KSEBOA - KSEB Officers' Association

Wednesday
May 24th
Text size
  • Increase font size
  • Default font size
  • Decrease font size
Home Activities Conference ജനശ്രദ്ധ ആകര്‍ഷിച്ച് വനിതാ കലാജാഥ

ജനശ്രദ്ധ ആകര്‍ഷിച്ച് വനിതാ കലാജാഥ

PDF
Hits smaller text tool iconmedium text tool iconlarger text tool icon
ട്രെയിന്‍ യാത്രയ്ക്കിടെ നരാധമന്റെ ആക്രമണത്തിനിരയായി കൊല്ലപ്പെട്ട സൗമ്യ കേരളീയ സമൂഹ മനഃസാക്ഷിക്കു മുന്നില്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ നൃത്തരൂപത്തില്‍ ആവിഷ്കരിച്ചപ്പോള്‍ പ്രേക്ഷകര്‍ നെടുവീര്‍പ്പടക്കി നിന്നു. 2011 നവംബർ 26, 27 തീയതികളിൽ കൊല്ലത്ത് വച്ച് നടക്കുന്ന കെ എസ് ഇ ബി ഓഫീസേര്‍സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി വനിതാ ഉദ്യോഗസ്ഥര്‍ പ്രസ്ക്ലബ് മൈതാനിയില്‍ അവതരിപ്പിച്ച സംഗീത-നൃത്തശില്‍പ്പമാണ് കാഴ്ചക്കാരുടെ കണ്ണുകളെ ഈറനണിയിച്ചത്. 22-11-2011നു കൊല്ലം ജില്ലയില്‍ കരുനാഗപ്പള്ളി , കൊട്ടാരക്കര, വനിതാ കോളേജു, കൊല്ലം പ്രസ്‌ ക്ലബ് മൈതാനം എന്നിവിടങ്ങളിൽ കലാശില്പം അവതരിപ്പിച്ചു.

കെഎസ്ഇബി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍മാരായ ജാസ്മിന്‍ ബാനു, ഹേമ, അസിസ്റ്റന്റ് എന്‍ജിനിയര്‍മാരായ അനിത, അനിതാ പോള്‍ , ശ്രീകല എന്നിവരാണ് നൃത്തം അരങ്ങത്ത് എത്തിച്ചത്. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയറായ നൗഷാദാണ് ഗാനം രചിച്ചത്. സംഗീതം നല്‍കിയത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ ജയകുമാറും. നൃത്താവിഷ്കാരം പുനലൂര്‍ തങ്കപ്പനാണ്. കരുനാഗപ്പള്ളി, കൊട്ടാരക്കര, കൊല്ലം എസ് എന്‍ വനിതാ കോളേജ് എന്നിവിടങ്ങളിലും പരിപാടി അവതരിപ്പിച്ചു. ശനിയാഴ്ച സി കേശവന്‍ മെമ്മോറിയല്‍ ടൗണ്‍ഹാളിലും അവതരിപ്പിക്കും.

 

Add comment


Security code
Refresh

20-conference
 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday3899
mod_vvisit_counterYesterday4710
mod_vvisit_counterThis Month113187
mod_vvisit_counterLast Month152890

Online Visitors: 54
IP: 54.146.5.196
,
Time: 18 : 59 : 32