KSEBOA - KSEB Officers' Association

Tuesday
Mar 28th
Text size
  • Increase font size
  • Default font size
  • Decrease font size
Home Activities Conference കെഎസ്ഇബി ഓഫീസേഴ്സ് അസോ. സമ്മേളനം വിജ്ഞാനക്കാഴ്ചയുമായി പ്രദര്‍ശനം

കെഎസ്ഇബി ഓഫീസേഴ്സ് അസോ. സമ്മേളനം വിജ്ഞാനക്കാഴ്ചയുമായി പ്രദര്‍ശനം

PDF
Hits smaller text tool iconmedium text tool iconlarger text tool icon

Exhibitionജലസംഭരണിയില്‍നിന്ന് പെന്‍സ്റ്റോക്ക് പൈപ്പ് വഴി കുതിച്ചുപായുന്ന വെള്ളം കറക്കുന്ന ടര്‍ബൈനുകള്‍ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി ഉപയോക്താക്കള്‍ക്കെത്തുന്നതുവരെയുള്ള സങ്കീര്‍ണത വിവരിക്കുന്ന പ്രദര്‍ശനം കാണികള്‍ക്ക് പകരുന്നത് വിജ്ഞാനം. കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി തൊടുപുഴ മുനിസിപ്പല്‍ മൈതാനിയില്‍ ഒരുക്കിയ പ്രദര്‍ശനം സംഘടനയുടെ സാമൂഹ്യപ്രതിബദ്ധതയുടെ നേര്‍സാക്ഷ്യമായി.

വൈദ്യുതി സംരക്ഷണത്തിന്റെ ആവശ്യകത, സൗരോര്‍ജ വിളക്കുകള്‍, കാറ്റില്‍നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന കാറ്റാടിപ്പാടത്തിന്റെ ദൃശ്യചാരുത എന്നിവയും ബോധ്യപ്പെടുത്തുന്നു. വെള്ളവും വായുവും പോലെ മനുഷ്യജീവിതത്തിന്റെ അവിഭാജ്യതയായി മാറിയ വൈദ്യുതിയുടെ ഉല്‍പ്പാദന വിതരണ പ്രവര്‍ത്തനങ്ങള്‍ വെളിവാക്കുന്നു പ്രദര്‍ശനം. ഉല്‍പ്പാദിപ്പിക്കുന്ന 11 കെ വി വൈദ്യുതി രണ്ടാംഘട്ടത്തില്‍ ട്രാന്‍സ്ഫോര്‍മര്‍ ഉപയോഗിച്ച് 220 കെവിയാക്കിയും തുടര്‍ന്ന് സബ് സറ്റേഷനിലെത്തിച്ച് 11, 33 കെവിയാക്കിയും മാറ്റുന്നു. അടുത്ത ഘട്ടത്തില്‍ വിതരണ ട്രാന്‍സ്ഫോര്‍മറുകള്‍ വഴി 230 വോള്‍ട്ടാക്കി ഉപയോക്താക്കള്‍ക്കെത്തിക്കുന്നു. കാറ്റില്‍നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിന്റെ മാതൃകയാണ് പ്രദര്‍ശനത്തിലെ മറ്റൊരാകര്‍ഷണം.

സാധാരണ ബള്‍ബ് 40 വാട്ട് വൈദ്യുതികൊണ്ട് തെളിയുമ്പോള്‍ 39 വാട്ട് കൊണ്ട് സ്റ്റാളില്‍ 11 എല്‍ഇഡി ബള്‍ബുകള്‍ പ്രകാശിക്കുന്നു.സംഘടനയുടെ പോരാട്ടചരിത്രവും പ്രതിബദ്ധതയും അനാവൃതമാക്കുന്ന ലിഖിതങ്ങളും ചിത്രങ്ങളും കൊണ്ട് സമ്പന്നമാണ് പ്രദര്‍ശനം. 1990ല്‍ രൂപീകൃതമായ സംഘടന പിന്നിട്ടത് ചെറുത്തുനില്‍പ്പിന്റെ കാല്‍ നൂറ്റാണ്ടാണെന്ന് പ്രദര്‍ശനം അടിവരയിടുന്നു. കേരളം ഇരുട്ടിലേക്ക് നീങ്ങുന്നുവെന്ന ആശങ്കയും പ്രദര്‍ശനം കാഴ്ക്കാരുമായി പങ്കിടുന്നുണ്ട്. 2011ല്‍ 1066 കോടിയായിരുന്ന ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ സഞ്ചിതകടം 2014ല്‍ 5000 കോടിയായെന്ന സത്യം ചൂണ്ടിക്കാണിക്കുന്നു.

ഉല്‍പ്പാദനത്തിന്റെയും വിതരണത്തിന്റെയും വിവിധ വശങ്ങള്‍ വിശദീകരിക്കുകയും ഊര്‍ജ ഉപഭോഗം നിയന്ത്രിക്കുന്നതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതുമാണ് പ്രദര്‍ശനം. സ്കൂള്‍ -കോളേജ് വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും പഠിക്കുവാന്‍ നിരവധി കാര്യങ്ങള്‍ പ്രദര്‍ശനസ്റ്റാളിലുണ്ട്.

തൊടുപുഴ മുനിസിപ്പല്‍ മൈതാനിയില്‍ കെഎസ്ഇബി ചീഫ് എന്‍ജിനിയര്‍ വി ബ്രിജ്ലാല്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ കണ്‍സ്യുമര്‍ ക്ലിനിക് ചെയര്‍മാന്‍ ജി ശ്രീകുമാര്‍ അധ്യക്ഷനായി. സോണല്‍ സെക്രട്ടറി കുര്യന്‍ സെബാസ്റ്റ്യന്‍, ഡോ. കെ കെ ഷാജി, കെ ബി ഉദയകുമാര്‍, സി എസ് മഹേഷ്, സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ കെ കെ ബോസ് എന്നിവര്‍ സംസാരിച്ചു. അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ജുമൈല ബീവി സ്വാഗതവും സെക്രട്ടറി ഷൈന്‍രാജ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് കലൂര്‍ക്കാട് ബിആര്‍സി നാടന്‍ പാട്ടും അവയുടെ രംഗാവിഷ്കാരവും അവതരിപ്പിച്ചു. പ്രദര്‍ശനം 11ന് സമാപിക്കും.

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday3553
mod_vvisit_counterYesterday4192
mod_vvisit_counterThis Month128695
mod_vvisit_counterLast Month108586

Online Visitors: 71
IP: 54.204.211.128
,
Time: 23 : 17 : 34