KSEBOA - KSEB Officers' Association

Monday
Jun 18th
Text size
  • Increase font size
  • Default font size
  • Decrease font size
Home Activities Conference കോഴിക്കോട് ജില്ലാ സമ്മേളനം

കോഴിക്കോട് ജില്ലാ സമ്മേളനം

PDF
Hits smaller text tool iconmedium text tool iconlarger text tool icon
B Pradeep2010 ജനുവരി 11 ന് നളന്ദ ഓഡിറ്റോറിയത്തില്‍ ജനറല്‍ സെക്രട്ടറി ബി. പ്രദീപ് കോഴിക്കോട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബോസ് ജേക്കബ് അദ്ധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി സി.കെ. രാജൂ ജില്ലാ കമ്മറ്റി റിപ്പോര്‍ട്ടും, സംസ്ഥാന സെക്രട്ടറി ആര്‍ . മദനമോഹനന്‍പിള്ള സംസ്ഥാന കമ്മറ്റി റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ഇ. ശശീന്ദ്രന്‍ സ്വാഗതവും ശ്രീജിത്ത് നന്ദിയും പ്രകാശിപ്പിച്ചു.

ദേശീയ സാര്‍വ്വദേശീയ സംഭവ വികാസങ്ങള്‍ സമൂഹത്തില്‍ പൊതുവെയും ഇലക്ട്രിസിറ്റി ബോര്‍ഡില്‍ പ്രത്യേകിച്ചും ഉളവാക്കുന്ന പ്രത്യാഘാതങ്ങള്‍ പഠിച്ചുകൊണ്ടു മാത്രമേ മുന്നോട്ടു പോകാന്‍ നമുക്ക് സാധിക്കുകയുള്ളൂവെന്ന് ബി. പ്രദീപ് പറഞ്ഞു. നവലിബറല്‍ നയങ്ങള്‍ക്ക് സ്വാധീനം കൂടി വരുന്ന ഒരു കാഴ്ചയാണ് നാം കാണുന്നത്. ഇന്ത്യ ഒരു വന്‍ശക്തിയാകുകയാണ് എന്ന പ്രചരണത്തോടെ കോര്‍പ്പറേറ്റുകള്‍ക്ക് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ കൂടുതല്‍ സ്വാധീനമുറപ്പിക്കാവുന്ന തരത്തിലുള്ള നയങ്ങളാണ് ഇന്ത്യാ ഗവണ്മെന്റ് മുന്നോട്ട് വെയ്ക്കുന്നത്. വൈദ്യുതരംഗത്തും കോര്‍പ്പറേറ്റുകള്‍ക്ക് ആധിപത്യം സ്ഥാപിക്കാവുന്ന വിധത്തിലുള്ള നയങ്ങള്‍ കേന്ദ്രം കൂടുതല്‍ ശക്തമാക്കുകയാണ്. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്ഥമായി സാമൂഹ്യ പ്രതിബദ്ധതയിലൂന്നിയ ഒരു ബദല്‍ നയമാണ് കേരള സര്‍ക്കാരും വൈദ്യുതി ബോര്‍ഡും ആവിഷ്കരിച്ച് മുന്നോട്ട് കൊണ്ടുപോകുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന സെക്രട്ടറിമാരായ എം.ജി. സുരേഷ് കുമാര്‍ , പി.വി. പ്രദീപ്,  മനോജ് തുടങ്ങിയവരും യോഗത്തില്‍ സംസാരിച്ചു. ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് ഗണേശന്‍, അബ്ദുല്‍ റഹീം, ശ്രീകുമാര്‍ , ശശി, സ്മിത തുടങ്ങിയവര്‍ സംസാരിച്ചു.

അതിരപ്പള്ളി പദ്ധതിയുടെ പരിസ്ഥിതി അനുമതി പിന്‍വലിക്കാനുള്ള കേന്ദ്ര നീക്കം ഉപേക്ഷിക്കുക, ജില്ലയില്‍ പ്രായോഗികമായ ചെറുകിട പദ്ധതികള്‍ ഉടന്‍ ഏറ്റെടുത്ത് നടപ്പാക്കുക, കോഴിക്കോട് ആസ്ഥാനമായി  ഒരു ജനറേഷന്‍ സര്‍ക്കിള്‍ രൂപീകരിക്കുക, വിതരണ മേഖലയില്‍ പുതിയ ഓഫീസുകള്‍ രൂപീകരിക്കുക തുടങ്ങി 16 പ്രമേയങ്ങള്‍ അവതരിപ്പിച്ചു പാസ്സാക്കി. സി.കെ. രാജൂ (ജില്ലാ സെക്രട്ടറി), ജെ. സത്യരാജന്‍ (സംസ്ഥാന സെക്രട്ടറി) എന്നിവര്‍ ചര്‍ച്ചയ്ക്ക് മറുപടി പറഞ്ഞു.

പി.ടി. ജയപ്രകാശന്‍ (പ്രസിഡന്റ്), ഒ. ദുല്‍ക്കിഫിലി (സെക്രട്ടറി), കെ. കൃഷണന്‍കുട്ടി (ട്രഷറര്‍ ) എന്നിവരടങ്ങുന്ന പുതിയ ജില്ലാ കമ്മറ്റിയെ തെരഞ്ഞെടുത്തു.

സമ്മേളനാനന്തരം ജില്ലയില്‍ നിന്ന് കഴിഞ്ഞ സംഘടന വര്‍ഷം പിരിഞ്ഞുപോയ അംഗങ്ങളായ കെ. അപ്പുട്ടി, പദ്മനാഭന്‍, അബ്ദുല്‍ ഹമീദ്, ഭാസ്കരന്‍, ലക്ഷ്മണന്‍, അബ്ദുല്‍ ബഷീര്‍ എന്നിവര്‍ക്ക് ഊഷ്മളമായ യാത്രയയപ്പു നല്‍കി.
 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday3441
mod_vvisit_counterYesterday4174
mod_vvisit_counterThis Month80146
mod_vvisit_counterLast Month141147

Online Visitors: 67
IP: 54.81.158.195
,
Time: 22 : 52 : 08