KSEBOA - KSEB Officers' Association

Thursday
May 24th
Text size
  • Increase font size
  • Default font size
  • Decrease font size
Home Activities Conference ഏവരും ഉറ്റുനോക്കുന്ന സംസ്ഥാന സമ്മേളനം

ഏവരും ഉറ്റുനോക്കുന്ന സംസ്ഥാന സമ്മേളനം

PDF
Hits smaller text tool iconmedium text tool iconlarger text tool icon

Kollamസംഘടനയുടെ പതിനേഴാം സംസ്ഥാന സമ്മേളനം നവംബര്‍ 26,27 തീയതികളിലായി കൊല്ലത്തു വച്ച് നടക്കുകയാണ്. കഴിഞ്ഞസംസ്ഥാന സമ്മേളനം തൃശൂരില്‍ ഇരുപത്തിരണ്ടു മാസങ്ങള്‍ക്കു മുമ്പാണ് നടന്നത്. ഈ കാലയളവിനിടയില്‍ സംസ്ഥാന ഭരണത്തില്‍ മാറ്റമുണ്ടായി. അതോടൊപ്പം ബോര്‍ഡിന്റെ മാനേജ്മെന്റും പൂര്‍ണ്ണമായി മാറിയിട്ടുണ്ട്. ഈ മാറ്റങ്ങളുടെയൊക്കെ പ്രതിഫലനം ബോര്‍ഡിന്റെ പ്രവര്‍ത്തനരീതിയിലും കണ്ടു തുടങ്ങിയിട്ടുണ്ട്.

കഴിഞ്ഞ അഞ്ചുവര്‍ഷകാലം വൈദ്യുതി ബോര്‍ഡിന്റെയും ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും താല്പര്യങ്ങള്‍ ഒരു പോലെ സംരക്ഷിക്കുന്ന സമീപനമായിരുന്നു കണ്ടിരുന്നത്. രണ്ട് ശമ്പള പരിഷ്കരണം, കൃത്യമായ ഇടവേളകളിലെ ഡി.എയും പ്രൊമോഷനുകളും, സുതാര്യമായ സ്ഥലംമാറ്റ നടപടി ക്രമങ്ങള്‍, പുതിയ തസ്തികകള്‍, പുതിയ നിയമനങ്ങള്‍ എന്നിങ്ങനെ വിവിധ രൂപങ്ങളില്‍ അതിന്റെ ഗുണം നമുക്ക് അനുഭവിക്കാന്‍ കഴിഞ്ഞു. ലഘൂകരിച്ച സേവന നടപടികള്‍, പരാതി പരിഹാരത്തിനായി അദാലത്തുകള്‍, പവര്‍കട്ടും ലോഡ് ഷെഡിംഗും ഇല്ലാതെയുള്ള വൈദ്യുതിവിതരണം തുടങ്ങിയ വിവിധ നേട്ടങ്ങള്‍ ഉപഭോക്താക്കള്‍ക്കും പൊതു സമൂഹത്തിനും ലഭിച്ചിരുന്ന കാലവുമായിരുന്നു അത്.

ഈ വിഷയങ്ങളിലൊക്കെ പുതിയ സര്‍ക്കാരിന്റെ സമീപനമെന്തായിരിക്കും എന്നത് ഇപ്പോഴും വ്യക്തമല്ല. ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ നല്‍കുന്നതിലും ബോര്‍ഡിനെ പൊതുമേഖലയില്‍ ഒറ്റ സ്ഥാപനമായി നിലനിര്‍ത്തി ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും താല്‍പര്യം പൂര്‍ണമായും സംരക്ഷിക്കുമെന്ന കഴിഞ്ഞ സര്‍ക്കാരിന്റെ നിലപാടില്‍ നിന്ന് ഈ സര്‍ക്കാരിനും യാതൊരുവിധ പിന്നോട്ട് പോക്കും ഇല്ല എന്ന് ബഹു. വൈദ്യുതി വകുപ്പ് മന്ത്രി ഉറപ്പിച്ച് പറഞ്ഞിരുന്നെങ്കിലും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഉത്തരവായ ഓഫീസര്‍മാരുടെ ശമ്പളപരിഷ്കരണം നടപ്പാക്കുന്ന കാര്യത്തില്‍ വലിയ അമാന്തമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നു ഉണ്ടായത്. നിരന്തരമായി കഴിഞ്ഞ അഞ്ചു മാസം സര്‍ക്കാരിലും മന്ത്രിയിലും വലിയ സമ്മര്‍ദം ചെലുത്തിയതിനെ തുടര്‍ന്നാണ്, ഇപ്പോള്‍ ശമ്പള പരിഷ്കരണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നതായി മാധ്യമങ്ങളില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്നത്. സര്‍ക്കാര്‍ ഉത്തരവിനുശേഷവും ശമ്പളപരിഷ്കരണം യാഥാര്‍ത്ഥ്യമാകാന്‍ മറ്റെന്തെങ്കിലും കടമ്പകള്‍ കൂടി കടക്കണമോ എന്ന് ഇനിയും അറിയേണ്ടിയിരിക്കുന്നു.

