KSEBOA - KSEB Officers' Association

Saturday
Apr 21st
Text size
  • Increase font size
  • Default font size
  • Decrease font size
Home Activities Conference അതിരപ്പിള്ളി കേരള വികസനത്തിനു പരമ പ്രധാനം - ആര്യാടന്‍ മുഹമ്മദ്

അതിരപ്പിള്ളി കേരള വികസനത്തിനു പരമ പ്രധാനം - ആര്യാടന്‍ മുഹമ്മദ്

PDF
Hits smaller text tool iconmedium text tool iconlarger text tool icon
Aryadan Muhammedരാഷ്ട്രീയപാര്‍ട്ടികള്‍ സമവായത്തിലെത്തിയാല്‍ ഏത് റിപ്പോര്‍ട്ടുണ്ടെങ്കിലും അതിരപ്പിള്ളിയടക്കമുള്ള ജലവൈദ്യുതപദ്ധതികള്‍ നേടിയെടുക്കാനാവുമെന്നും  മന്ത്രി ആര്യാടന്‍ മുഹമ്മദ്  അഭിപ്രായപ്പെട്ടു. ഇന്നു രാവിലെ 10 മണിക്ക് കെ.എസ്.ഇ.ബി ഓഫീസേര്‍സ് അസോസിയേഷന്‍ പതിനേഴാം സംസ്ഥാന സമ്മേളനം കേരള വൈദ്യുതി മന്ത്രി ശ്രീ ആര്യാടന്‍ മുഹമ്മദ് ഉത്ഘാടനം ചെയ്തു. അതിരപ്പിള്ളി പദ്ധതി കേരളത്തെ സംബന്ധിച്ചിടത്തോളം അതീവ പ്രാധാന്യമുള്ളതാണെന്ന് ഉത്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. സര്‍വ്വ കക്ഷി യോഗം വിളിച്ച് കേരളത്തിന്റെ അഭിപ്രായം കേന്ദ്രത്തെ അറിയിക്കും. കേരളത്തിന്റെ പൊതുവായ അഭിപ്രായം രൂപപ്പെട്ടാല്‍ ഒരു കമ്മിറ്റിക്കും അതിരപ്പിള്ളി പദ്ധതി അട്ടിമറിക്കാനാവില്ല. വൈദ്യുതി പുറത്തുനിന്ന് കൊണ്ടുവരാന്‍ അനുവദിക്കില്ല. ലൈന്‍ വലിക്കാന്‍ പറ്റില്ല, ഉല്‍പാദിപ്പിക്കാന്‍ സമ്മതിക്കുകയുമില്ല എന്ന അവസ്ഥയാണിപ്പോള്‍. അതിരപ്പിള്ളി പദ്ധതിക്കെതിരെ അഭിപ്രായങ്ങള്‍ പോയത് ഇവിടെനിന്നാണ്. മന്ത്രിസഭയില്‍ ചിലര്‍കൂടി എതിരായാല്‍ പിന്നെ പറയുകയും വേണ്ട.

2003 മുതല്‍ കേരളത്തില്‍ വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിച്ചിട്ടില്ല. നിരക്ക് വര്‍ദ്ധിക്കാത്ത ഏക സാധനമാണ് വൈദ്യുതി. വൈദ്യുതി നിരക്ക് വര്‍ദ്ധിക്കാന്‍ പാടില്ലാത്തതാണ് എന്നു സമൂഹത്തില്‍ ഉള്ള അഭിപ്രായം തിരുത്തപ്പെടണം. കഴിഞ്ഞ സാമ്പത്തികവര്‍ഷം കെ.എസ്‌.ഇ.ബിയുടെ സഞ്ചിത നഷ്‌ടം 1200 കോടി രൂപയാണ്‌. ബോര്‍ഡിന്റെ വരുമാനം 5,000 കോടിയും ചെലവ്‌ 7,800 കോടിയുമാണ്‌. ഇതില്‍ മൂവായിരം കോടി രൂപ വൈദ്യുതി വാങ്ങാനാണു ചെലവിട്ടത്‌.

ഇടതു ഗവണ്‍മെന്റ് നല്കിയ ശമ്പള പരിഷ്കരണ ആനുകൂല്യങ്ങള്‍ പൂര്‍ണ്ണമായും നല്‍കി. ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറക്കില്ലെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

ലാഭം വേണമെന്നു പറയുന്നില്ലെങ്കിലും കെ.എസ്‌.ഇ.ബി. സാമ്പത്തിക സുസ്‌ഥിരതയെങ്കിലും കൈവരിക്കണം. അല്ലാതെ പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ല.ഓരോവര്‍ഷവും സംസ്‌ഥാനത്തെ വൈദ്യുതി ഉപയോഗം പത്തു ശതമാനം കണ്ട്‌ ഉയരുകയാണ്‌. 2020-21 ല്‍ ആവശ്യം ആറായിരം മെഗാവാട്ട്‌ കവിയും. കേരളം രക്ഷപ്പെടണമെങ്കില്‍ അതിരപ്പിള്ളി പോലെയുള്ള ജലവൈദ്യുതി പദ്ധതികള്‍ വേണം. എന്നാല്‍ പലപ്പോഴും കേരളത്തിനകത്തുനിന്നു തന്നെയാണ്‌ ഇതിനെതിരേ എതിര്‍പ്പുയരുന്നത്‌. സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ത്ത്‌ ധാരണയിലെത്തിയാല്‍ ഒരു ജലവൈദ്യുതി പദ്ധതിക്കും അനുമതി നിഷേധിക്കാന്‍ സാധിക്കില്ല.

