KSEBOA - KSEB Officers' Association

Sunday
Aug 20th
Text size
  • Increase font size
  • Default font size
  • Decrease font size
Home Activities Conference സാംബന് ഊര്‍ജ്ജ കേരള അവാര്‍ഡ് സമ്മാനിച്ചു

സാംബന് ഊര്‍ജ്ജ കേരള അവാര്‍ഡ് സമ്മാനിച്ചു

PDF
Hits smaller text tool iconmedium text tool iconlarger text tool icon
sambanദേശാഭിമാനി കൊല്ലം ബ്യൂറോ ചീഫ് ആര്‍.സാംബന് ഊര്‍ജകേരള അവാര്‍ഡ് മുന്‍ വൈദ്യുതി മന്ത്രി ശ്രീ. എ.കെ.ബാലന്‍ സമ്മാനിച്ചു. കെ.എസ്.ഇ.ബി. ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മാധ്യമ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരിസ്ഥിതി തീവ്രവാദംമൂലം 3800 മെഗാവാട്ട് വൈദ്യുതിയുടെ പദ്ധതികള്‍ കേരളം നഷ്ടപ്പെടുത്തിയതായി എ.കെ.ബാലന്‍ എം.എല്‍.എ. പറഞ്ഞു.

ചീമേനി, പൂയംകുട്ടി ഉള്‍പ്പെടെ നിരവധി ജലവൈദ്യുത പദ്ധതികള്‍ കേരളത്തിനു നഷ്ടമായത് പരിസ്ഥിതിയുടെ പേരിലാണ്. കേരളത്തില്‍ ഡാമുകളും ജലവൈദ്യുത പദ്ധതികളും വേണ്ടെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ വാദം. എന്നാല്‍ നിരവധി അണക്കെട്ടുകള്‍ നിര്‍മ്മിച്ചതുകൊണ്ടാണ് നാട്ടിലെ പുഴകളില്‍ വെള്ളം ഒഴുകുന്നതെന്ന് ഇവര്‍ മനസ്സിലാക്കണം. അതിരപ്പിള്ളി വെള്ളച്ചാട്ടംപോലും നൈസര്‍ഗികമായ വെള്ളച്ചാട്ടമല്ല. പെരിങ്ങല്‍കുത്ത് ജലവൈദ്യുത പദ്ധതിയിലെ വെള്ളമാണ് വെള്ളച്ചാട്ടമായി പരിണമിക്കുന്നത്. ഇടുക്കി ജലവൈദ്യുത പദ്ധതിക്കുശേഷം അതുപോലെയോ അതിനൊപ്പമോ നില്‍ക്കുന്നതോ ആയ ഒരു പദ്ധതിപോലും സംസ്ഥാനത്ത് തുടങ്ങാന്‍ കഴിഞ്ഞിട്ടില്ല. ആസൂത്രണത്തിന്റെ പോരായ്മ മൂലമാണ് സപ്തംബര്‍, ഒക്‌ടോബര്‍ മാസങ്ങളില്‍ സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തേണ്ടി വന്നതെന്നും എ.കെ.ബാലന്‍ പറഞ്ഞു.

'വൈദ്യുതി പ്രതിസന്ധിയും പരിസ്ഥിതിയും മാധ്യമങ്ങളും' എന്ന വിഷയം അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ബി.പ്രദീപ് അവതരിപ്പിച്ചു. സെക്രട്ടറി എം.ജി.സുരേഷ് കുമാര്‍ മോഡറേറ്റര്‍ ആയിരുന്നു. ചടങ്ങില്‍  കൊല്ലം പ്രസ്സ് ക്ലബ്ബ് സെക്രട്ടറി ബിജു പാപ്പച്ചന്‍ സംസാരിച്ചു. കെ.എസ്.ഇ.ബി. ഒ.എ. പ്രസിഡന്റ് കെ.എ.ശിവദാസന്‍ അധ്യക്ഷത വഹിച്ചു. ജെ.മുഹമ്മദ് സിയാദ് സ്വാഗതവും എ.ശ്യാംകുമാര്‍ നന്ദിയും പറഞ്ഞു.

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday3606
mod_vvisit_counterYesterday5177
mod_vvisit_counterThis Month104314
mod_vvisit_counterLast Month165538

Online Visitors: 47
IP: 54.224.172.145
,
Time: 22 : 49 : 37