KSEBOA - KSEB Officers' Association

Friday
Mar 24th
Text size
  • Increase font size
  • Default font size
  • Decrease font size
Home Activities C-CAPSS വൈദ്യുതി സുരക്ഷ - പ്രശ്നങ്ങളും പരിഹാരങ്ങളും - സെമിനാര്‍

വൈദ്യുതി സുരക്ഷ - പ്രശ്നങ്ങളും പരിഹാരങ്ങളും - സെമിനാര്‍

PDF
Hits smaller text tool iconmedium text tool iconlarger text tool icon
Safety seminar KSEBOAകേരളത്തില്‍ വൈദ്യുതി അപകടങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ വര്‍ഷവും നൂറിലധികം ജീവിതങ്ങളാണ് വൈദ്യുതി അപകടങ്ങളില്‍ പൊലിഞ്ഞുവീഴുന്നത്. ഇത് നാടിനും സ്ഥാപനത്തിനും അപകടത്തില്‍പ്പെടുന്നവരുടെ കുടുംബങ്ങള്‍ക്കും തീരാനഷ്ടമാണ്. അനുദിനം സങ്കീര്‍ണ്ണമായികൊണ്ടിരിക്കുന്ന വൈദ്യുത ശൃംഖല, വര്‍ദ്ധിച്ചുവരുന്ന അപകടങ്ങള്‍ക്ക് ഒരു കാരണമാണെങ്കിലും വേണ്ടവിധത്തിലുള്ള ശ്രദ്ധയും ഇടപെടലുകളും ഇക്കാര്യത്തില്‍ ഉണ്ടാവുന്നില്ല എന്നത് ഒരു വാസ്തവമാണ്. വൈദ്യുതി ബോര്‍ഡിന്റെ നയങ്ങളിലും കര്‍മ്മപരിപാടികളിലും സുരക്ഷക്ക് പരമപ്രാധാന്യം നല്‍കിയേ മതിയാവൂ. സരക്ഷയ്ക്ക് പ്രാധാന്യം നല്‍കികൊണ്ടുള്ള പ്രവര്‍ത്തനരീതി, വൈദ്യുത ശൃംഖലയുമായി ഇടപെടുന്ന ജീവനക്കാരുടെയും കോണ്‍ട്രാക്ട് തൊഴിലാളികളുടെയും പൊതുജനങ്ങളുടെയും ജീവിതശൈലിയുടെ ഭാഗമായി മാറേണ്ടതുണ്ട്.

 കെ.എസ്.ഇ.ബി. ഓഫീസേഴ്സ് അസോസിയേഷന്റെ പഠനഗവേഷണ വിഭാഗമായ , വൈദ്യതി ബോര്‍ഡിലെ സുരക്ഷ സംബന്ധിച്ച പഠനം നടത്തുകയും 2011 നവംബറില്‍ കൊല്ലത്ത് വച്ച് നടന്ന സംസ്ഥാന സമ്മേളനത്തില്‍ ഒരു പ്രാഥമിക റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ചെയ്തു. സമ്മേളനത്തില്‍ ഉയര്‍ന്നുവന്ന നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ വിശദമായ തുടര്‍ പഠനങ്ങളും വിദഗ്ധരെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു ദ്വിദിന ശില്‍പശാലയും സംഘടിപ്പിക്കുകയുണ്ടായി. ഇതേ തുടര്‍ന്ന് വിശദമായ ഒരു റിപ്പോര്‍ട്ട് വൈദ്യുതി ബോര്‍ഡിനും ഗവണ്‍മെന്റിനും സമര്‍പ്പിക്കുവാനായി തയ്യാറാക്കി. ഈ റിപ്പോര്‍ട്ടിന്‍മേല്‍ അനിവാര്യമായ ചര്‍ച്ചകള്‍ ഉയര്‍ന്നുവരണമെന്ന് ലക്ഷ്യമിട്ടാണ് 2012 ഡിസംബര്‍ 20ന് സെമിനാര്‍ സംഘടിപ്പിക്കുന്നത്.

സുരക്ഷ വൈദ്യുതി ബോര്‍ഡിന്റെ സ്ഥാപന സംസ്കാരത്തിന്റെ ഭാഗമായി മാറ്റുന്നതിന് സംഘടന നടത്തുന്ന ഉദ്യമങ്ങളില്‍ പങ്കാളിയാകുവാനും ഈ സെമിനാറില്‍ പങ്കെടുക്കുവാനും താങ്കളെ പ്രത്യേകം ക്ഷണിക്കുന്നു.

safety Seminar

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday4737
mod_vvisit_counterYesterday4925
mod_vvisit_counterThis Month110258
mod_vvisit_counterLast Month108586

Online Visitors: 78
IP: 54.163.149.225
,
Time: 21 : 24 : 37