ആയുര്‍ദൈര്‍ഘ്യം കൂടിയ കേരളത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ സര്‍വീസ്‌ പ്രായം കുറഞ്ഞിരിക്കുന്നതും കെ.എസ്‌.ഇ.ബിക്കു നഷ്‌ടമുണ്ടാക്കുന്നതായി മന്ത്രി അഭിപ്രായപ്പെട്ടു. വൈദ്യുതി ജീവനക്കാരുടെ പെന്‍ഷന്‍പ്രായം വര്‍ധിപ്പിക്കുന്നതിനോട്‌ പരോക്ഷമായി അനുഭാവം പ്രകടിപ്പിക്കുകയായിരുന്നു മന്ത്രി.

സാങ്കേതിക മികവുള്ള പരിചയസമ്പന്നരായ ഉദ്യോഗസ്‌ഥര്‍ ബോര്‍ഡിന്‌ ആവശ്യമാണ്‌. സര്‍വീസ്‌ കൂടുന്തോറും പരിചയസമ്പത്തു വര്‍ധിക്കും. കുറഞ്ഞ സര്‍വീസ്‌ മൂലം കെ.എസ്‌.ഇ.ബിക്കു മനുഷ്യവിഭവശേഷി നഷ്‌ടപ്പെടുന്നതു ദേശീയനഷ്‌ടമാണ്‌. അതു പരിഹരിക്കപ്പെടണം.

വൈദ്യുതി ബോര്‍ഡ്‌ കമ്പനിയായെങ്കിലും ഒരു ഷെയര്‍ പോലും സ്വകാര്യ വ്യക്‌തികള്‍ക്കു വില്‍ക്കാന്‍ താന്‍ മന്ത്രിയായിരിക്കുന്ന കാലത്തോളം അനുവദിക്കില്ലെന്നും ആര്യാടന്‍ മുഹമ്മദ്‌ പറഞ്ഞു. പ്രസരണനഷ്‌ടം കഴിയുന്നത്ര കുറയ്‌ക്കുകയാണു ബോര്‍ഡിനെ ലാഭത്തിലാക്കാനുള്ള മാര്‍ഗങ്ങളിലൊന്ന്‌. 2001-ല്‍ 32 ശതമാനമായിരുന്ന പ്രസരണനഷ്‌ടം 2006-ല്‍ 22 ശതമാനവും 2010-ല്‍ 17 ശതമാനവുമായി കുറയ്‌ക്കാന്‍ സാധിച്ചു. ആര്‍.എ.പി.ഡി.ആര്‍. (റിസ്‌ട്രക്‌ചേഡ്‌, ആക്‌സിലറേറ്റഡ്‌ പവര്‍ ഡെവലപ്പ്‌മെന്റ്‌ ആന്‍ഡ്‌ റിഫോംസ്‌) പദ്ധതിയിലൂടെയാണ്‌ ഇതു സാധിച്ചത്‌.

ആര്‍.എ.പി.ഡി.ആര്‍. പദ്ധതി കൂടുതല്‍ വ്യാപകമാക്കും. ഇതിനായി കേന്ദ്രം 1000 കോടി രൂപ അനുവദിച്ചിട്ടുണ്ട്‌. പരമാവധി ഇടങ്ങളില്‍ ഭൂഗര്‍ഭ കേബിളുകള്‍ വലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. കൂടാതെ 30,000 ജനസംഖ്യയുള്ള പ്രദേശങ്ങളില്‍ മാത്രം നടപ്പാക്കിയിരുന്ന ആര്‍.എ.പി.ഡി.ആര്‍ പദ്ധതി കേരളത്തിന്റെ ആവശ്യപ്രകാരം 15,000 ജനസംഖ്യയുള്ള പഞ്ചായത്തുകളിലും നടപ്പാക്കാന്‍ 12-ാം പഞ്ചവത്സരപദ്ധതിയില്‍ അനുമതി ലഭിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

മുന്‍ മന്ത്രിയും എം.എല്‍.എയുമായ ശ്രീ പി.കെ. ഗുരുദാസന്‍ ചടങ്ങിനു ആശംസകള്‍ നേര്‍ന്നു.

ഉത്ഘാടന സമ്മേളനത്തില്‍ സ്വാഗത സംഘം ചെയര്‍മാനും ആരാധ്യയായ കൊല്ലം മേയറുമായ ശ്രീമതി പ്രസന്ന ഏണസ്റ്റ് സ്വാഗതം പറഞ്ഞു. കെ.എസ്.ഇ.ബി.ഒ.എ പ്രസിഡന്റ് ശ്രീ. കെ.എ. ശിവദാസന്‍ അദ്ധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ്  ശ്രീ മദന മോഹനന്‍ പിള്ള ചടങ്ങിനു നന്ദി പ്രകാശിപ്പിച്ചു.

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday166
mod_vvisit_counterYesterday5986
mod_vvisit_counterThis Month93864
mod_vvisit_counterLast Month123110

Online Visitors: 78
IP: 54.161.108.58
,
Time: 00 : 44 : 42