യാതൊരു തത്വദിക്ഷയുമില്ലാതെ ബാഹ്യശക്തികളുടെ പ്രേരണകള്‍ക്ക് വശംവദരായി ഫീല്‍ഡ് ഓഫീസുകളില്‍ തലങ്ങും വിലങ്ങുമായി നടത്തുന്ന ട്രാന്‍സ്ഫറുകള്‍ യഥാര്‍ത്ഥത്തില്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനത്തെ തന്നെ ബാധിച്ചിരിക്കുകയാണ്. സുരക്ഷാ കാര്യങ്ങളില്‍ കൂടുതല്‍ ഊന്നലും ശ്രദ്ധയും നല്‍കുക എന്നത് ലക്ഷ്യമാക്കി കഴിഞ്ഞ സര്‍ക്കാര്‍ അനുഎന്നത് ലക്ഷ്യമാക്കി കഴിഞ്ഞ സര്‍ക്കാര്‍ അനുവദിച്ച സേഫ്റ്റി ഓഫീസര്‍ തസ്തിക സൃഷ്ടിക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. അതുപോലെ തന്നെ, പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം അസിസ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, സീനിയര്‍ സൂപ്രണ്ട്, അസിസ്റന്റ് എഞ്ചിനീയര്‍, സബ്എഞ്ചിനീയര്‍, ഓവര്‍സീയര്‍ തുടങ്ങിയ തസ്തികകളിലേക്ക് പ്രൊമോഷന്‍ നടത്താനും സാധിച്ചിട്ടില്ല എന്നതും സര്‍ക്കാരും ബോര്‍ഡ് മാനേജ്മെന്റും ജീവനക്കാരുടെ സേവനവേതന വിഷയങ്ങളില്‍ എടുക്കുന്ന സമീപനമായി കണക്കാക്കാവുന്നതാണ്.

ബോര്‍ഡ് മാനേജ്മെന്റ് കൈക്കൊണ്ട അപക്വമായ ചില തീരുമാനങ്ങളുടെ ഫലമാണ് സംസ്ഥാനത്ത് ഈയിടെ ഏര്‍പ്പെടുത്തേണ്ടി വന്ന ലോഡ്ഷെഡ്ഡിംഗ്. ജനങ്ങളെ വിവിധ തട്ടുകളായി തരംതിരിച്ച് നടപ്പാക്കിയ ലോഡ്ഷെഡ്ഡിംഗ് കാരണം ജനങ്ങളും ഫീല്‍ഡ് ജീവനക്കാരും വളരെയധികം ബുദ്ധിമുട്ടാണ് അനുഭവിച്ചത്. നോര്‍മല്‍ പ്രയോറിറ്റി സര്‍വ്വീസ് കണക്ഷന്‍ റദ്ദാക്കി കൊണ്ടുള്ള ബോര്‍ഡ് ഉത്തരവും സാമൂഹ്യനീതിക്ക് ഉതകുന്നതല്ല. യാതൊരു സാമൂഹ്യ പ്രതിബദ്ധതയും പുലര്‍ത്തേണ്ടതില്ല എന്ന രീതിയിലേക്ക് ബോര്‍ഡിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും പ്രവര്‍ത്തനം മാറുന്നത് വൈദ്യുതിബോര്‍ഡിനെ പൊതുമേഖലയില്‍ നിലനിര്‍ത്തി ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുമെന്ന മുന്‍സര്‍ക്കാരിന്റെ നിലപാടുകള്‍ക്ക് തുരങ്കം വയ്ക്കാന്‍ മാത്രമേ ഇടയാകുകയുള്ളൂ എന്നാണ് ഞങ്ങള്‍ക്കഭിപ്രായപ്പെടാനുള്ളൂ.

