KSEBOA - KSEB Officers' Association

Thursday
Mar 23rd
Text size
  • Increase font size
  • Default font size
  • Decrease font size
Home Activities Conference സംസ്ഥാന സമ്മേളനം - സ്വാഗതസംഘം രൂപീകരിച്ചു

സംസ്ഥാന സമ്മേളനം - സ്വാഗതസംഘം രൂപീകരിച്ചു

PDF
Hits smaller text tool iconmedium text tool iconlarger text tool icon
സ്വാഗതസംഘം2010 ജനുവരി 30, 31 തീയതികളില്‍ തൃശൂര്‍ വെള്ളാനിക്കരയില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗം ഡിസംബര്‍ 12-ന് തൃശൂര്‍ എന്‍.ജി.ഒ. യൂണിയന്‍ ഹാളില്‍ നടന്നു. സംസ്ഥാന പ്രസിഡന്റ് കെ.എ. ശിവദാസന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന സെക്രട്ടറി എം.ജി. സുരേഷ്കുമാര്‍ സമ്മേളനത്തിന്റെ പൊതുവായ ചിത്രം വിവരിച്ചു.

സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി ശ്രീ. വി. രാമകൃഷ്ണന്‍, വര്‍ക്കിങ്ങ് വിമന്‍സ് കോ-ഓര്‍ഡിനേഷന്‍ കേന്ദ്രകമ്മിറ്റി അംഗം ശ്രീമതി. ടി.എ. ഉഷാകുമാരി, എന്‍.ജി.ഒ. യൂണിയന്‍ ജില്ലാസെക്രട്ടറി ശ്രീ. പി.വി. ബാബു, കെ.ജി.ഒ.എ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ശ്രീ. എ.വി. പ്രദീപ് കുമാര്‍, കെ.എസ്.ടി.എ ജില്ലാ സെക്രട്ടറി ശ്രീ. ഗോപീദാസന്‍, കെ.എസ്.ഇ.ബി. വര്‍ക്കേഴ്സ് അസോസിയേഷന്‍ ഡിവിഷന്‍ സെക്രട്ടറി ശ്രീ. ഇഗ്നേഷ്യസ് തുടങ്ങിയവരടക്കം വിവിധ വര്‍ഗ ബഹുജന സംഘടനാ നേതാക്കള്‍ സംസാരിച്ചു.
സംഘടനയുടെ ജനറല്‍സെക്രട്ടറി ബി. പ്രദീപ് സ്വാഗതവും സംസ്ഥാന വൈസ്പ്രസിഡന്റ് എന്‍.ടി. ബേബി നന്ദിയും പറഞ്ഞു.

എം.പി.മാരായ സര്‍വ്വശ്രീ പി.ആര്‍. രാജന്‍, പി.കെ. ബിജു, എം.എല്‍.എ.മാരായ സര്‍വ്വശ്രീ. എ.സി. മൊയ്തീന്‍, ബാബു എം. പാലിശേരി, കെ.വി. അബ്ദുള്‍ ഖാദര്‍, മുരളി പെരുനെല്ലി, പ്രൊഫ. സി. രവീന്ദ്രനാഥ്, ബി.ഡി. ദേവസ്സി എന്നിവര്‍ രക്ഷാധികാരികളായും പ്രൊഫ. ആര്‍. ബിന്ദു (തൃശൂര്‍ കോര്‍പറേഷന്‍ മേയര്‍) ചെയര്‍പേഴ്സനുമായ സ്വാഗതസംഘത്തെ തിരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറി പി.വി. പ്രദീപ് ജനറല്‍ കണ്‍വീനറായി  85 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും, വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി 9 സബ്കമ്മറ്റിയെയും തെരഞ്ഞെടുത്തു.
 

Add comment


Security code
Refresh

Related Articles

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday2166
mod_vvisit_counterYesterday4757
mod_vvisit_counterThis Month102762
mod_vvisit_counterLast Month108586

Online Visitors: 74
IP: 54.166.82.161
,
Time: 11 : 46 : 51