KSEBOA - KSEB Officers' Association

Wednesday
Jun 26th
Text size
  • Increase font size
  • Default font size
  • Decrease font size
Home Activities Career Development മീറ്ററിങ് - ലളിതം, ആധികാരികം

മീറ്ററിങ് - ലളിതം, ആധികാരികം

PDF
Hits smaller text tool iconmedium text tool iconlarger text tool icon

കെ.എസ്.ഇ.ബി. ഓഫീസേഴ്സ് അസ്സോസിയേഷന്‍ പ്രസിദ്ധീകരിച്ച  "ഇലക്ട്രിസിറ്റി മീറ്ററിങ് ഇന്‍ പവര്‍ ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റം" എന്ന പുസ്തകത്തെ കുറിച്ച്
വൈദ്യുതി വിതരണ വിഭാഗത്തില്‍ ദൈനംദിന പ്രവൃത്തികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ജീവനക്കാരും റവന്യൂ, ടെക്നിക്കല്‍ മുതലായ ഓഡിറ്റിംഗുമായി ബന്ധപ്പെട്ട പരിശോധനാ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരും അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് ട്രാന്‍സ്ഫോര്‍മര്‍ ഓപ്പറേറ്റഡ് (CT/PT) മീറ്റര്‍ ഉള്‍പ്പെടെയുള്ള വിവിധ തരം ഇലക്ട്രിസിറ്റി മീറ്ററുകളുടെ സാങ്കേതികതയും പ്രവര്‍ത്തനവും സംബന്ധിച്ച അറിവിന്റെ പരിമിതി. കൂടാതെ അവയുടെ കണക്ഷന്‍ കൊടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും മള്‍ട്ടിപ്ലിക്കേഷന്‍ ഫാക്ടര്‍ (MF) കണ്ടുപിടിക്കേണ്ട മാര്‍ഗ്ഗങ്ങളെക്കുറിച്ചും നിരവധി ആശങ്കകള്‍ നിലനില്ക്കുന്നുണ്ട്. ഇപ്രകാരമുള്ള പല സംശയങ്ങളും തീര്‍ക്കുവാന്‍ ഒരു ആധികാരിക റഫറന്‍സ് ഗ്രന്ഥത്തിന്റെ കുറവ് അനുഭവപ്പെട്ടിരുന്നു.
ഈ സാഹചര്യത്തില്‍ അസോസ്സിയേഷന്റെ തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് രാജീവ് എന്‍. നായര്‍ തയ്യാറാക്കിയ "ഇലക്ട്രിസിറ്റി മീറ്ററിങ് ഇന്‍ പവര്‍ ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റം" എന്ന പുസ്തകം വളരെ പ്രസക്തമാണ്. ഏകദേശം രണ്ടു വര്‍ഷത്തോളമായി നടത്തിയിട്ടുള്ള നിരന്തര പ്രയത്നത്തിന്റെ ഫലമായിട്ടാണ് ടി പുസ്തകം പുറത്തിറങ്ങിയിട്ടുള്ളത്. പുസ്തകത്തിലെ ആശയങ്ങള്‍ക്ക് വ്യക്തത കൈവരിക്കുവാന്‍ നൂറിലധികം കളര്‍ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് പ്രത്യേകം ശ്രദ്ധ പിടിച്ചുപറ്റുന്നുണ്ട്. വളരെ സൂക്ഷ്മതയോടും കൃത്യതയോടും കൂടി തന്നെ ഗ്രന്ഥകര്‍ത്താവ് സ്വന്തമായി പകര്‍ത്തിയ ചിത്രങ്ങളാണ് ഏറെയും. പുസ്തകം ഇംഗ്ലീഷിലാണ് എന്നുള്ളത് ചിലര്‍ക്കെങ്കിലും നിരാശ ഉളവാക്കുന്നുണ്ട്.


