KSEBOA - KSEB Officers' Association

Tuesday
Aug 22nd
Text size
  • Increase font size
  • Default font size
  • Decrease font size
Home Activities Consumer Clinic ഊര്‍ജ സംരക്ഷണ ക്ളാസുകള്‍ കോഴിക്കോട്

ഊര്‍ജ സംരക്ഷണ ക്ളാസുകള്‍ കോഴിക്കോട്

PDF
Hits smaller text tool iconmedium text tool iconlarger text tool icon
Energy Conservation Classനരിക്കുനി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ആരോഗ്യമേഖലയിലെ ജീവനക്കാര്‍ക്കായി ക്ളാസ്സ് നടത്തി. എന്‍.ഇ.സലിം ക്ളാസ്സ് എടുത്തു. ഡോക്ടര്‍മാരും, നഴ്സുമാരും ഉള്‍പ്പെടെ 15-ാളം ജീവനക്കാര്‍ പരിപാടിയില്‍ പങ്കെടുത്തു. സുബ്രഹ്മണ്യന്‍.സി.(എ.ഇ.ഇ., കുന്ദമംഗലം) പരിപാടിക്ക് നേതൃത്വം കൊടുത്തു.

കൊടുവള്ളി ബന്‍ജമിന്‍ മൊളൈസ് ക്ളബിന് വേണ്ടി നടന്ന ബോധവല്‍ക്കരണ പരിപാടിയില്‍ നിഷ ഭാനു (അസിസ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, ഇലക്ട്രിക്കല്‍ സബ് ഡിവിഷന്‍, താമരശ്ശേരി) ക്ളാസ്സ് നയിച്ചു. സംഘടനയുടെ ജില്ലാ പ്രസിഡണ്ട് ഒ.പുഷ്പന്‍, കണ്‍സ്യൂമര്‍ ക്ളീനിക്ക് സബ് കമ്മിറ്റി ഭാരവാഹികളായ എന്‍.ഇ.സലിം, ശശീന്ദ്രന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
പുന്നശ്ശേരി എ.യു.പി. സ്ക്കൂളില്‍ ഊര്‍ജ്ജ ക്ളബിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് കുട്ടികള്‍ക്കായി ക്ളാസ്സ് നടത്തി. സി.സി. അംഗം എ.സജിത്ത് കുമാര്‍ ക്ളാസ് നയിച്ചു. ഇ.ശശീന്ദ്രന്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
കാരപറമ്പ് റസിഡന്‍സ് അസോസിയേഷനു വേണ്ടി സംഘടന ഊര്‍ജ്ജബോധവല്‍ക്കരണ ക്ളാസ്സ് നടത്തി. 70 കുടുംബാംഗങ്ങള്‍ പങ്കെടുത്ത പരിപാടിയില്‍ പ്രശാന്ത്കുമാര്‍(എ.ഇ, 110 കെ.വി.സബ്സ്റേഷന്‍, കുന്ദമംഗലം) ക്ളാസ്സ് എടുത്തു.
പേരാമ്പ്ര എടകയില്‍ വായനശാലക്ക് വേണ്ടി ഊര്‍ജ്ജസംരക്ഷണ ക്ളാസ്സ് നടത്തി. സി.സി. അംഗങ്ങളായ പ്രേമന്‍, സജിത്ത്കുമാര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
ഫറോക്ക് വയര്‍മെന്‍ & സൂപ്പര്‍വൈസര്‍ അസോസിയേഷന്റെ ഏരിയ കണ്‍വന്‍ഷനോടനുബന്ധിച്ച് നടന്ന കുടുംബസംഗമത്തില്‍ ഊര്‍ജ്ജ ബോധവല്‍ക്കരണ ക്ളാസ്സ് നടത്തി. സി.സി. അംഗം അമര്‍നാഥ്.പി.സി. ക്ളാസ്സ് നയിച്ചു. കെ.എം.ഷംസുദ്ദീന്‍ (ഇ.ഇ, ഫറോക്ക്) ടി.പ്രദീപ്കുമാര്‍ (എ.ഇ., നല്ലളം), പ്രസൂണ്‍കുമാര്‍ (എ.ഇ., കടലുണ്ടി), ഷറീഫ് (എ.ഇ., ഫറോക്ക്), സി.കെ. ഗോപിനാഥന്‍ (എസ്,എസ്, രാമനാട്ടുകര) എന്നിവര്‍ പങ്കെടുത്തു. പരിപാടിയില്‍ 200 പേര്‍ പങ്കെടുത്തു.
 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday3288
mod_vvisit_counterYesterday2960
mod_vvisit_counterThis Month110709
mod_vvisit_counterLast Month165538

Online Visitors: 61
IP: 54.81.71.31
,
Time: 20 : 32 : 29