KSEBOA - KSEB Officers' Association

Monday
Apr 22nd
Text size
  • Increase font size
  • Default font size
  • Decrease font size
Home Activities Cultural Committee സമഷ്ടിയിലേയ്ക്കൊരു തീര്‍ത്ഥയാത്ര

സമഷ്ടിയിലേയ്ക്കൊരു തീര്‍ത്ഥയാത്ര

PDF
Hits smaller text tool iconmedium text tool iconlarger text tool icon
പ്രൊഫ. എ.ജി. ഒലീനസ്വാര്‍ത്ഥതയുടെ മിനുമിനുത്ത പാട്ടുകളില്‍ ഉറങ്ങിപ്പോകുന്ന തലമുറയെ സാമൂഹ്യബോധത്തിന്റെ പരുപരുത്ത പാട്ടുകളാല്‍ ഉണര്‍ത്തുവാനുള്ള കെ.എസ്.ഇ.ബി. ഓഫീസേഴ്സ് അസോസിയേഷന്റെ പരിശ്രമം "സമഷ്ടി'' എന്ന കലാകായിക സാംസ്കാരിക കൂട്ടായ്മയുടെ രൂപീകരണത്തോടെ തിരുവനന്തപുരം ജില്ലയില്‍ സാക്ഷാല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. ഇക്കഴിഞ്ഞ മെയ് 20ന് വൈലോപ്പിള്ളി സംസ്കൃതിഭവന്‍ സമഷ്ടിയുടെ ഉദയത്തിന് സാക്ഷിയായി. സംഘടനയുടെ ജില്ലാ പ്രസിഡന്റ് കെ.വി. മാധവന്‍ നമ്പൂതിരിയുടെ അദ്ധ്യക്ഷതയില്‍, പ്രമുഖ സാംസ്കാരിക പ്രവര്‍ത്തകയും എഴുത്തുകാരിയുമായ പ്രൊഫ. എ.ജി. ഒലീനയാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
വ്യഷ്ടി ബോധത്തില്‍ നിന്നും സമഷ്ടി ബോധത്തിലേക്ക് മനുഷ്യന്‍ മാറേണ്ടതിന്റെ ചരിത്രപാഠം അനുസ്മരിച്ചു കൊണ്ടാണ് പ്രൊഫ. എ.ജി. ഒലീന ഉദ്ഘാടന പ്രസംഗം ആരംഭിച്ചത്. വ്യക്തി വെറും അവയവങ്ങള്‍ മാത്രമായി ചുരുങ്ങുന്ന, അല്ലെങ്കില്‍ ചുരുക്കപ്പെടുന്ന ഉപഭോഗ സംസ്കാരത്തിന്റെ പുത്തന്‍ കാലത്തില്‍, യുദ്ധം കഴിഞ്ഞു വരുന്ന നെപ്പോളിയനോട്, "അങ്ങ് കുളിക്കാതെ അല്പനേരം എന്നരികത്തിരിക്കുക, അങ്ങയുടെ ഗന്ധം ഞാനൊന്നനുഭവിച്ചോട്ടെ'' എന്നു പ്രിയതമ കേഴുന്ന ചിത്രം, നൈസര്‍ഗ്ഗികമായ ഗന്ധങ്ങളെ പെര്‍ഫ്യൂമുകള്‍ കൊണ്ടു മായ്ക്കുവാന്‍ ശ്രമിക്കുന്ന ഓരോ മലയാളിയും, ശ്രദ്ധിച്ചു മനസ്സിലാക്കേണ്ടതാണ്. വൈദ്യുതി ഇരുട്ടിനെ കീഴടക്കുന്ന വെളിച്ചം മാത്രമല്ലെന്നും ചിദാകാശത്തില്‍ പ്രോജ്ജ്വലിക്കുന്ന ഒന്നാക്കി അതിനെ മാറ്റുന്നതില്‍ കെ.എസ്.ഇ.ബി.ഒ.എ. വിജയിച്ചിരിക്കുകയാണെന്നും പ്രൊഫ. ഒലീന പറഞ്ഞു.
