KSEBOA - KSEB Officers' Association

Wednesday
Jun 28th
Text size
  • Increase font size
  • Default font size
  • Decrease font size
Home Activities Conference പാലക്കാട് ജില്ലാസമ്മേളനം

പാലക്കാട് ജില്ലാസമ്മേളനം

PDF
Hits smaller text tool iconmedium text tool iconlarger text tool icon
പാലക്കാട് ജില്ലാസമ്മേളനം2010 ജനുവരി 16ന് നടന്ന പാലക്കാട് ജില്ലാസമ്മേളനം എം.ബി. രാജേഷ് എം.പി. ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ് പി. വേണുഗോപാല്‍ അദ്ധ്യക്ഷം വഹിച്ചു. സംസ്ഥാനസെക്രട്ടറി ജെ. സത്യരാജന്‍ കേന്ദ്രകമ്മറ്റി റിപ്പോര്‍ട്ടും ജില്ലാസെക്രട്ടറി കെ. ഹരി റിപ്പോര്‍ട്ടും ട്രഷറര്‍ എ.കെ. മോഹനദാസന്‍ കണക്കും അവതരിപ്പിച്ചു. ഡോക്ടര്‍ എം.എ. നാസര്‍ (കെ.ജി.ഒ.എ.) ഉണ്ണിക്കൃഷ്ണന്‍ (കെ.എസ്.ഇ.ബി. വര്‍ക്കേഴ്സ് അസോസിയേഷന്‍) എന്നിവര്‍ അഭിവാദ്യങ്ങള്‍ നടത്തി. സംസ്ഥാന പ്രസിഡന്റ് കെ.എ. ശിവദാസന്‍ സംസ്ഥാന വൈസ്പ്രസിഡന്റുമാരായ കെ. രഞ്ജനാദേവി, കെ. രാമകൃഷ്ണന്‍, സംസ്ഥാന സെക്രട്ടറി പി.വി. പ്രദീപ്, അബ്ദുള്‍ഷുക്കൂര്‍ എന്നിവര്‍ വിശദീകരണങ്ങള്‍ നടത്തി. 

വൈദ്യുതിബോര്‍ഡിനെ പൊതുമേഖലയില്‍ ഒറ്റസ്ഥാപനമായി നിലനിര്‍ത്തി സംരക്ഷിക്കുക, സങ്കുചിത താല്‍പര്യങ്ങളുടെ പേരില്‍ സംസ്ഥാനങ്ങളെ വിഭജിക്കാതിരിക്കുക, ശമ്പള പരിഷ്കരണം നടപ്പാക്കുക, കഞ്ചിക്കോട് മേഖലയിലെ കാറ്റാടിപ്പാടങ്ങള്‍ പൂര്‍ണ്ണതോതില്‍ പ്രയോജനപ്പെടുത്തുക തുടങ്ങിയ പ്രമേയങ്ങള്‍ സമ്മേളനം അംഗീകരിച്ചു. 138 പേര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

പി. രാജന്‍, (പ്രസിഡന്റ്), പി. വേണുഗോപാല്‍ (സെക്രട്ടറി) എ.കെ. മോഹനദാസന്‍ (ട്രഷറാര്‍ ) എന്നിവരെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു.

സര്‍വ്വീസില്‍നിന്നും വിരമിച്ച മുന്‍ജില്ലാ സെക്രട്ടറി കെ. ഹരിക്ക് സമ്മേളനത്തില്‍ യാത്ര അയപ്പ് നല്‍കി. സംസ്ഥാന വൈസ്പ്രസിഡന്റ് പാലക്കാട് ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ മുന്‍ ഡപ്യൂട്ടി ചീഫ്എഞ്ചിനീയറുമായ എം. രാമകൃഷ്ണനെ ആദരിക്കുകയും ചെയ്തു. സി.ഇ.സി. അംഗം പ്രസാദ് മാത്യു സ്വാഗതവും ഒ.പി. രവീന്ദ്രന്‍ നന്ദിയും പറഞ്ഞു.
 

Add comment


Security code
Refresh

Related Articles

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday3057
mod_vvisit_counterYesterday5106
mod_vvisit_counterThis Month140065
mod_vvisit_counterLast Month149108

Online Visitors: 75
IP: 54.80.93.234
,
Time: 12 : 29 : 14