KSEBOA - KSEB Officers' Association

Thursday
Nov 23rd
Text size
  • Increase font size
  • Default font size
  • Decrease font size
Home Activities Career Development Non-Conventional Energy - Powering A Greener Tomorrow

Non-Conventional Energy - Powering A Greener Tomorrow

PDF
Hits smaller text tool iconmedium text tool iconlarger text tool icon
CDPകാസര്‍ ഗോഡ് ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആഗസ്റ് 11-ന് കാഞ്ഞങ്ങാട് വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ ''Non-Conventional Energy - Powering A Greener Tomorrow '' എന്ന വിഷയത്തില്‍ പഠനക്ളാസ്സ് സംഘടിപ്പിക്കുകയുണ്ടായി. തൃക്കരിപ്പൂര്‍ എഞ്ചിനീയറിങ്ങ് കോളേജ് ഇലക്ട്രിക്കല്‍ ഡിപ്പാര്‍ട്ട്മെന്റ് മേധാവി പ്രൊഫ. എ. കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. അസ്സോസിയേഷന്‍ സംസ്ഥാന സെക്രട്ടറിമാരായ പി.വി. ലതീഷ്, എ. മോഹനന്‍ എന്നിവര്‍ പങ്കെടുത്തു. കാസര്‍ഗോഡ് ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ രാജന്‍ പി. ക്ളാസ്സുകള്‍ കൈകാര്യം ചെയ്തു. ഊര്‍ജ്ജമേഖലയെക്കുറിച്ചുളള അറിവും പാരമ്പര്യേതര ഊര്‍ജ്ജസ്രോതസ്സുകളെ ചെലവു കുറഞ്ഞ രീതിയില്‍ പ്രകൃതിക്കിണങ്ങുന്ന പ്രക്രിയയിലൂടെ എങ്ങനെ വൈദ്യുതോര്‍ജ്ജമാക്കി മാറ്റാമെന്നും ക്ളാസ്സില്‍ വളരെ വിശദമായി പ്രതിപാദിക്കുകയുണ്ടായി.

തൃക്കരിപ്പൂര്‍ എഞ്ചിനീയറിങ്ങ് കോളേജ് ചീമേനി, എല്‍. ബി. എസ് എഞ്ചിനീയറിങ്ങ് കോളേജ് കാസര്‍ഗോഡ്, തൃക്കരിപ്പൂര്‍ ഗവണ്‍മെന്റ് പോളിടെക്നിക്, പെരിയ ഗവണ്‍മെന്റ് പോളിടെക്നിക്, നിത്യാനന്ദ പോളിടെക്നിക് കാഞ്ഞങ്ങാട് തുടങ്ങിയ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളും, അദ്ധ്യാപകരും, കെ.എസ്.ഇ.ബി. യിലെ മറ്റ് സംഘടനാ പ്രവര്‍ത്തകര്‍, വ്യാപാരി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ചടങ്ങില്‍ വച്ച് വൈദ്യുതിയുടെ ആവശ്യമില്ലാതെ കാറ്റിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന, പോക്കറ്റില്‍ കൊണ്ടുനടക്കാവുന്ന ''പോക്കറ്റ് വിന്റ്'' എന്ന മൊബൈല്‍ ചാര്‍ജ്ജറിന്റെ കണ്ടുപിടുത്തം നടത്തിയ യുവ എഞ്ചിനീയര്‍മാരായ സുഭാഷ് കൃഷ്ണ, അരുണ്‍. പി, വിപിന്‍ കുമ്പളപ്പളളി എന്നിവരെ അനുമോദിച്ചു.അസ്സോസിയേഷന്‍ ജില്ലാപ്രസിഡണ്ട് പി.പി. നന്ദകുമാര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പി. സീതാരാമന്‍ സ്വാഗതവും, പി. വി. മധുസൂദനന്‍ നന്ദിയും രേഖപ്പെടുത്തി.
 

Add comment


Security code
Refresh


 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday1255
mod_vvisit_counterYesterday4536
mod_vvisit_counterThis Month96136
mod_vvisit_counterLast Month157088

Online Visitors: 76
IP: 54.81.195.240
,
Time: 05 : 31 : 48