പതിനൊന്ന് അദ്ധ്യായങ്ങളായാണ് ഈ പുസ്തകം തയ്യാറാക്കിയിട്ടുള്ളത്. ഒന്നാമത്തെ അദ്ധ്യായത്തില്‍, 1872 മുതല്‍ വൈദ്യുതി അളക്കുവാനുപയോഗിച്ച മാര്‍ഗങ്ങളെ കുറിച്ചു് മീറ്ററുകളുടെ ചരിത്രവിവരണം ചിത്രങ്ങള്‍ സഹിതം ഉള്‍പ്പെടുത്തിയിട്ടുണ്ട്. രണ്ടാമത്തെ അദ്ധ്യായത്തില്‍ ഇലക്ട്രിസിറ്റി മീറ്ററിന്റെ നിര്‍വചനം കൊടുത്തിരിക്കുന്നതില്‍ കമ്യൂണിക്കേഷന്‍ കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നത് പ്രത്യേകം ശ്രദ്ധേയമാണ്. ഈ അദ്ധ്യായം വായിച്ചപ്പോള്‍ വിതരണ ശൃംഖലയില്‍ ഉള്ള വിവിധ തരം മീറ്ററുകളെ കുറിച്ച് ഒരു പൊതുവായ അറിവ് കിട്ടി. ശ്രീ ചിത്തിരതിരുനാള്‍ മഹാരാജാവിന്റെ കാലത്തെ ഇലക്ട്രിസിറ്റി ഡിപ്പാര്‍ട്ട്മെന്റിന്റെ എംബ്ലത്തോടു കൂടിയ മെക്കാനിക്കല്‍ മീറ്ററിന്റെ ചിത്രം എന്നെ രാജഭരണ കാലത്തേക്ക് കൂട്ടിക്കൊണ്ടു പോയി. മീറ്ററിന്റെ സീലിങ്, ടെസ്റ്റിങ് എന്നിവയുടെ പ്രാധാന്യവും പരാമര്‍ശിച്ചു പോയിട്ടുണ്ട്.
മീറ്ററിങ്ങില്‍ ആധുനികമായ ഒരുപാട് മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഇന്‍ഡക്ഷന്‍ ടൈപ്പ് മീറ്ററുകളെ കുറിച്ച് നമ്മള്‍ അറിഞ്ഞിരിക്കേണ്ടതാണെന്ന് ഗ്രന്ഥകാരന്‍ മൂന്നാമത്തെ അദ്ധ്യായത്തിലൂടെ നമ്മെ ബോദ്ധ്യപ്പെടുത്തുന്നു. ഇതിന്റെ ഓരോ ഘടകങ്ങളും അതിന്റെ സാങ്കേതികതയും താരതമ്യം ചെയ്തുകൊണ്ട് നാലാമത്തെ അദ്ധ്യായത്തില്‍ സ്റ്റാറ്റിക് മീറ്ററുകളെ കുറിച്ച് വിവരിച്ചിട്ടുള്ളത് ഇലക്ട്രോണിക് മീറ്ററുകളെ കുറിച്ച് നമുക്കുള്ള പേടി അകറ്റുവാന്‍ വളരെധികം സഹായിയ്ക്കും.
നിലവില്‍ ഏറ്റവും അധികം സംശയങ്ങള്‍ ഉള്ളത് ട്രാന്‍സ്ഫോര്‍മര്‍ ഓപ്പറേറ്റഡ് മീറ്ററുകളുടെ കണക്ഷന്‍ കൊടുക്കുന്നതിലും മള്‍ട്ടിപ്ലിക്കേഷന്‍ ഫാക്ടര്‍ കണ്ടുപിടിക്കുന്നതിലുമാണ്. ഇക്കാര്യത്തില്‍ സൂപ്പര്‍വൈസറി വിഭാഗത്തിലുള്ള ജീവനക്കാരുടെ അജ്ഞത വളരെയധികം വിനിമയ നഷ്ടത്തിനു കാരണമാകുന്നുണ്ട്. ഇതിനു പരിഹാരമെന്നോണമാണ് അഞ്ച്, ആറ്, എഴ് അദ്ധ്യായങ്ങളുടെ രൂപകല്പന. എല്‍.റ്റി, എച്ച്.റ്റി (LT, HT) വിഭാഗങ്ങളിലെ ട്രാന്‍സ്ഫോര്‍മര്‍ ഓപ്പറേറ്റഡ് മീറ്ററുകളുടെ (CT/PT Operated Meter) നിലവിലെ വിവിധ തരത്തില്‍ വേണ്ടിവരുന്ന കണക്ഷന്‍ രീതികള്‍ സര്‍ക്യൂട്ട് ഡയഗ്രം, വെക്ടര്‍ ഡയഗ്രം മുതലായവയുടെ സഹായത്തോടെ വളരെ വിശദമായി ഈ മൂന്ന് അദ്ധ്യായങ്ങളില്‍ വിവരിച്ചിട്ടുണ്ട്. മള്‍ട്ടിപ്ലിക്കേഷന്‍ ഫാക്ടര്‍ (MF) കണ്ടുപിടിക്കുവാന്‍ ഓരോ തരം കണക്ഷനും പ്രത്യേക ഉദാഹരണങ്ങള്‍ സഹിതം മീറ്റര്‍ നെയിംപ്ലേറ്റിന്റെ കളര്‍ ചിത്രങ്ങള്‍ ഉള്‍പ്പെടെ വിവരിച്ചിരിക്കുന്നു. ഈ മൂന്നദ്ധ്യായങ്ങള്‍ ഈ പുസ്തകത്തിന്റെ മൂല്യം വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ് എന്നു പറയാതെ വയ്യ. എല്ലാ ജീവനക്കാര്‍ക്കും നേരിട്ട് കാണാന്‍ അവസരം കിട്ടാത്ത പല ഘടകങ്ങളുടെയും കളര്‍ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് പ്രശംസനീയമാണ്.
