KSEBOA - KSEB Officers' Association

Sunday
Aug 20th
Text size
  • Increase font size
  • Default font size
  • Decrease font size
Home Activities Consumer Clinic ഊര്‍ജ സംരക്ഷണ ക്ളാസുകള്‍ എറണാകുളം

ഊര്‍ജ സംരക്ഷണ ക്ളാസുകള്‍ എറണാകുളം

PDF
Hits smaller text tool iconmedium text tool iconlarger text tool icon
സെപ്തംബര്‍ 18-ന് പുത്തന്‍കുരിശ് പുറ്റുമാന്തൂര്‍ സ്കൂളില്‍ നടന്ന ഊര്‍ജ്ജസംരക്ഷണ ക്ളാസ് പഞ്ചായത്ത് സ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സന്‍ ശ്രീമതി. മഞ്ജു ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സി.എസ്. സുനില്‍, പുത്തന്‍ കുരിശ് സെക്ഷന്‍ അസിസ്റന്റ് എഞ്ചിനീയര്‍ റ്റി.കെ. ശാന്ത എന്നിവര്‍ ക്ളാസ്സുകള്‍ നടത്തി. 50 വിദ്യാര്‍ത്ഥികളും 10 അദ്ധ്യാപകരും ക്ളാസ്സില്‍ പങ്കെടുത്തു.
സെപ്തംബര്‍ 23-ന് പള്ളുരുത്തി സാന്ത്വനം റസിഡന്റ്സ് അസോസിയേഷന്‍ അഞ്ചാം വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് "വൈദ്യുതിയെ അറിയുക'' പരിപാടി നടന്നു. ജില്ലാ സെക്രട്ടറി സി.എസ്. സുനിലാണ് ക്ളാസ് എടുത്തത്. 100 പേര്‍ ക്ളാസില്‍ പങ്കെടുത്തു.
മുളന്തുരുത്തി ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ ആമ്പല്ലൂര്‍ പഞ്ചായത്ത് 4-ാം വാര്‍ഡ് കുടുംബശ്രീ വാര്‍ഷികത്തോടനുബന്ധിച്ച് സെപ്തംബര്‍ 23-ന് ആമ്പല്ലൂര്‍ ജൂനിയര്‍ ബേസിക് സ്കൂളില്‍ വച്ച് ഊര്‍ജ്ജസംരക്ഷണം എന്ന വിഷയത്തില്‍ ക്ളാസ് സംഘടിപ്പിച്ചു. ക്ളാസിന്റെ ഉല്‍ഘാടനം വാര്‍ഡ് മെമ്പര്‍ ശ്രീ. ഗോപി വെട്ടത്ത് നിര്‍വ്വഹിച്ചു. സംഘടനയുടെ കേന്ദ്രകമ്മറ്റി അംഗം പി. ജനാര്‍ദ്ദനന്‍പിള്ള, മുളന്തുരുത്തി ഇലക്ട്രിക്കല്‍ സെക്ഷന്‍ അസി. എഞ്ചിനീയര്‍ ഷാജു പി. മത്തായി, സബ് എഞ്ചിനീയര്‍ ബിജിമോള്‍ എന്നിവര്‍ ക്ളാസ്സുകള്‍ക്ക് നേതൃത്വം കൊടുത്തു. 150ഓളം വനിതകള്‍ പങ്കെടുത്തു.
മലയാറ്റൂര്‍ സെക്ഷന്‍ പരിധിയില്‍ മലയാറ്റൂര്‍ ഗവ. ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. ക്യാമ്പിനോടനുബന്ധിച്ച് ഒക്ടോബര്‍ 2-ന് ഊര്‍ജസംരക്ഷണം, വൈദ്യുതി സുരക്ഷ എന്നീ വിഷയങ്ങളില്‍ ക്ളാസ് നടത്തി. അങ്കമാലി സെക്ഷന്‍ അസി. എഞ്ചിനീയറും സംഘടനയുടെ എറണാകുളം ജില്ലാ കമ്മറ്റി അംഗവുമായ ബന്നി പോള്‍ ക്ളാസ്സെടുത്തു. 65 കുട്ടികള്‍ ക്ളാസ്സില്‍ പങ്കെടുത്തു.
അങ്കമാലി സെക്ഷന്റെ പരിധിയില്‍ പിച്ചാനിക്കാട് ഗവ: യു.പി. സ്കൂള്‍ പി.റ്റി.എ വാര്‍ഷികത്തോടനുബന്ധിച്ച് ഒക്ടോബര്‍ 6-ന് ഊര്‍ജസംരക്ഷണ വിഷയത്തില്‍ ബോധവല്‍ക്കരണ ക്ളാസ് നടത്തി. അങ്കമാലി അസി. എഞ്ചിനീയര്‍ ബന്നി പോളാണ് ക്ളാസ്സെടുത്തത്. 60 രക്ഷകര്‍ത്താക്കളും 40 കുട്ടികളും ക്ളാസ്സില്‍ പങ്കെടുക്കുകയുണ്ടായി.
തുടര്‍ന്ന് ഒക്ടോബര്‍ 7-ാം തീയതി മുളന്തുരുത്തി സെക്ഷന്‍ പരിധിയിലെ കുലയറ്റികര ഇരട്ടമാവ് റെസിഡന്‍സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ അസോസിയേഷന്‍ അംഗങ്ങള്‍ക്കു വേണ്ടി വൈദ്യുതി പ്രതിസന്ധി, ഊര്‍ജ്ജ സംരക്ഷണം എന്നി വിഷയങ്ങളില്‍ ക്ളാസ് സംഘടിപ്പിച്ചു. പി. ജനാര്‍ദ്ദനന്‍പിള്ള ക്ളാസ്സെടുത്തു. 35-ഓളം അംഗങ്ങള്‍ ക്ളാസ്സില്‍ പങ്കെടുത്തു.
 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday3344
mod_vvisit_counterYesterday5177
mod_vvisit_counterThis Month104052
mod_vvisit_counterLast Month165538

Online Visitors: 41
IP: 54.162.3.15
,
Time: 20 : 56 : 53