KSEBOA - KSEB Officers' Association

Wednesday
Dec 13th
Text size
  • Increase font size
  • Default font size
  • Decrease font size
Home Activities Conference തിരുവനന്തപുരം ജില്ലാ സമ്മേളനം

തിരുവനന്തപുരം ജില്ലാ സമ്മേളനം

PDF
Hits smaller text tool iconmedium text tool iconlarger text tool icon
തിരുവനന്തപുരം ജില്ലാ സമ്മേളനം തിരുവനന്തപുരം ജില്ലാ സമ്മേളനം 2010 ജനുവരി 14ന് കഴക്കൂട്ടം അജയകുമാര്‍ നഗറില്‍ (അല്‍ -സാജ് ആഡിറ്റോറിയം) നടന്നു. സമ്മേളനത്തിന് തുടക്കംകുറിച്ചുകൊണ്ട് ജില്ലാപ്രസിഡന്റ്  കെ. ശ്രീകുമാര്‍ പതാക ഉയര്‍ത്തി. ജില്ലാ പ്രസിഡന്റിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം സംസ്ഥാന പ്രസിഡന്റ് കെ.എ. ശിവദാസന്‍ ഉത്ഘാടനം ചെയ്തു. ആഗോളരംഗത്തുണ്ടാകുന്ന പരിഷ്കരണങ്ങളും മാറ്റങ്ങളും, ഊര്‍ജ്ജരംഗത്തും നമ്മുടെ ദൈനംദിന ജീവിതത്തിലും ഉണ്ടാക്കുന്ന പ്രയാസങ്ങള്‍ ഉത്ഘാടന പ്രസംഗത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.

കെ.ശ്രീകുമാര്‍ , റ്റി.വി. ആശ, എം. ഷാജഹാന്‍ എന്നിവര്‍ അടങ്ങുന്ന പ്രസീഡിയത്തെയും ബി. ഷിഹാബുദ്ദീന്‍ കണ്‍വീനറായി പ്രമേയകമ്മറ്റിയെയും ജി. സതീഷ്കുമാര്‍ കണ്‍വീനറായി മിനിറ്റ്സ്കമ്മറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു.

സംസ്ഥാന സെക്രട്ടറി ജെ. സത്യരാജന്‍ കേന്ദ്രകമ്മറ്റി റിപ്പോര്‍ട്ടും, വി.സുകുമാരന്‍തമ്പി ജില്ലാകമ്മറ്റി റിപ്പോര്‍ട്ടും, ജി. മനോജ് വരവുചെലവു കണക്കുകളും അവതരിപ്പിച്ചു. ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് എം. അഗസ്റിന്‍, ശ്രീനിവാസന്‍, സുരേഷ്ബാബു, ഷാബുകുമാര്‍, വി.കെ. ബിജു, പ്രകാശ് ആര്‍ ., വിജയന്‍, അജയകുമാര്‍ , സണ്ണി, ദേവദാസന്‍, അനില്‍കുമാര്‍ , രാജീവ്, റ്റി.ആര്‍ . രേഖ, ഷാജി, കാര്‍ത്തികേയന്‍ എന്നിവര്‍ സംസാരിച്ചു. ചര്‍ച്ചയ്ക്ക് ജനറല്‍സെക്രട്ടറി ബി. പ്രദീപ്, വി. സുകുമാരന്‍തമ്പി എന്നിവര്‍ മറുപടി പറഞ്ഞു. എസ്. സുദര്‍ശനന്‍ രക്തസാക്ഷിപ്രമേയവും, റ്റി. കെ. ജയകുമാര്‍ അനുശോചനപ്രമേയവും അവതരിപ്പിച്ചു. എ.എസ്. ജലേഷ്കുമാര്‍ സ്വാഗതവും എസ്. ശിവകുമാര്‍ നന്ദിയും പറഞ്ഞു.

വിലക്കയറ്റം തടയുക, വൈദ്യുതി നിയമം 2003ന് എതിരെയുള്ള പ്രക്ഷോഭം ശക്തിപ്പെടുത്തുക, ആസിയാന്‍ കരാര്‍ പുനഃപരിശോധിക്കുക, അതിരപ്പിള്ളി പദ്ധതിക്കെതിരെയുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കങ്ങളെ ചെറുക്കുക, ശമ്പളപരിഷ്കരണ നടപടികള്‍ ത്വരിതപ്പെടുത്തുക, വൈദ്യുതി ബോര്‍ഡിലെ  ഇന്റേര്‍ണല്‍ ആഡിറ്റ് വിഭാഗം ശക്തിപ്പെടുത്തുക, തിരുവനന്തപുരം ജില്ല സമ്പൂര്‍ണ്ണ വൈദ്യുതീകരണജില്ല ആക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുക, ബോര്‍ഡിലെ ആധുനികവത്കരണ നടപടികള്‍ ത്വരിതപ്പെടുത്തുക, വൈദ്യുതബോര്‍ഡിനെ പൊതുമേഖലയില്‍ നിലനിര്‍ത്താനും, ജീവനക്കാരുടെയും, ഉപഭോക്താക്കളുടെയും താല്പര്യം സംരക്ഷിക്കാനും ശ്രമിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരുക എന്നീ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.

തുടര്‍ന്ന് കെ.ശ്രീകുമാര്‍ പ്രസിഡന്റും, വി.സുകുമാരന്‍തമ്പി സെക്രട്ടറിയും ജി. മനോജ് ട്രഷററുമായ പുതിയ ജില്ലാകമ്മറ്റിയേയും സമ്മേളനം തെരഞ്ഞെടുത്തു.
സമ്മേളനാനന്തരം കഴിഞ്ഞ സംഘടനാവര്‍ഷം ജില്ലയില്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ച പ്രവര്‍ത്തകര്‍ക്ക് സ്നേഹോജ്വലമായ യാത്രയയപ്പു നല്‍കി. കെ.ശ്രീകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. മുന്‍ ജില്ലാപ്രസിഡന്റും സംസ്ഥാനട്രഷററുമായിരുന്ന വി.മാധവന്‍, കെ. വിശ്വംഭരന്‍ (ഡെപ്യൂട്ടി സി.ഇ.-എച്ച്.ആര്‍ .എം.), മുഹമ്മദ് സാദിഖ് (എഇഇ), രാജേന്ദ്രകുമാര്‍ (എഇഇ), രാജേന്ദ്രന്‍പിള്ള (എഇ), ജഗദ്ദീശന്‍തമ്പി (എഇ), ശശിധരന്‍നായര്‍ (എഇ) ആല്‍ഫ്രഡ് (എഇ), ഡേവിഡ് (എ.ഇ) എന്നിവര്‍ യാത്രയയപ്പ് സ്വീകരിച്ചു. വി.മാധവന്‍, കെ. വിശ്വംഭരന്‍, രാജേന്ദ്രകുമാര്‍ എന്നിവര്‍ മറുപടി പ്രസംഗം നടത്തി. സമ്മേളനത്തിന് ജെ. മുഹമ്മദ്സിയാദ് സ്വാഗതം ആശംസിച്ചു. എം.ജി. സുരേഷ്കുമാര്‍ , ജി. ശ്രീകുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സമ്മേളനത്തില്‍ 109 വനിതകള്‍ അടക്കം 369 പേര്‍ പങ്കെടുത്തു.
 

Add comment


Security code
Refresh

Related Articles


 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday3402
mod_vvisit_counterYesterday3857
mod_vvisit_counterThis Month58783
mod_vvisit_counterLast Month130619

Online Visitors: 90
IP: 54.196.201.241
,
Time: 16 : 25 : 24