KSEBOA - KSEB Officers' Association

Wednesday
Jan 23rd
Text size
  • Increase font size
  • Default font size
  • Decrease font size
Home Activities Conference പുതിയ കാലത്തിന്റെ വെല്ലുവിളികള്‍ ഏറ്റെടുക്കാനുള്ള ആഹ്വാനവുമായി വനിതാസമ്മേളനം

പുതിയ കാലത്തിന്റെ വെല്ലുവിളികള്‍ ഏറ്റെടുക്കാനുള്ള ആഹ്വാനവുമായി വനിതാസമ്മേളനം

PDF
Hits smaller text tool iconmedium text tool iconlarger text tool icon

Subhashiniആഗോളവല്‍ക്കരണ കാലത്തെ സ്ത്രീപ്രശ്നങ്ങള്‍ സമഗ്രതയില്‍ വിലയിരുത്തി കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്‍ വനിതാസമ്മേളനം. പുതിയ കാലത്തിന്റെ വെല്ലുവിളികള്‍ ഏറ്റെടുക്കാനും ആഹ്വാനമുണ്ടായി. സമൂഹ്യജീവിതത്തിലെ അസമത്വങ്ങള്‍ക്കെതിരായ പോരാട്ടം ആരംഭിക്കേണ്ടത് സ്ത്രീസമത്വത്തില്‍നിന്നാണെന്ന സന്ദേശം കേള്‍വിക്കാര്‍ക്ക് പകര്‍ന്ന സമ്മേളനം ഈ വിഷയങ്ങള്‍ സംബന്ധിച്ച ആഴമേറിയ ചര്‍ച്ചകള്‍ക്കും വേദിയായി.

കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്‍ 19-ാം സംസ്ഥാനസമ്മേളനത്തിന്റെ ആദ്യദിനത്തിലായിരുന്നു തൊടുപുഴ ഷെറോണ്‍ കള്‍ച്ചറല്‍ സെന്ററില്‍ വനിതാ സമ്മേളനം.സമ്മേളനം ഉദ്ഘാടനം ചെയ്ത ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് സുഭാഷണി അലി ദേശീയ സാഹചര്യത്തിലും കേരളത്തിലെ സവിശേഷ സാഹചര്യത്തിലും സ്ത്രീവിമോചനം സാധ്യമാക്കുന്നതിലെ സങ്കീര്‍ണതകളും പ്രതിസന്ധികളും വിശദമാക്കി. സ്ത്രീധനം നല്‍കാന്‍ കഴിയാത്ത കേരളത്തിലെ പാവപ്പെട്ട രക്ഷിതാക്കളുടെ പെണ്‍കുട്ടികള്‍ ഹരിയാനയിലെയും മറ്റും പുരുഷന്മാരുടെ വധുക്കളായി മാറുന്ന സാഹചര്യം രൂപപ്പെട്ടത് അപമാനകരമാണെന്ന് അവര്‍ പറഞ്ഞു. രക്ഷിതാക്കള്‍ക്ക് ചെറുതുക നല്‍കിയാണ് ഈ പെണ്‍കുട്ടികളെ പുരുഷന്മാര്‍ സ്വന്തമാക്കുന്നത്്.

സ്ത്രീവിമോചനത്തിന്റെ ആവേശകരമായ പോരാട്ടചരിത്രമുള്ള കേരളത്തില്‍ സൗഹൃദത്തിന്റെ പ്രതീകമായി സംഘടിപ്പിക്കപ്പെട്ട ചുംബനസമരത്തിനെതിരെ ആക്രമണം നടത്തിയത് ഹിന്ദു, മുസ്ലിം യാഥാസ്ഥിതികരാണ്. യാഥാസ്ഥിതികതയ്ക്ക് മതത്തിന്റെ വേര്‍തിരിവുകളില്ലെന്ന സത്യമാണ് ഇതിലൂടെ വെളിപ്പെട്ടത്. ബഷീറിന്റെ നോവലിലെ കേശവന്‍ നായരും സാറാമ്മയും തമ്മിലുള്ള പേമ്രത്തിന്റെ കഥ പറഞ്ഞാണ് സ്ത്രീസമത്വത്തിന്റെയും വിമോചനത്തിന്റെയും ചിത്രം എകെജിസിടി ട്രഷറര്‍ ഡോ. പി എസ് ശ്രീകല വരച്ചത്. ട്രെയിന്‍ യാത്രക്കിടെ സാറാമ്മയോട് ചോദിക്കാതെ കേശവന്‍ നായര്‍ ഇരുവര്‍ക്കുമായി രണ്ട് ചായ ആവശ്യപ്പെടുമ്പോള്‍ പ്രതിഷേധിക്കുന്ന സാറാമ്മ തന്റെ സ്വാതന്ത്ര്യപ്രഖ്യാപനമെന്ന നിലയില്‍ രണ്ട് കാപ്പി ഓര്‍ഡര്‍ ചെയ്യുന്നു. ഒടുവില്‍ കേശവന്‍ നായര്‍ ചായയും സാറാമ്മ കാപ്പിയും കുടിച്ച് അവരുടെ വ്യക്തിത്വം കാക്കുന്നു. പിറ്റേന്നും ഒന്നും സംഭവിക്കാത്തതുപോലെ സൂര്യന്‍ കിഴക്കുതന്നെ ഉദിച്ചുവെന്ന ബഷീറിന്റെ വാചകം പുരോഗമനപരമായ മാറ്റം നാടിനെ കീഴ്മേല്‍ മറിക്കുമെന്ന് യാഥാസ്ഥിതിക ആശങ്കയെയാണ് തകര്‍ക്കുന്നതെന്നും അവര്‍ പറഞ്ഞു.

സംഘടനയില്‍ സ്ത്രീകളുടെ പ്രവര്‍ത്തനം കൂടുതല്‍ സജീവമാക്കുന്നത് സംബന്ധിച്ച പരിശോധനയും വനിതാസമ്മേളനത്തിന്റെ അജണ്ടയിലെ പ്രധാന ഇനമായി. സ്ത്രീ ജീവനക്കാരുടെ പൊതുബോധം ശക്തിപ്പെടുത്താന്‍ എന്തുചെയ്യണമെന്ന ആലോചനയും അവരുടെ സമയപരിമിതിയും സംഘടനാപ്രവര്‍ത്തനവും യോജിപ്പിച്ചു കൊണ്ടുപോകുന്നതിനുള്ള സാധ്യതകളും പരിശോധനാവിഷയങ്ങളായി. പൊതുപ്രക്ഷോഭങ്ങളില്‍ സ്ത്രീസാന്നിധ്യവുമ നേതൃത്വവും വര്‍ദ്ധിപ്പിക്കുന്നതിനുള്ള കര്‍മപദ്ധതിയും സമ്മേളനം ആവിഷ്ക്കരിച്ചു.

 

flood-banner 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday2038
mod_vvisit_counterYesterday5044
mod_vvisit_counterThis Month100270
mod_vvisit_counterLast Month145915

Online Visitors: 60
IP: 100.24.46.10
,
Time: 10 : 16 : 46