KSEBOA - KSEB Officers' Association

Friday
Feb 23rd
Text size
  • Increase font size
  • Default font size
  • Decrease font size
Home Activities Conference മലപ്പുറം ജില്ലാ സമ്മേളനം

മലപ്പുറം ജില്ലാ സമ്മേളനം

PDF
Hits smaller text tool iconmedium text tool iconlarger text tool icon

മലപ്പുറം ജില്ലാ സമ്മേളനം ജനുവരി 14-ന് മലപ്പുറത്ത് സ: ഇ. ബാലാനന്ദന്‍ നഗറില്‍ കോണ്‍ഫെഡറേഷന്‍ ഓഫ് സെന്‍ട്രല്‍ ഗവ. എം. പ്ളോയീസ് ആന്റ് വര്‍ക്കേഴ്സിന്റെ ജില്ലാ സെക്രട്ടറി ശ്രീ. പി.കെ. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ന്യൂസ് എഡിറ്റര്‍ ജെ. മധുലാല്‍ സംഘടനാ റിപ്പോര്‍ട്ടും ജില്ലാ പ്രവര്‍ത്തന റിപ്പോര്‍ട്ട്, ജില്ലാ സെക്രട്ടറി മോഹന്‍ ചെറുകരയും കണക്ക് ട്രഷറര്‍ ഇ. രമേശനും അവതരിപ്പിച്ചു. തുടര്‍ന്നു നടന്ന ചര്‍ച്ചയ്ക്ക് സംസ്ഥാന സെക്രട്ടറി ഇ. മനോജ് മറുപടി പറഞ്ഞു. ആതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുടെ അനുമതി പിന്‍വലിക്കാനുള്ള കേന്ദ്ര നീക്കം അവസാനിപ്പിക്കുക, വൈദ്യുത പോസ്റുകളുടെ ക്ഷാമം പരിഹരിക്കുക, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റു തുലയ്ക്കുന്ന കേന്ദ്ര നടപടികള്‍ പിന്‍വലിക്കുക, മുഴുവനാളുകളും ദേശാഭിമാനി പത്രത്തിന്റെ വരിക്കാരാവുക തുടങ്ങിയ പ്രമേയങ്ങള്‍ സമ്മേളനം അംഗീകരിച്ചു.

ഇ. മുരളി മോഹന്‍ ക്രഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രസിഡന്റ് ഒ.പി. വേലായുധന്‍ പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളന നടപടികള്‍ ആരംഭിച്ചത്. പി. രാമചന്ദ്രന്‍ സ്വാഗതവും, ഇ. രമേശന്‍ നന്ദിയും പറഞ്ഞു. കെ.എ. രഘു (പ്രസിഡന്റ്), ഇ. രമേശന്‍ (സെക്രട്ടറി), എം. ഉണ്ണികൃഷ്ണന്‍ (ട്രഷറര്‍ ) എന്നിവര്‍ ഭാരവാഹികളായിട്ടുള്ള ജില്ലാ കമ്മറ്റിയേയും തെരഞ്ഞെടുത്തു.

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday277
mod_vvisit_counterYesterday4362
mod_vvisit_counterThis Month89837
mod_vvisit_counterLast Month133862

Online Visitors: 74
IP: 54.83.66.51
,
Time: 01 : 18 : 10