KSEBOA - KSEB Officers' Association

Tuesday
Oct 17th
Text size
  • Increase font size
  • Default font size
  • Decrease font size
Home Activities Conference സംസ്ഥാന സമ്മേളനം നമ്മളോടാവശ്യപ്പെടുന്നത്

സംസ്ഥാന സമ്മേളനം നമ്മളോടാവശ്യപ്പെടുന്നത്

PDF
Hits smaller text tool iconmedium text tool iconlarger text tool icon

Kala Jathaസംഘടനയുടെ സംസ്ഥാന സമ്മേളനം ഒക്ടോബര്‍ 5,6 തിയ്യതികളില്‍ കാസര്‍ക്കോട് ജില്ലയിലെ കാഞ്ഞാങ്ങാട് വെച്ചുനടന്നു. അംഗബലം കൊണ്ട് ചെറിയൊരു ജില്ലയാണ് കാസര്‍ക്കോട്. എന്നാല്‍ ആ പരിമിതികള്‍ സമ്മേളന നടത്തിപ്പില്‍ യാതൊരു തടസ്സവുമുണ്ടാക്കിയില്ല്ലെന്നു മാത്രമല്ല അക്ഷരാര്‍ത്ഥത്തില്‍ ഗംഭീരമായ സംഘാടനമാണ് കാഞ്ഞാങ്ങാടുണ്ടായത്. സഹോദര സംഘടനയായ വര്‍ക്കേര്‍സ് അസോസിയേഷന്റേയും മറ്റു വര്‍ഗ്ഗ ബഹുജന സംഘടനകളുടെയും നല്ല സഹകരണം സമ്മേളന നടത്തിപ്പില്‍ ഉറപ്പുവരുത്താനായി എന്നതാണ് ഈ വിജയത്തിന്റെ പ്രാധാന്യം. കാസര്‍ക്കോട് ജില്ലാക്കമ്മിറ്റിയെ അനുമോദിക്കാന്‍ ഈ അവസരം ഉപയോഗിക്കട്ടെ.
സംഘാടനം കൊണ്ടുമാത്രമല്ല ഉള്ളടക്കം കൊണ്ടും ശ്രദ്ധേയമായ ഒന്നായിരുന്നു പതിനെട്ടാം സംസ്ഥാന സമ്മേളനം. സി.ഐ.ടിയു. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി തപന്‍സെന്‍, സി.ഐ.ടിയു അഖിലേന്ത്യാ സെക്രട്ടറിമാരിലൊരാളായ എ.ആര്‍.സിന്ധു, മുന്‍ ആരോഗ്യമന്ത്രിയും ജാനാധിപത്യ മഹിളാ അസോസിയേഷന്റെ വൈസ് പ്രസിഡന്റുമായ പി.കെ.ശ്രീമതി ടീച്ചര്‍, കാസര്‍ക്കോട് പാര്‍ലമെന്റംഗം പി.കരുണാകരന്‍, വര്‍ക്കേര്‍സ് അസോസിയേഷന്റേയും ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടേയും പ്രസിഡന്റ് കെ.ഒ.ഹബീബ്, സി.ഐ.ടി.യു സംസ്ഥാന ഭാരവാഹികളിലൊരാളായ എ.കെ. നാരായണന്‍, വര്‍ക്കേര്‍സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി വി. ലക്ഷ്മണന്‍, കെ.ജി.ഒ.എ ജനറല്‍ സെക്രട്ടറി ശിവകുമാര്‍, വര്‍ക്കേര്‍സ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ഗോപകുമാര്‍ , വര്‍ക്കിങ്ങ് വുമണ്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ അഖിലേന്ത്യാ ഭാരവാഹി വി.വി.പ്രസന്ന കുമാരി, മുന്‍ വൈദ്യുതി ബോര്‍ഡ് അംഗം കെ.അശോകന്‍, ചാലക്കുടി പുഴ സംരക്ഷണ സമിതി കണ്‍വീനര്‍ എസ്.പി.രവി, ശാസ്ത്ര സാഹിത്യപരിഷത്ത് സംസ്ഥാന ഭാരവാഹി ടി.പി.കുഞ്ഞിക്കണ്ണന്‍ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ വിവിധ പരിപാടികളിലായി സമ്മേളനത്തില്‍ പങ്കെടുത്തു.


