KSEBOA - KSEB Officers' Association

Sunday
Apr 30th
Text size
  • Increase font size
  • Default font size
  • Decrease font size
Home Activities Career Development കരിയര്‍ ഡെവലപ്മെന്റ് പ്രോഗ്രാം - സംസ്ഥാന തല ഉല്‍ഘാടനം

കരിയര്‍ ഡെവലപ്മെന്റ് പ്രോഗ്രാം - സംസ്ഥാന തല ഉല്‍ഘാടനം

PDF
Hits smaller text tool iconmedium text tool iconlarger text tool icon
CDPസി.ഡി.പി സബ് കമ്മിറ്റിയുടെ ഈ വര്‍ഷത്തെ ക്ളാസുകളുടെ ഉദ്ഘാടനം ഏപ്രില്‍ 11 നു കണ്ണൂരിലെ ഹോട്ടല്‍ സ്കൈ പാലസില്‍ വച്ചു നടന്നു. 'മാനേജിങ്ങ് ഡിസ്ട്രിബ്യൂഷന്‍ സെക്ഷന്‍ ഫോര്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ (ഇലക്ട്രിക്കല്‍)' എന്നതാണു കരിയര്‍ ഡവലപ്മെന്റ് പ്രോഗ്രാമിന്റെ വിഷയമായി തെരഞ്ഞെടുത്തത്. ഉദ്ഘാടന സമ്മേളനം, രണ്ടു സെഷനുകളായി ക്ളാസ്, പൊതു ചര്‍ച്ച, ഫീഡ് ബാക്ക് എന്നിങ്ങനെ ഒരു ദിവസത്തെ പരിപാടിയാണു നിശ്ചയിച്ചിരുന്നത് .

ഓഫീസേഴ്സ് അസോസിയേഷന്‍ സിക്രട്ടറി ശ്രീ. എ.മോഹനന്‍ ഉദ്ഘാടന സമ്മേളനത്തില്‍ സ്വാഗതം പറഞ്ഞു. സി.ഡി.പി സബ്കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. പി.വി ലതീഷ് അധ്യക്ഷത വഹിച്ചു. വിഷയം തിരഞ്ഞെടുക്കാനുള്ള പ്രാധാന്യത്തെ കുറിച്ചും, ഈ വര്‍ഷം നടയത്താനിരിക്കുന്ന മറ്റു ക്ളാസുകളുടെ വിഷയം സംബന്ധിച്ചും അധ്യക്ഷ പ്രസംഗത്തില്‍ സൂചിപ്പിക്കുകയുണ്ടായി. കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ ജനറല്‍ സിക്രട്ടറി ശ്രീ. എം.ജി.സുരേഷ് കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കെ.എസ്.ഇ.ബി യുടെ പൊതു സ്ഥിതിയും, നിലവിലെ പ്രതിസന്ധികളും, വിതരണ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളും ചുരുങ്ങിയ വാക്കുകളിലൂടെ ക്ളാസില്‍ പങ്കെടുത്തവരുമായി സംവദിക്കുന്നതായിരുന്നു ജനറല്‍ സിക്രട്ടറിയുടെ പ്രസംഗം.

CDPകണ്ണൂര്‍ കാസര്‍ഗോഡ് കോഴിക്കോട് ജില്ലാകളില്‍ നിന്നുമായി 28 അസിസ്റ്റന്റ് എഞ്ചിനീയര്‍മാര്‍ ക്ളാസില്‍ പങ്കെടുത്തു. ശ്രീ. പി.രാജന്‍, ഡപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ ഒന്നാമത്തെ സെഷനും ശ്രീ. ബോസ് ജേക്കബ്, എക്സിക്യുട്ടീവ് എഞ്ചിനീയര്‍ രണ്ടാമത്തെ സെഷനും വിഷയം അവതരിപ്പിച്ചു. മാനേജിങ്ങ് പവര്‍ ഡിസ്ട്രിബ്യൂഷന്‍ എന്ന വിഷയമാണു ശ്രീ. പി രാജന്‍ കൈകാര്യം ചെയ്തത്. ഡിസ്ട്രിബ്യൂഷന്‍ സെക്ഷനിലെ വിവിധ ചുമതലകളെ സംബന്ധിച്ചു പ്രതിപാദിച്ചു തുടങ്ങിയ ക്ളാസ് മാനേജ്മെന്റ് തിയറികള്‍ ലളിതമായി അവതരിപ്പിച്ചു കൊണ്ട് കെ.എസ്.ഇ.ബി യുടെ വിഷനും, നേരിടുന്ന പ്രശ്നങ്ങളിലേക്കും കടന്നു ചെന്നു. പരിമിതികളെ മുറിച്ചു കടക്കാനുള്ള പുതിയ അറിവുകള്‍ പകര്‍ന്നു കൊണ്ടാണു ഒന്നാമത്തെ ഭാഗം അവസാനിച്ചത് .

ശ്രീ ബോസ് ജേക്കബ് നയിച്ച രണ്ടാമത്തെ സെഷന്‍ റവന്യൂ മാനേജ്മെന്റ്, സ്റാന്റേര്‍ഡ് ഓഫ് പെര്‍ഫോര്‍മന്‍സ്, മോഡല്‍ സെക്ഷന്‍, ലോസ്സ് റിഡക്ഷന്‍, സുരക്ഷ, എന്നിങ്ങനെ ഡിസ്ട്രിബ്യൂഷന്‍ ഓഫീസിലെ ദൈനം ദിന പ്രവര്‍ത്തനങ്ങളെ എങ്ങനെ ചിട്ടപ്പെടുത്താം എന്നതില്‍ ഊന്നിയതായിരുന്നു. ഉച്ച ഭക്ഷണ ശേഷം പതിവുള്ള ആലസ്യം തീര്‍ത്തും ഇല്ലാതാക്കി കൊണ്ടുള്ള സജീവമായ ചര്‍ച്ചകളിലൂടെയാണു ക്ളാസ് കടന്നു പോയത്. ഇതിനു ശേഷം ശ്രീ. അഗസ്റ്റിന്‍ തോമസ്, ഡപ്യൂട്ടി ചീഫ് എഞ്ചിനീയര്‍, കണ്ണൂര്‍ കൂടി പങ്കെടുത്തു കൊണ്ട് പഠിതാക്കളുടെ സംശയ നിവാരണത്തിനായി പൊതു ചര്‍ച്ച നടന്നു.

ക്ളാസില്‍ പങ്കെടുത്തവരുടെ ഫീഡ് ബാക്കില്‍, ഡിസ്ട്രിബ്യൂഷന്‍ സെക്ഷന്‍ ഓഫീസില്‍ ചുമതലയേല്‍ക്കുന്നവരുടെ ആശങ്കകള്‍ തീര്‍ക്കാന്‍ സഹായകരമാവുന്നതാണു ക്ളാസ് എന്ന പൊതു അഭിപ്രായമാണു ഉയര്‍ന്നത്. കണ്ണൂര്‍ ജില്ലാ സിക്രട്ടറി ശ്രീ. ജഗദീശന്‍.സി യുടെ നന്ദി പ്രകടനത്തോടെ ഉദ്ഘാടന പരിപാടി എന്ന നിലയില്‍ നടത്തിയ സി.ഡി.പി പ്രോഗ്രാം അവസാനിച്ചു.
 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday2748
mod_vvisit_counterYesterday4743
mod_vvisit_counterThis Month150451
mod_vvisit_counterLast Month142377

Online Visitors: 72
IP: 54.224.247.75
,
Time: 12 : 40 : 46