KSEBOA - KSEB Officers' Association

Tuesday
Jun 27th
Text size
  • Increase font size
  • Default font size
  • Decrease font size
Home Activities Conference സംസ്ഥാന സമ്മേളനം സംഘാടക സമിതി രൂപീകരിച്ചു

സംസ്ഥാന സമ്മേളനം സംഘാടക സമിതി രൂപീകരിച്ചു

PDF
Hits smaller text tool iconmedium text tool iconlarger text tool icon

ഒക്ടോബര്‍ 5, 6 തീയ്യതികളിലായി കാഞ്ഞങ്ങാട് നടക്കുന്ന കെ. എസ്. ഇ. ബി. ഓഫീസേര്‍സ് അസോസിയേഷന്‍ 18-ാം സംസ്ഥാന സമ്മേളനത്തിന് സംഘാടക സമിതി രൂപീകരിച്ചു. കാഞ്ഞങ്ങാട് വ്യാഭാരഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന സംഘാടക സമിതി രൂപീകരണ യോഗം തൃക്കരിപ്പൂര്‍ എം.എല്‍.എ. ശ്രീ. കെ. കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. ഓഫീസേര്‍സ് അസോസിയേഷന്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ശ്രീ. ജെ. സത്യരാജന്‍ അദ്ധ്യക്ഷം വഹിച്ചു. സി.പി.ഐ(എം) ജില്ലാ സെക്രട്ടറി ശ്രീ. കെ.പി.സതീഷ്ചന്ദ്രന്‍, സി.ഐ.ടി.യു. സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ. എ.കെ.നാരായണന്‍, കെ.എസ്.ഇ.ബി.വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്രീ. വി.ലക്ഷ്മണന്‍ എന്നിവര്‍ സംസാരിച്ചു. ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി. ശ്രീ.എം.ജി.സുരേഷ്‌കുമാര്‍ സമ്മേളന നടത്തിപ്പിനെക്കുറിച്ച് സംസാരിച്ചു. വിവിധ വര്‍ഗ്ഗ ബഹുജന സംഘടനാ പ്രധിനിധികളും സര്‍വ്വീസ് സംഘടനാ പ്രധിനിധികളും യോഗത്തില്‍ പങ്കെടുത്തു. അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ശ്രീ. പി.വി.മധുസൂദനന്‍ സ്വാഗതവും സംസ്ഥാന കമ്മിറ്റിയംഗം ശ്രീ.പി.സീതാരാമന്‍ നന്ദിയും പറഞ്ഞു.

സംഘാടക സമിതി ചെയര്‍മാനായി കാസര്‍കോട് എം.പി.ശ്രീ. പി.കരുണാകരനെയും വര്‍ക്കിംഗ് ചെയര്‍മാനായി ശ്രീ.എ.കെ.നാരായണനേയും ജനറല്‍ കവീനറായി ശ്രീ. പി.വി.മധുസൂദനനേയും യോഗം തെരഞ്ഞെടുത്തു. വൈസ് ചെയര്‍മാന്‍മാരായി ശ്രീ.കെ.കുഞ്ഞിരാമന്‍ എം.എല്‍.എ (തൃക്കരിപ്പൂര്‍), ശ്രീ.ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ (കാഞ്ഞങ്ങാട്), ശ്രീ.കെ.കുഞ്ഞിരാമന്‍ എം.എല്‍.എ(ഉദുമ), ശ്രീ.പി.രാഘവന്‍, ശ്രീമതി. പി.പി. ശ്യാമളാദേവി (കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്), ശ്രീ. ഇ.ഒ. കുഞ്ഞമ്പു Ex MLA, അഡ്വ. കെ. പുരുഷോത്തമന്‍ Ex MLA, അഡ്വ. പി.അപ്പുക്കു'ന്‍, ശ്രീ.വി.കെ.രാജന്‍, ശ്രീ.എം.പൊക്ലൻ, ശ്രീ.വി.ലക്ഷ്മണന്‍, ശ്രീ.ഡി.വി.അമ്പാടി, ശ്രീ.എ.മോഹനന്‍, ശ്രീമതി.ഹസീന താജുദ്ദീന്‍ (ചെയര്‍പേഴ്‌സൺ, കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി), ശ്രീ.എ.കൃഷ്ണന്‍ (കാഞ്ഞങ്ങാട് 'ോക്ക് പഞ്ചായത്ത് പ്രസിഡന്റ്), ശ്രീമതി. വി.വി.പ്രസകുമാരി എന്നിവരേയും കവീനര്‍മാരായി ശ്രീ.കെ.ബാലകൃഷ്ണന്‍, ശ്രീ.ടി.കെ.രാജന്‍, ശ്രീ.എന്‍.രാജഗോപാല്‍, ശ്രീ.കെ.വി.കുഞ്ഞിരാമന്‍, ശ്രീ.കാറ്റാടി കുമാരന്‍, ശ്രീ.എം.ഗംഗാധരന്‍, ശ്രീ.രാജ്‌മോഹന്‍, ശ്രീ.വി.കു'്യന്‍, ശ്രീ.കെ.വി.രാഘവന്‍, ശ്രീ.കെ.പ്രഭാകരന്‍, ശ്രീ.കെ.രാമചന്ദ്രന്‍, ശ്രീ.മാധവന്‍മാസ്റ്റര്‍, ശ്രീ.ജെ.മധുലാല്‍ എന്നിവരേയും യോഗത്തില്‍ തെരഞ്ഞെടുത്തു.

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday1482
mod_vvisit_counterYesterday5545
mod_vvisit_counterThis Month133384
mod_vvisit_counterLast Month149108

Online Visitors: 77
IP: 54.92.133.186
,
Time: 07 : 29 : 33