
ഇതിനെ തുടര്‍ന്ന് സെപ്തംബര്‍ 29-ന് കോളേജ് ആഡിറ്റോറിയത്തില്‍ വച്ച് 'ഊര്‍ജ്ജ ക്വിസ്' സംഘടിപ്പിച്ചു. ജില്ലാകമ്മറ്റി അംഗം എന്‍. രാജീവ് ക്വിസ് മത്സരം നയിച്ചു. ജില്ലാസെക്രട്ടറി ഏ.എസ്. ജലേഷ്കുമാര്‍, സംസ്ഥാന കമ്മിറ്റി അംഗം കുട്ടപ്പന് കാണി, ജില്ലാ ജോയിന്റ് സെക്രട്ടറി ബേബിജോണ്‍ എന്നിവര്‍ പരിപാടികളുടെ വിജയകരമായ നടത്തിപ്പിന് സഹായിച്ചു.
നെയ്യാറ്റിന്‍കര പ്ളാമൂട്ടുക്കട സാംസ്കാരിക കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ശാന്തിയോഗം സെന്ററില്‍ വച്ച് നടത്തിയ ഊര്‍ജ്ജസംരക്ഷണ ക്ളാസ്സില്‍ സനില്‍കുമാര്‍ (എ.ഇ, 110 കെ.വി സബ് സ്റേഷന് പാറശ്ശാല) വിഷയം അവതരിപ്പിച്ചു. 150 ആളുകള്‍ പങ്കെടുത്തു.
പൂജപ്പുര ചാടിയറ റെസിഡന്‍സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ പ്രധാന പ്രവര്‍ത്തകര്‍ക്കായി ഊര്‍ജ്ജ സംരക്ഷണ ബോധവല്‍ക്കരണ ക്ളാസ് നടത്തി. എന്‍. രാജീവ്, ഏ.എസ്. ജലേഷ്കുമാര്‍ എന്നിവര്‍ വിഷയം അവതരിപ്പിച്ചു. വി.പി. പത്മകുമാര്‍ പങ്കെടുത്തു. റെസിഡന്‍സ് അസോസിയേഷന്റെ പരിധിയിലുള്ള 410 വീടുകളിലെ ഊര്‍ജ്ജസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും ഓഫീസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഊര്‍ജ്ജസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനും തീരുമാനിച്ചു.