KSEBOA - KSEB Officers' Association

Thursday
Sep 21st
Text size
  • Increase font size
  • Default font size
  • Decrease font size
Home Activities Consumer Clinic ഇരിട്ടി പുഷ്പോത്സവം

ഇരിട്ടി പുഷ്പോത്സവം

PDF
Hits smaller text tool iconmedium text tool iconlarger text tool icon

Irittyകണ്ണൂര്‍ ജില്ലയിലെ ഇരിട്ടിയില്‍ ഡിസംബര്‍ 21 മുതല്‍ ജനുവരി 6 വരെ നടന്ന പുഷ്പോത്സവത്തില്‍ കെ.എസ്.ഇ.ബി. ഓഫീസേഴ്സ് അസോസിയേഷന്‍ ഒരുക്കിയ പവിലിയന്‍ ശ്രദ്ധേയമായി. ഊര്‍ജ്ജ സംരക്ഷണവും സുരക്ഷയും എന്ന വിഷയത്തില്‍ ഊന്നിയാണ്, സംഘടനയുടെ കേന്ദ്ര കമ്മറ്റിയംഗം പി. ജയപ്രകാശന്റെ നേതൃത്വത്തില്‍ പവിലിയന്‍ തയ്യാറാക്കിയത്. ഇരിട്ടിയിലെ ഗ്രീന്‍ ലീവ് ആണ് പുഷ്പോത്സവ സംഘാടകര്‍.

വൈദ്യുതി മേഖല ഇന്നഭിമുഖീകരിക്കുന്ന ഊര്‍ജ്ജ പ്രതിസന്ധിയെ തരണം ചെയ്യാനും ഉപഭോക്താക്കളുടെ വൈദ്യുതി ഉപയോഗം കുറയ്ക്കുവാനും മാര്‍ഗനിര്‍ദേശങ്ങളടങ്ങിയ ഡിസ്പ്ളേകളോടൊപ്പം ഊര്‍ജ്ജ സംരക്ഷണ മാര്‍ഗ്ഗങ്ങള്‍ വിശദീകരിക്കുന്ന റിക്കോര്‍ഡ് ചെയ്ത അനൌണ്‍സ്മെന്റും സ്റാളില്‍ ഒരുക്കിയിരുന്നു.



വൈദ്യുതി ലൈനില്‍ നിന്നും വീടിനുള്ളിലും വൈദ്യുതി അപകടങ്ങള്‍ എങ്ങനെ സംഭവിക്കാമെന്നും ഇത് തടയുന്നതിനുള്ള മാര്‍ഗ്ഗങ്ങളും മോഡല്‍ ഡിസ്പ്ളേയിലൂടെ വിശദമാക്കിയിരുന്നു. സംഘടന തയ്യാറാക്കി അച്ചടിച്ച ബ്രോഷര്‍ വിതരണം ചെയ്തു. വളരെ താല്‍പര്യപൂര്‍വമാണ് കുടുംബ സമേതം ആള്‍ക്കാര്‍ സ്റാള്‍ സന്ദര്‍ശിച്ചത്.
സി.എഫ്.എല്‍, എല്‍.ഇ.ഡി, സോളാര്‍ പാനലുകള്‍ എന്നിവ സംബന്ധിച്ചും വിവിധ ഉപകരണങ്ങളുടെ ഉപയോഗക്രമം സംബന്ധിച്ചും സംശയ നിവാരണം നടത്താനും കാണികള്‍ ഈ അവസരം ഉപയോഗപ്പെടുത്തി. വൈദ്യുതി ബോര്‍ഡിന്റെ സേവനങ്ങളെ സംബന്ധിച്ച സംശയങ്ങളും, അഭിപ്രായങ്ങളും പൊതുജനങ്ങള്‍ക്ക് അറിയാനുള്ള സാഹചര്യവും പവലിയനില്‍ ഏര്‍പ്പെടുത്തിയിരുന്നു.

ഇരിട്ടി സെക്ഷന്‍ ഓഫീസിലെ ജീവനക്കാരുടെ ഭാഗത്തു നിന്നും വലിയ പിന്തുണയാണു പ്രദര്‍ശനവുമായി ബന്ധപ്പെട്ട് ലഭിച്ചത്. ഉളിക്കല്‍ അസിസ്റന്റ് എഞ്ചിനീയര്‍ ലിജോ പി. തോമസ്, കരാര്‍ ജീവനക്കാരായ ലിജു, നിതിന്‍, വിവേക്, വര്‍ക്കേഴ്സ് അസോസിയേഷന്‍ നേതാക്കളായ പുരുഷോത്തമന്‍, വിശ്വനാഥന്‍ എന്നിവര്‍ പൂര്‍ണമായും പ്രദര്‍ശനത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു. ഏകദേശം 1.75 ലക്ഷം ആള്‍ക്കാര്‍ പ്രദര്‍ശനം വീക്ഷിക്കാനായെത്തി.

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday1004
mod_vvisit_counterYesterday5790
mod_vvisit_counterThis Month94175
mod_vvisit_counterLast Month148586

Online Visitors: 77
IP: 54.81.88.93
,
Time: 04 : 31 : 56