KSEBOA - KSEB Officers' Association

Monday
Jul 16th
Text size
  • Increase font size
  • Default font size
  • Decrease font size
Home Activities Conference സംസ്ഥാന സമ്മേളന വിളംബരമായി കലാജാഥ

സംസ്ഥാന സമ്മേളന വിളംബരമായി കലാജാഥ

PDF
Hits smaller text tool iconmedium text tool iconlarger text tool icon

Kala Jathaഒക്ടോബർ 5,6 തീയതികളിൽ കാഞ്ഞങ്ങാട് നടക്കുന്ന കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്റെ പതിനെട്ടാം സംസ്ഥാന സമ്മേളനത്തിന്റെ  വിളംബരവുമായി കാസർഗോഡ് ജില്ലയിൽ നടക്കുന്ന കലാജാഥ ശ്രദ്ധേയമാകുന്നു.കണ്ണൂരിലെ വൈദ്യുതി ജീവനക്കാരുടെ കലാസാംസ്കാരിക വേദിയായ 'സ്കോപ്' ന്റെ പ്രവർത്തകരായ ഓഫീസർമാരാണ് തെരുവു നാടകം അവതരിപ്പിക്കുന്നത്. തളികകളുമായി തെരുവിലെത്തുന്ന കളിക്കാരൻ നാട്ടിലെ ദുർഗന്ധവും അന്ധകാരവും അകറ്റാനായി നടത്തുന്ന കളിയെ അഴിമതിക്കാരും തട്ടിപ്പുകാരും കപട പരിസ്ഥിതിക്കാരും തടസ്സപ്പെടുത്തുന്നതാണ് പ്രമേയം. പ്രതിസന്ധികളെ മുതലെടുത്ത് ഊർജ്ജ രംഗത്ത് കേന്ദ്ര-കേരള സർക്കാരിൽ ഉന്നതർ നടത്തുന്ന അഴിമതികളും തട്ടിപ്പും സമകാലീന സംഭവങ്ങളുമായി കോർത്തിണക്കിയാണ് നാടകം ചിട്ടപ്പെടുത്തിയിരിക്കുന്നത്. കൽക്കരി കുംഭകോണവും സോളാർ തട്ടിപ്പും ഉൾപ്പെടെ പരാമർശിതമാകുന്ന ഉള്ളടക്കം ആക്ഷേപ ഹാസ്യത്തോടൊപ്പം ഗൗരവം നിറഞ്ഞതുമാണ്. നാടിന്റെ വികസനത്തിന് വൈദ്യുത പദ്ധതികൾ അത്യാവശ്യമാണെന്നും ഇതിനായും അഴിമതിയുടെ ദുർഗന്ധം അകറ്റാനായും ഒന്നിച്ചണി നിരക്കാൻ ജനങ്ങളോട് അഭ്യർത്ഥിക്കുന്ന നാടകം സ്വീകരണ കേന്ദ്രങ്ങളിൽ വൻ ജനാവലിയേയാണ് ആകർഷിക്കുന്നത്. അസോസിയേഷൻ സംസ്ഥാന ഭാരവാഹികളായ ടി.കെ.ജയകുമാർ, ജാഥാ ക്യാപ്റ്റനും പ്രസാദ് മാത്യു ജാഥാ മാനേജരുമാണ്. സപ്തംബർ 26 നു തൃക്കരിപ്പൂരിൽ വച്ച് പ്രമുഖ സാഹിത്യകാരൻ വാസു ചോറോട് ഉദ്ഘാടനം ചെയ്ത ജാഥ 19 സ്വീകരണ കേന്ദ്രങ്ങൾ പിന്നിട്ട് ഒക്റ്റോബർ ഒന്നാം തീയതി ഹൊസങ്കടിയിൽ സമാപിക്കും. നാടക രചന പ്രേമൻ പാമ്പിരിക്കുന്നും, സംവിധാനം ശിവദാസ് ചെമ്പ്രയും നിർവഹിച്ചിരിക്കുന്നു. ഗാന രചയിതാവ് നൗഷാദ് പത്തനാപുരം.


കണ്ണൂരിലെ കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ അംഗങ്ങൾ കഴിഞ്ഞവർഷം രൂപീകരിച്ച സോഷ്യൽ ആന്റ് കൾച്ചറൽ ഓർഗനൈസേഷൻ ഓഫ് പവർ എംപ്ലോയീസ് (സ്കോപ്) ന്റെ പ്രവർത്തകർ, കലാജാഥയുടെ ഭാഗമായി അവതരിപ്പിക്കുന്ന രണ്ടാമത്തെ നാടകമാണിത്. അസോസിയേഷൻ സംസ്ഥാന ഭാരവാഹി പ്രസാദ് മാത്യു, ജില്ലാ സിക്രട്ടറി ജഗദീശൻ.സി, കേന്ദ്ര കമ്മിറ്റിയംഗം ജയപ്രകാശൻ.പി, സ്കോപ് കൺവീനർ സുഗുണൻ.പി.പി എന്നിവരോടൊപ്പം ബാലഗോപാലൻ.ടി.ജി, ലക്ഷ്മണൻ.ടി.പി, സുദീപ്.എം.പി, രഞ്ചിത്ത്.കെ.വി, വിജേഷ്.എ.പി, ശ്രീകാന്ത്.എ എന്നിവർ അഭിനയിച്ചു.
സമ്മേളനത്തിന്റെ ഭാഗമായി ഒക്ടോബർ 5 ന് 3 മണിക്ക് സമ്മേളന നഗരിയിൽ നടക്കുന്ന 'പരിസ്ഥിതി സൗഹൃദ വൈദ്യുതി വികസനം' എന്ന വിഷയത്തിലുള്ള സെമിനാർ പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വനിതാ സമ്മേളനം പി.കെ.ശ്രീമതി ടീച്ചർ നിർവഹിക്കും. ഒക്റ്റോബർ 6 നു നടക്കുന്ന പ്രതിനിധി സമ്മേളനം സി.ഐ.ടി.യു ജനറൽ സിക്രട്ടറി തപൻസെൻ ഉദ്ഘാടനം ചെയ്യുന്നു.

 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday1073
mod_vvisit_counterYesterday4308
mod_vvisit_counterThis Month60696
mod_vvisit_counterLast Month135415

Online Visitors: 62
IP: 54.198.170.159
,
Time: 06 : 11 : 22