ആഗസ്റ്റ് 2ന് സ്വാഗത സംഘം രൂപീകരിച്ചതുമുതല്‍ കാസര്‍ക്കോട് ജില്ലയിലുടനീളം വിവിധ അനുബന്ധപരിപാടികള്‍ നടന്നുവരുകയായിരുന്നു. വൈദ്യുതി സെമിനാറുകള്‍, സംവാദങ്ങള്‍, മത നിരപേക്ഷതാ സെമിനാര്‍, വൈദ്യുതി വിജ്ഞാന കലാജാഥ, വിളംബര ജാഥ തുടങ്ങി നടന്ന അനുബന്ധ പരിപാടികളൊക്കെ സംഘാടനം കൊണ്ടും ഉള്ളടക്കം കൊണ്ടും ശ്രദ്ധേയമായിരുന്നു. സമ്മേളനത്തിന്റെ പ്രചരണത്തിന് മാദ്ധ്യമങ്ങളുടെ നല്ല സഹായമാണ് ലഭിച്ചത്.
സമ്മേളനത്തിന്റെ ഭാഗമായി നടന്ന വനിതാസമ്മേളനത്തില്‍ പുരുഷ പ്രതിനിധികള്‍ക്ക് പുറമേ ഇരുന്നൂറ്റമ്പതോളം വനിതാ അംഗങ്ങള്‍ പങ്കെടുക്കുകയുണ്ടായി. വര്‍ഗ്ഗ ബഹുജന സംഘടനാ പങ്കാളിത്തവും നല്ല നിലയിലുണ്ടായി. സ്ത്രീ പ്രശ്നങ്ങള്‍ എന്തുകൊണ്ട് തൊഴിലാളി സംഘടനകളുടെ മുഖ്യ വിഷയങ്ങളിലൊന്നാകണമെന്ന് വ്യക്തമാക്കുന്നതായിരുന്നു വനിതാസമ്മേളം ഉദ്ഘാടനം ചെയ്തുകൊണ്ടുള്ള എ.ആര്‍.സിന്ധുവിന്റെ അവതരണം. വനിതാ സമ്മേളനത്തില്‍ വനിതാസബ്കമ്മിറ്റി അവതരിപ്പിച്ച ലഘുനാടകം സന്ദര്‍ഭോചിതവും സ്ത്രീ പ്രശ്നങ്ങളോടുള്ള സമൂഹത്തിന്റെ നിസംഗമനോഭാവവും വ്യക്തമാക്കുന്ന ഒന്നായിരുന്നു. വിമോചനത്തിന് പോരാട്ടമല്ലാതെ മറ്റുമാര്‍ഗ്ഗമൊന്നും ലഭ്യമല്ലെന്ന സന്ദേശം ശക്തമായവതരിപ്പിക്കാന്‍ പരിപാടിക്കായി.
പരിസ്ഥിതി സൗഹൃദ വൈദ്യുതി വികസനം എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ശക്തമായ ആശയ സംഘട്ടനത്തിന് കാരണമായി. എന്നാല്‍ പരിസ്ഥിതിയും വൈദ്യുതി വികസനവും ഒരേപോലെ അനിവാര്യമാണെന്ന സന്ദേശം കൃത്യമായും ബോധ്യപ്പെടുന്ന ഒന്നായി സെമിനാര്‍ പര്യവസാനിച്ചു. മുന്‍ വൈദ്യുതി ബോര്‍ഡ് അംഗവും സംഘടനയുടെ മുന്‍ പ്രസിഡന്റുമായ കെ.അശോകന്‍ വിഷയം അവതരിപ്പിച്ചു. ചാലക്കുടി പുഴ സംരക്ഷണ സമിതി കണ്‍വീനര്‍ എസ്.പി.രവി, ശാസ്ത്ര സാഹിത്യപരിഷത്ത് ഭാരവാഹി ടി.പി.കുഞ്ഞിക്കണ്ണന്‍, വര്‍ക്കേര്‍സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി വി ലക്ഷ്മണന്‍, സംഘടനയുടെ ജനറല്‍ സെക്രട്ടറി എം.ജി.സുരേഷ് കുമാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സംഘടനാ പ്രസിഡന്റ് ബി.പ്രദീപായിരുന്നു മോഡറേറ്റര്‍. കേരളത്തിന്റെ വര്‍ദ്ധിച്ചുവരുന്ന വൈദ്യുതി ആവശ്യകത നിറവേറ്റാന്‍ അഭ്യന്തര വൈദ്യുതി ഉല്‍പാദനം വര്‍ദ്ധിപ്പിക്കാതെ തരമില്ല എന്നതില്‍ പൊതുവേ ഏകാഭിപ്രായമുണ്ടായി. പദ്ധതികള്‍ സംബന്ധിച്ച് അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍കുമ്പോഴും കൃത്യമായ രൂപകല്‍പ്പനയും ആവശ്യമായ മുന്‍കരുതലുമെടുത്ത് പരിസ്ഥി സൗഹൃദപരമായി പദ്ധതികള്‍ ഏറ്റെടുക്കേണ്ടതുണ്ട് എന്ന കാര്യത്തിലും പൊതു യോജിപ്പ് ഉണ്ടായി. മൊത്തത്തില്‍ ഏറെ പ്രയോജനം ചെയ്ത ഒരു പരിപാടിയായി സെമിനാര്‍ മാറി.


