KSEBOA - KSEB Officers' Association

Friday
Aug 17th
Text size
  • Increase font size
  • Default font size
  • Decrease font size
Home Activities Career Development പവര്‍ & ഇന്‍സ്ട്രുമെന്റ് ട്രാന്‍സ്ഫോര്‍മര്‍

പവര്‍ & ഇന്‍സ്ട്രുമെന്റ് ട്രാന്‍സ്ഫോര്‍മര്‍

PDF
Hits smaller text tool iconmedium text tool iconlarger text tool icon

'പവര്‍ & ഇന്‍സ്ട്രുമെന്റ് ട്രാന്‍സ്ഫോര്‍മേഴ്സ്' എന്ന വിഷയത്തില്‍ രണ്ട് ദിവസത്തെ പരിശീലന പരിപാടി അങ്കമാലിയില്‍ വച്ച് ട്രാന്‍സ്ഫോര്‍മര്‍ നിര്‍മ്മാതാക്കളായ ട്രാന്‍സ്ഫോര്‍മേഴ്സ് & ഇലക്ട്രിക്കല്‍സ് ലിമിറ്റഡ്, കേരള (TELK) യുമായി സഹകരിച്ച് സംഘടിപ്പിച്ചു. നവംബര്‍ 28, 29 തീയതികളിലായി നടന്ന പരിശീലന പരിപാടിയില്‍ എല്ലാ ജില്ലകളില്‍ നിന്നും അംഗങ്ങള്‍ പങ്കെടുത്തു. ഹോട്ടല്‍ സുരഭിയില്‍ വച്ച് ആദ്യ ദിവസത്തെ ക്ലാസ് നടന്നു. സംസ്ഥാന സെക്രട്ടറി മുഹമ്മദ് കാസിം അധ്യക്ഷത വഹിച്ച ചടങ്ങില്‍ ടെല്‍ക്ക് ജനറല്‍ മാനേജര്‍ ശ്രീ. ഉമ്മന്‍ ജോഷ്വാ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. സി.ഡി.പി കണ്‍വീനര്‍ ജോജി ജോര്‍ജ് മാത്യു സ്വാഗതവും, സി.ഡി.പി സബ് കമ്മിറ്റി ചെയര്‍മാന്‍ ഹരിദേവന്‍ നന്ദിയും പറഞ്ഞു.

ട്രാന്‍സ്ഫോര്‍മര്‍ ഡിസൈന്‍ എന്ന വിഷയത്തില്‍ ശ്രീമതി. കല.വി. (മാനേജര്‍-ഡിസൈന്‍, ടെല്‍ക്ക്), ട്രാന്‍സ്ഫോര്‍മര്‍-നിര്‍മ്മാണം, സ്ഥാപിക്കല്‍, അറ്റകുറ്റപണികള്‍ എന്ന വിഷയത്തില്‍  ശ്രീ. ഷിനോദ് ഔസേഫ് (അസിസ്റ്റന്റ് മാനേജര്‍-ഡിസൈന്‍) എന്നിവര്‍ ക്ലാസ്സുകള്‍ എടുത്തു. രണ്ടാം ദിവസം ടെല്‍ക്ക് ഫാക്ടറി സന്ദര്‍ശിച്ച് ട്രാന്‍സ്ഫോര്‍മര്‍ നിര്‍മ്മാണം നേരിട്ട് കണ്ട് മനസ്സിലാക്കുന്നതിന് പരിശീലനത്തില്‍ പങ്കെടുത്തവര്‍ക്ക് അവസരം ലഭിച്ചു. ശ്രീ. ഷിനോദ് ഔസേഫ്, ജിതിന്‍ ജോളി എന്നിവര്‍ ഫാക്ടറിയുടെ എല്ലാ യൂണിറ്റുകളിലേക്കും കൊണ്ടുപോയി നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങള്‍ വിശദീകരിച്ചു കൊടുത്തു.

തുടര്‍ന്ന് നന്ദകുമാര്‍ (ഇടുക്കി), രജിത ആര്‍. (ആലപ്പുഴ) എന്നിവര്‍ 'റിവ്യൂ'ല്‍ പങ്കെടുത്ത് പ്രോഗ്രാമിനെ വിലയിരുത്തി. സി.ഡി.പി ചെയര്‍മാന്‍ എന്‍. ഹരിദേവന്‍ എല്ലാവര്‍ക്കും നന്ദി പറഞ്ഞു.

 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday2643
mod_vvisit_counterYesterday5364
mod_vvisit_counterThis Month74982
mod_vvisit_counterLast Month128440

Online Visitors: 67
IP: 54.224.11.137
,
Time: 12 : 24 : 29