‍, പ്രത്യേകിച്ച് വൈദ്യുതി ബോര്‍ഡില്‍ അപകടങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. 2013 ജനുവരി മുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി ചില നടപടികള്‍ക്ക് തുടക്കം കുറിക്കുമെന്നദ്ദേഹം പറഞ്ഞു.


സംഘടനയുടെ താഴെത്തട്ട് വരെ ചര്‍ച്ച ചെയ്ത്, സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ചശേഷം, ഇന്ത്യയിലെ വൈദ്യുതി മേഖലയിലെ വിദഗ്ദ്ധരുമായി കൂടിക്കാഴ്ച നടത്തി തയ്യാറാക്കിയ സേഫ്റ്റി റിപ്പോര്‍ട്ട്, സി-കാപ്സ് ചെയര്‍മാന്‍ ബോസ് ജേക്കബ് അവതരിപ്പിച്ചു. തുടര്‍ന്ന് യുണൈറ്റഡ് നേഷന്‍സ് ഡിസാസ്റര്‍ റിസ്ക് റിഡക്ഷന്‍ ചീഫ് ആയ ശ്രീ.മുരളി തുമ്മാരുകുടി മുഖ്യപ്രഭാഷണം നടത്തി. വൈദ്യുതി ബോര്‍ഡില്‍ സേഫ്റ്റി പോളിസിയും, സേഫ്റ്റി വിഭാഗവും ഇല്ല എന്നറിഞ്ഞതില്‍ അദ്ദേഹം ആശ്ചര്യം പ്രകടിപ്പിച്ചു. ആസ്ട്രേലിയ പോലെ ഒട്ടുമിക്ക രാജ്യങ്ങളിലും വൈദ്യുതി അപകടങ്ങള്‍ ഇല്ല എന്ന് കണക്കുകള്‍ സഹിതം അദ്ദേഹം വ്യക്തമാക്കി. സേഫ്റ്റി മാനേജ്മെന്റ് സിസ്റം ഫലപ്രദമായി ഈ രാജ്യങ്ങളില്‍ നടപ്പാക്കിയിട്ടുണ്ടെന്നും, വൈദ്യുതി ബോര്‍ഡിലും പ്രത്യേക സുരക്ഷാ വിഭാഗം രൂപീകരിച്ച് സേഫ്റ്റി ഓഡിറ്റ് ഉള്‍പ്പെടെ നടപ്പിലാക്കിയാല്‍ അപകടങ്ങള്‍ ഇല്ലാതാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ഒരു സുരക്ഷാ സംസ്ക്കാരം വളര്‍ത്തിയെടുക്കുവാനുള്ള എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു.
ഇ.ഇ.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റും വര്‍ക്കേഴ്സ് അസ്സോസ്സിയേഷന്‍ സംസ്ഥാന പ്രസിഡന്റുമായ ശ്രീ. കെ.ഒ. ഹബീബ്, ഡെപ്യൂട്ടി ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറും കെ.ജി.ഒ.എ. സംസ്ഥാന പ്രസിഡന്റും ആയ ശ്രീ. സുഭാഷ് ടി.കെ., കോണ്‍ഫെഡറേഷന്‍ ഓഫ് റസിഡന്റ്സ് അസ്സോസ്സിയേഷന്‍സ് പ്രസിഡന്റ് ശ്രീ. പി. സഞ്ജീവ് കുമാര്‍ എന്നിവര്‍ സെമിനാറിന് ആശംസകളര്‍പ്പിക്കുകയും, വിവിധ ആശയങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു.
വിവിധ ജില്ലകളില്‍ നിന്നായി 318 അംഗങ്ങളും കൂടാതെ വൈദ്യുതി ബോര്‍ഡിലെ നിരവധി ഓഫീസര്‍മാരും ജീവനക്കാരും മുന്‍കാല സംഘടനാ നേതാക്കളും പ്രവര്‍ത്തകരും സെമിനാറില്‍ പങ്കെടുത്തു. കേരളാ ഇലക്ട്രിസിറ്റി വര്‍ക്കേഴ്സ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി എം.പി. ഗോപകുമാര്‍, കെ.എസ്.ഇ.ബി. വര്‍ക്കേഴ്സ് അസ്സോസിയേഷനന്‍ സംസ്ഥാന ഭാരവാഹികളായ എസ്. സുരേഷ്കുമാര്‍, വി.എസ്. അജിത്കുമാര്‍, പി. ഹരിഹരന്‍പോറ്റി, എസ്. വിജയന്‍ (കേരളാ ഇലക്ട്രിസിറ്റി ഓഫീസേര്‍സ് ഫെഡറേഷന്‍), ജി. രവിവര്‍മ്മന്‍ (ഓഫീസേര്‍സ് കോണ്‍ഗ്രസ്സ്), എം. ഷാജഹാന്‍ (എസ്.റ്റി.യു) തുടങ്ങിയ സംഘടനാ നേതാക്കളും സെമിനാറില്‍ പങ്കെടുത്തു.

 

flood-banner 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday5866
mod_vvisit_counterYesterday6732
mod_vvisit_counterThis Month105237
mod_vvisit_counterLast Month130349

Online Visitors: 113
IP: 54.161.116.225
,
Time: 19 : 14 : 57