സി.ഐ.ടി.യു. ജനറല്‍ സെക്രട്ടറി തപന്‍സെന്നാണ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തത്. ഊര്‍ജ്ജ രംഗത്ത് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിവരുന്ന നവലിബറല്‍ പരിഷ്കാരങ്ങള്‍ എങ്ങിനെയെല്ലാം രാജ്യത്തിന്റെ പൊതു വികസനത്തിന് തടസ്സമാകുന്നുവെന്ന് അദ്ദേഹം തന്റെ പ്രസംഗത്തില്‍ വ്യക്തമാക്കി. തൊഴിലാളി സംഘടനകള്‍ക്കിടയില്‍ രൂപപ്പെട്ടുവന്നിരിക്കുന്ന യോജിപ്പ് കൂടുതല്‍ വിപുലപ്പെടുത്തി ശക്തമായ പോരാട്ടങ്ങള്‍ വളര്‍ത്തിയെടുത്തു കൊണ്ടല്ലാതെ ഈ നയങ്ങളെ ചെറുക്കാനാകില്ല. ഡിസംബര്‍ 12ന് നടക്കുന്ന പാര്‍ലമെന്റ് മാര്‍ച്ചും ജില്ലാ കേന്ദ്രങ്ങളിലെ പ്രതിഷേധങ്ങളും വിജയിപ്പിക്കുന്നതില്‍ സംഘടനക്ക് വലിയ ഉത്തരവാദിത്തമുണ്ടെന്നും തപന്‍സെന്‍ ഓര്‍മ്മിപ്പിച്ചു. ഈ സന്ദേശം ഉള്‍ക്കൊണ്ടുകൊണ്ട് യോജിച്ച പ്രക്ഷോഭങ്ങളില്‍ മുഴുവന്‍ ഓഫീസര്‍മാരേയും അണിനിരത്താനുള്ള ആഹ്വാനത്തോടെയാണ് സമ്മേളനം ജനറല്‍ സെക്രട്ടറിയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അംഗീകരിച്ചത്.
കേരളത്തിലെ വൈദ്യുതിമേഖല നേരിടുന്ന പ്രതിസന്ധികള്‍ അനാവരണം ചെയ്യുന്ന ചര്‍ച്ചയാണ് സമ്മേളനത്തില്‍ ഉയര്‍ന്നുവന്നത്. ഉല്‍പാദന പ്രസരണ വിതരണ മേഖലകളിലെല്ലാം കടുത്ത മുരടിപ്പാണ് നിലനില്‍ക്കുന്നത്. കേരളം മുന്നോട്ടു വെച്ച ബദല്‍ വികസന നയം പൂര്‍ണ്ണമായും ഉപേക്ഷിക്കപ്പെടുകയാണ്. ഈ പ്രശ്നങ്ങളില്‍ ശക്തമായ ചെറുത്തു നില്‍പ്പുയര്‍ത്തികൊണ്ടുവരാന്‍ സമ്മേളനം തീരുമാനിച്ചു. കരിയര്‍ സ്റ്റാഗ്നേഷന്‍ അടക്കമുള്ള സര്‍വീസ് പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സംഘടന നടത്തിവരുന്ന പ്രക്ഷോഭങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താനും സമ്മേളനം തീരുമാനിച്ചു. ഇലക്ട്രിസിറ്റി ആക്ട് പൊളിച്ചെഴുതുക, വര്‍ഗീയതയടക്കമുള്ള സാംസ്കാരിക അധ:പതനങ്ങളെ ചെറുക്കുക, വിലക്കയറ്റം സൃഷ്ടിക്കുന്ന നയങ്ങള്‍ക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തുക, സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷിതത്വം ഉറപ്പുവരുത്തുക തുടങ്ങി 13 പ്രമേയങ്ങളാണ് സമ്മേളനം അംഗീകരിച്ചത്. 