മേല്‍പറഞ്ഞ വിവിധ വിഷയങ്ങളില്‍ സര്‍ക്കാരിന്റെ നടപടികളെ ജാഗരൂകരായി നാം നോക്കിക്കാണേണ്ടതുണ്ട്.

ഇത്തരത്തില്‍ ആശങ്കാജനകങ്ങളായ വിവിധ സാഹചര്യങ്ങള്‍ നിലനില്‍ക്കുന്ന അവസരത്തിലാണ് സംഘടനയുടെ 17-ാം സംസ്ഥാന സമ്മേളനം കൊല്ലത്ത് ചേരുന്നത്. അതിന് മുന്നോടിയായി ജില്ലാസമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ജില്ലാ സമ്മേളനങ്ങളിലെ പങ്കാളിത്തവും ചര്‍ച്ചകളും വൈദ്യുതിബോര്‍ഡിലെ ഓഫീസര്‍മാര്‍ മേല്‍സൂചിപ്പിച്ച വിഷയങ്ങളില്‍ ജാഗ്രതയോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് കാണിക്കുന്നത്. ഏതു പ്രതികൂല സാഹചര്യങ്ങളിലും സംഘടനാശക്തി ചോര്‍ന്നുപോകാതെ ഓഫീസര്‍മാരെ ഒന്നടങ്കം കൂട്ടിയോജിപ്പിച്ച് വൈദ്യുതി ബോര്‍ഡിലെ ഓഫീസര്‍മാരുടെ ഏറ്റവും വലിയ സംഘടനയായി ഇന്നും മുന്നോട്ടു പോകാന്‍ നമുക്ക് കഴിയുന്നത് നമ്മുടെ സംഘടന ഉയര്‍ത്തിപ്പിടിച്ച മൂല്യാധിഷ്ഠകിത പ്രവര്‍ത്തന പാരമ്പര്യംമൂലമാണ്.

ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും മേല്‍ നിലനില്‍ക്കുന്ന കരിനിഴലിനെ അതിജീവിക്കാന്‍ ഉതകുന്ന ചര്‍ച്ചകളും തീരുമാനങ്ങളും അതിനനുസൃതമായിട്ടുള്ള പ്രവര്‍ത്തനപരിപാടികളും നയസമീപനങ്ങളുമാകണം നമ്മുടെ സംസ്ഥാന സമ്മേളനത്തില്‍ ഉണ്ടാകേണ്ടത്. അങ്ങിനെ രാജ്യത്തിന്റെയും സ്ഥാപനത്തിന്റെയും ജീവനക്കാരുടെയും താല്പര്യം സംരക്ഷിക്കുന്ന പ്രസ്ഥാനമെന്ന നിലയില്‍ വരുംവര്‍ഷങ്ങളിലും സംഘടനക്ക് മുന്നേറാന്‍ കഴിയുമെന്ന് തന്നെയാണ് നാം പ്രതീക്ഷിക്കുന്നതും. അതില്‍ നമ്മുടെ സംഘടനയിലെ ഓരോ അംഗത്തിനും അവരവരുടേതായ പങ്ക് വഹിക്കാനുണ്ടെന്നും അവ തിരിച്ചറിഞ്ഞ് സംഘടനയെ ശക്തിപ്പെടുത്താന്‍ ഏവരും ഒത്തുചേരുമെന്നുമാണ് നമ്മുടെ മുന്‍കാല അനുഭവം. സമ്മേളനം കഴിയുന്നതോടെ ആ ദിശയില്‍ കൂടുതല്‍ ശക്തിയാര്‍ജിച്ച സംഘടനയായി നമ്മുടെ സംഘടന മാറുമെന്ന കാര്യം തീര്‍ച്ചയാണ്.

 

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday1156
mod_vvisit_counterYesterday4794
mod_vvisit_counterThis Month107476
mod_vvisit_counterLast Month132633

Online Visitors: 58
IP: 54.81.183.183
,
Time: 05 : 51 : 36