എട്ടാമത്തെ അദ്ധ്യായത്തില്‍ ക്ലാസ്സ് 0-2, ക്ലാസ്സ് 0-25 എന്നീ CTകളുടെ വ്യത്യാസം വിവരിച്ചുകൊണ്ട് സ്പെഷ്യല്‍ ക്ലാസ്സ് CT കളെ കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്.
വൈദ്യുതി പ്രതിസന്ധി രൂക്ഷമായിരിക്കുന്ന ഇക്കാലത്ത് വൈദ്യുതി ഉപഭോഗം നിയന്ത്രിക്കുന്നതിനായി ഉപഭോക്താക്കളുടെ ഭാഗത്തു നിന്നും വളരെയധികം കാര്യങ്ങള്‍ ചെയ്യേണ്ടതായിട്ടുണ്ട്. ഇതിനനുസരണമായി മീറ്ററിംഗ് രീതികളിലും പല മാറ്റങ്ങള്‍ വരുത്തേണ്ടതായിട്ടുണ്ട്. ഇക്കാര്യം ബോധവല്‍ക്കരിക്കുവാന്‍ വേണ്ടിയാണ് DSM എന്ന തലക്കെട്ടില്‍ ഒമ്പതാമത്തെ അദ്ധ്യായത്തിലൂടെ ഗ്രന്ഥകാരന്‍ ശ്രമിച്ചിട്ടുള്ളത്. എനര്‍ജി സര്‍വ്വീസ് കമ്പനി (ESCo) യെ കുറിച്ചും ഒരു ലഘുവിവരണം ഈ അദ്ധ്യായത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
DSM അധിഷ്ടിതമായ ആധുനിക മീറ്ററുകളെകുറിച്ചാണ് 10ാമത്തെ അദ്ധ്യായത്തില്‍ പ്രതിപാദിക്കുന്നത്. ടൈം ഓഫ് ഡേ (ToD) മീറ്റര്‍, പ്രീപെയ്ഡ് മീറ്റര്‍, കോമണ്‍ മീറ്റര്‍ റീഡിംഗ് ഇന്‍സ്ട്രുമെന്റ് (CMRI), ഓട്ടോമേറ്റഡ് മീറ്റര്‍ റീഡിംഗ് (AMI), അഡ്വാന്‍സ്ഡ് മീറ്ററിംഗ് ഇന്‍ഫ്രാ സ്ട്രക്ചര്‍ (AMI), സ്മാര്‍ട്ട് മീറ്റര്‍ എന്നിവയെ കുറിച്ച് ഈ അദ്ധ്യായത്തില്‍ നിന്നും മനസ്സിലാക്കുവാന്‍ കവിഞ്ഞു. നെറ്റ് എനര്‍ജി മീറ്ററിംഗ് താരിഫ്, KVAH മീറ്ററിംഗ് താരിഫ്, ABT എന്നീ താരിഫുകളെ കുറിച്ച് അറിയുവാന്‍ ഈ അദ്ധ്യായം സഹായിക്കുന്നുണ്ട്.
വൈദ്യുതി ശൃംഖലയിലും മീറ്ററിംഗിലും ഇനി വരേണ്ട മാറ്റങ്ങളെ കുറിച്ചുള്ളതാണ് പതിനൊന്നാമത്തെ അദ്ധ്യായം. നിലവിലുള്ള ഗ്രിഡ് രീതികളില്‍ നിന്നും മാറിയുള്ള സ്മാര്‍ട്ട് ഗ്രിഡ് എന്ന നൂതന ആശയത്തെ ഈ അദ്ധ്യായത്തില്‍ പരിചയപ്പെടുത്തുന്നു. സ്മാര്‍ട്ട് മീറ്ററിങ്ങും സ്മാര്‍ട്ട് ഗ്രിഡും നടപ്പാക്കുന്നതിലൂടെ സോളാര്‍, വിന്‍ഡ് മുതലായ (Solar, Wind etc) ഊര്‍ജ്ജ ഉത്പാദന സ്രോതസ്സുകള്‍ വഴിയുള്ള ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളും അതുവഴി പവര്‍കട്ട്, ലോഡ്ഷെഡിങ് എന്നിവ ഒഴിവാക്കാനാകുമെന്നും വൈദ്യുതിയുടെ ഉയരുന്ന വില നിയന്ത്രിക്കാനാകുമെന്നും ഈ പുസ്തകം തീര്‍ച്ചയായും ഉപയോഗപ്പെടും. മീറ്ററിങ്ങിനെ സംബന്ധിച്ച് ഇതുവരെ ലഭിച്ചിട്ടില്ലാത്ത പല അറിവുകളും ആശയങ്ങളും ഇലക്ട്രിക്കല്‍ എ‍ഞ്ചിനീയറിങ് വിദ്യാര്‍ത്ഥികള്‍ക്കും വൈദ്യുതി വിതരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്കും ലഭിക്കുവാന്‍ ഈ പുസ്തകം ഉപകാരപ്രദമാണെന്ന് സംശയമില്ലാതെ പറയുവാന്‍ കഴിയും.

 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday21
mod_vvisit_counterYesterday4031
mod_vvisit_counterThis Month123056
mod_vvisit_counterLast Month143934

Online Visitors: 46
IP: 34.228.185.211
,
Time: 00 : 10 : 07