32 പേരടങ്ങുന്ന കേന്ദ്ര എക്സിക്യൂട്ടീവ്, 105 പേരടങ്ങുന്ന കേന്ദ്രക്കമ്മിറ്റി, കേന്ദ്രക്കമ്മിറ്റിയിലേക്കുള്ള 20 സ്ഥിരം ക്ഷണിതാക്കള്‍ എന്നിവരെ ഐക്യകണ്ഠേന തെരെഞ്ഞെടുത്തുകൊണ്ടാണ് സമ്മേളനം പിരിഞ്ഞത്.
ഭാരിച്ച ഉത്തരവാദിത്തമാണ് സമ്മേളനം സംഘടനയെ ഏല്‍പ്പിച്ചിരിക്കുന്നത്. വൈദ്യുതി മേഖലയില്‍ തനതു പ്രശ്നങ്ങള്‍ക്ക് പുറമേ രാജ്യത്തിന്റെ നിലനില്‍പ്പ് അപകടത്തിലാക്കുന്ന നയങ്ങള്‍ക്കെതിരായ പോരാട്ടങ്ങളിലും സജീവമായി ഇടപെടാനുള്ള ആഹ്വാനമാണ് സമ്മേളനം മുന്നോട്ടു വെച്ചിട്ടുള്ളത്. സംഘടനാംഗങ്ങളുടെ വിവിധ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണേണ്ടതുണ്ട്. സ്ഥലം മാറ്റമടക്കമുള്ള വിഷയങ്ങളില്‍ ഉണ്ടാകുന്ന ആക്രമണങ്ങളെ ചെറുക്കേണ്ടതുണ്ട്. ഇതിനൊക്കെ പര്യാപ്തമായ വിധത്തില്‍ സംഘടനയെ ശക്തിപ്പെടുത്തണം. നിലവിലുള്ള സബ്കമ്മിറ്റികള്‍ക്ക് പുറമേ പഠന കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളും നമുക്ക് ഏറ്റെടുക്കേണ്ടതുണ്ട്. വൈദ്യുതി മേഖലയില്‍ ശ്രദ്ധിക്കപ്പെടുന്ന ഒരു ഗവേഷന കേന്ദ്രമായി അതിനെ വളര്‍ത്തിയെടുക്കേണ്ടതുണ്ട്. ഇങ്ങിനെ ഏറ്റെടുക്കേണ്ട പ്രവര്‍ത്തനങ്ങളുടെ വൈപുല്യം ധാരാളം പുതിയ പ്രവര്‍ത്തകരെ രംഗത്തിറക്കേണ്ടതിന്റെ ആവശ്യകതയാണ് മുന്നോട്ടുവെക്കുന്നത്. വൈദ്യുതി ബോര്‍ഡിലെ മുഴുവന്‍ ഓഫീസര്‍മാരേയും ഉള്‍ക്കൊള്ളാവുന്ന നിലയില്‍ സംഘടന ശക്തിപ്പെടണം. മുഴുവന്‍ സംഘടനാംഗങ്ങളും പ്രവര്‍ത്തകരാകണം. ഇതാണ് സംസ്ഥാന സമ്മേളനം നമ്മോടാവശ്യപ്പെടുന്നത്.

 

Add comment


Security code
Refresh


 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday4406
mod_vvisit_counterYesterday4270
mod_vvisit_counterThis Month76454
mod_vvisit_counterLast Month134230

Online Visitors: 85
IP: 54.162.154.91
,
Time: 22 : 06 : 18