KSEBOA - KSEB Officers' Association

Wednesday
Oct 17th
Text size
  • Increase font size
  • Default font size
  • Decrease font size
Home Activities Consumer Clinic ടിഒഡി-വ്യാവസായിക ഉപഭോക്താക്കളുടെ യോഗം - കണ്ണൂർ

ടിഒഡി-വ്യാവസായിക ഉപഭോക്താക്കളുടെ യോഗം - കണ്ണൂർ

PDF
Hits smaller text tool iconmedium text tool iconlarger text tool icon

Classകെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷൻ കൺസ്യൂമർ ക്ലിനിക് സബ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വ്യാവസായിക ഉപഭോക്താക്കളുടെ യോഗം കണ്ണൂരിൽ താവക്കര പാർക്കൻസ് ഓഡിറ്റോറിയത്തിൽ വച്ച് മാർച്ച് 8 നു സംഘടിപ്പിച്ചു.
രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പീക്ക് സമയത്തെ വൈദ്യുതി ഉപഭോഗം നിയന്ത്രിക്കാനായി വൈദ്യുതി ബോർഡിൽ നടപ്പാക്കിയിരിക്കുന്ന ടിഒഡി മീറ്റർ സംവിധാനത്തിൽ കോൺട്രാക്റ്റ് ഡിമാന്റ്, അനുബന്ധ എഗ്രിമെന്റ്, ബില്ലിംഗ് രീതി എന്നിവ സംബന്ധിച്ച് ഉപഭോക്താക്കളുടെ സംശയങ്ങൾ ദൂരീകരിക്കാനായാണ് യോഗം നടത്തിയത്. 20 കിലോവാട്ടിൽ കൂടുതൽ കണക്റ്റഡ് ലോഡുള്ള കണ്ണൂർ ഇലക്ട്രിക്കൽ ഡിവിഷനു കീഴിൽ വരുന്ന 38 വ്യവസായികൾ പങ്കെടുത്തു. കേരളത്തിലെ വൈദ്യുതി മേഖലയിൽ നിലവിലെ സ്ഥിതി, പ്രതിസന്ധി –കാരണങ്ങളും, പരിഹാരങ്ങളും, റ്റി ഒ ഡി മീറ്ററിംഗ് സമ്പ്രദായത്തിന്റെ പ്രത്യേകതകൾ, കോൺട്രാക്റ്റ് ഡിമാന്റ് കണക്കാക്കുന്ന വിധം, ബില്ലിംഗ് രീതി, എനർജി ഓഡിറ്റിംഗിന്റെ പ്രാധാന്യം എന്നിവ ഉൾപ്പെടുത്തിയ പ്രസന്റേഷൻ അവതരിപ്പിക്കുകയും, ചർച്ചയിലൂടെ പങ്കെടുത്തവരുടെ സംശയങ്ങൾ ദൂരീകരിക്കുകയും ചെയ്തു.



Inaugurationകെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സിക്രട്ടറി പി. വി ലതീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ സിക്രട്ടറി ജഗദീശൻ. സി സ്വാഗതം പറഞ്ഞു. ലക്ഷ്മണൻ ടി. പി വിഷയവുമായി ബന്ധപ്പെട്ടും എനർജി ഓഡിറ്റിംഗിന്റെ പ്രാധാന്യത്തെ കുറിച്ചും ക്ലാസെടുത്തു. കേന്ദ്ര കമ്മിറ്റിയംഗം ജയപ്രകാശൻ. പി യോഗത്തിൽ ഉയർന്നു വന്ന സംശയങ്ങൾക്ക് മറുപടി നൽകി. കെ എസ് സജീവ് നന്ദി പറഞ്ഞു. ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതിനു ഉപഭോക്താക്കൾ പ്രത്യേകം നന്ദി അറിയിക്കുകയുണ്ടായി.

 

flood-banner 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday3772
mod_vvisit_counterYesterday6334
mod_vvisit_counterThis Month96411
mod_vvisit_counterLast Month130349

Online Visitors: 83
IP: 54.156.39.245
,
Time: 13 : 49 : 25