"ഓലയില്‍ നിന്നും ഇരിഞ്ഞെടുത്ത്/ഈര്‍ക്കിലിലേക്ക് കൊരുത്തുകേറ്റി/പാടവരമ്പ് കറങ്ങിയോടി/ വയലിന്റെ കമ്പിയിലൂളിയിട്ടു....'' ഗ്രാമീണതയുടെയും പച്ചപ്പിന്റെയും നിര്‍മ്മലതകളിലേക്ക് വിരല്‍ ചൂണ്ടുന്നവയാണ് ചിത്രരചനാമത്സരത്തില്‍ പങ്കെടുത്തു വിജയിച്ചവരുടെ ചിത്രങ്ങളെന്ന് മലയാള കവിതയെ വിടാതെ പിന്തുടരുന്ന കവി കൂടിയായ ശ്രീ വിനോദ് വൈശാഖി ആശംസാ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. ക്ളാസ്സില്‍ കുട്ടികളോടു വിളക്കിനെപ്പറ്റി കവിത എഴുതാന്‍ ആവശ്യപ്പെട്ടപ്പോള്‍ കുട്ടികള്‍ എഴുതി. "എണ്ണവറ്റി/മുനിഞ്ഞു കത്തി/കരിപിടിച്ച്/ഇപ്പോഴും ഈ വീടിന്റെ മൂലയിലിരിക്കുന്നു.'' ഒരു കുട്ടിമാത്രം കവിതയുടെ തലക്കെട്ട് വെട്ടിമാറ്റിയിരിക്കുന്നതായി കവിയുടെ ശ്രദ്ധയില്‍പ്പെട്ടു. പക്ഷേ വെട്ടി മാറ്റിയ 'വിളക്ക്' എന്ന തലക്കെട്ടിനുപകരം ആ കുട്ടി "മുത്തശ്ശി'' എന്ന പേരിട്ടിരിക്കുന്നു. തലക്കെട്ടു മാറുമ്പോള്‍ കവിത സര്‍ഗ്ഗാത്മകതയുടെ എത്ര കൊടുമുടികള്‍ കയറിപ്പോകുന്നതായി നാം മനസ്സിലാക്കുന്നു വിനോദ് പറഞ്ഞു.
വി.ജെ.ടി. ഹാളിനു വെളിയില്‍ കേരള കൌമുദിയിലെ സുജിത് വരച്ച കാര്‍ട്ടൂണ്‍ കണ്ട കാര്യം വിനോദ് ഓര്‍ത്തെടുത്തു. ഒരു റെയില്‍വേ പാലവും ഒറ്റക്കൈയ്യനും സമീപം ചോരയുടുത്ത ഒരു പെണ്‍കുട്ടിയും ചിത്രത്തിനു താഴെ ഒ.എന്‍.വി.യുടെ 'കോതമ്പുമണി'കളിലെ രണ്ടുവരികള്‍. "മാരനെയല്ല മണാളനെയല്ല/ മാനം കാക്കുമൊരാങ്ങളയെ....'' പെട്ടെന്നൊരു പെണ്‍കുട്ടി ചിത്രത്തിനരികെലെത്തി. ബാഗില്‍ നിന്നും മഷി മായിക്കുന്ന പേനയെടുത്ത് മാനം കാക്കുമൊരാങ്ങളയെ എന്നത് "മാനം 'കക്കു'മൊരാങ്ങളയെ'' എന്നാക്കിമാറ്റുന്നു. ആ കുട്ടി എടുത്ത് മാറ്റിയത് ഒരു ദീര്‍ഘമാണ്. അത് ലഘുവായ ഒരു കാര്യമല്ല. സുരക്ഷിതത്വം നഷ്ടപ്പെട്ട് ഭയചകിതരായ സഹോദരിമാരുടെ ഒരു തലമുറ നമുക്കൊപ്പം ജീവിക്കുന്നു എന്നത് നിസ്സാരമായി കാണരുത് എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുട്ടിത്തമെല്ലാം കട്ടെടുക്കപ്പെട്ട കുട്ടികളും മൊബൈലിന്റെ നീരാളിപ്പിടുത്തത്തില്‍ അകപ്പെട്ടു പോയ കൌമാരവും സമകാലിക കേരളത്തിന്റെ ശാപമാണെന്ന് പ്രശസ്ത കവി കാര്യവട്ടം ശ്രീകണ്ഠന്‍ നായര്‍ ആശംസയില്‍ പറഞ്ഞു. അവനവനാത്മസുഖത്തിനാചരിച്ചത്, അപരന്നു സുഖത്തിനായ് വരേണമെന്ന ഗുരുസൂക്തത്തിന് ഏറ്റവും വിലകല്പിക്കേണ്ടകാലമാണ് ഇന്ന്. മതില്‍ = സന്തോഷം + ദു:ഖം എന്നു ഗണിതത്തില്‍ എഴുതാം. ഇതില്‍ സന്തോഷം മതില്‍ കെട്ടിപ്പൊക്കുന്നവന്റെയാണ്, ദു:ഖം, സ്നേഹം നഷ്ടപ്പെട്ടുപോയ പാവം അയല്‍ക്കാരന്റേതുമാണ്. വിദ്വേഷത്തിന്റെയും പകയുടെയും മതിലുകള്‍ തകര്‍ക്കുവാന്‍ ആഹ്വാനം ചെയ്യുകയായിരുന്നു കാര്യവട്ടം.
വര്‍ക്കിംഗ് പ്രസിഡന്റ് ജെ. സത്യരാജന്‍ കള്‍ച്ചറല്‍ കമ്മിറ്റി കണ്‍വീനര്‍ ടി.കെ. ജയകുമാര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.
കള്‍ച്ചറല്‍ കമ്മിറ്റി ജില്ലാ കണ്‍വീനര്‍ നൌഷാദ് പത്തനാപുരം സ്വാഗതവും ജില്ലാ സെക്രട്ടറി ജലേഷ്കുമാര്‍ ഏ.എസ്. നന്ദിയും പറഞ്ഞു. ജീവനക്കാരും കുടുംബാംഗങ്ങളും പിന്നീട് വേദിയെ സംഗീത സാന്ദ്രമാക്കി.
ഉദ്ഘാടനത്തോടനുബന്ധിച്ച് ജീവനക്കാരുടെ കുട്ടികള്‍ക്കായി സംഘടിക്കപ്പെട്ട ചിത്രരചനാ മത്സരത്തിലെ വിജയികളെയും വൈദ്യുതി ബോര്‍ഡിന്റെ വാര്‍ഷിക കായിക-കലാ മത്സര വിജയികളെയും ചടങ്ങില്‍ ഉപഹാരം നല്‍കി ആദരിച്ചു.
സമഷ്ടിയുടെ ഉദ്ഘാടന വേദിയെ ഏറെ ചൈതന്യവത്താക്കിയത് മധു വെങ്ങര സംവിധാനം ചെയ്ത് തിരുവനന്തപുരം സംഘം അവതരിപ്പിച്ച 'ആള്‍ ദൈവങ്ങളുടെ സ്വന്തം നാട്' എന്ന നാടകമായിരുന്നു. വൈദ്യുതി ജീവനക്കാരും പ്രൊഫഷണലുകളും ഈ നാടകത്തില്‍ മത്സരിച്ചഭിനയിച്ചു. കാരിരുമ്പിനേക്കാള്‍ കരുത്താര്‍ന്ന കറുത്ത ഹാസ്യം കൊണ്ട് സമകാലിക കേരളത്തിലെ ആള്‍ ദൈവ പ്രേമത്തിന്റെയും അന്ധവിശ്വാസങ്ങളുടെയും മുഖം മൂടി യഥാര്‍ത്ഥത്തില്‍ പിച്ചി ചീന്തുകയായിരുന്നു ഈ നാടകത്തില്‍.
കേന്ദ്രക്കമ്മിറ്റിയംഗം എസ്. സുദര്‍ശനന്‍, നൌഷാദ് പത്തനാപുരം എന്നിവരാണ് പരിപാടികള്‍ നിയന്ത്രിച്ചത്.
 

womensday2018
 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday4331
mod_vvisit_counterYesterday4887
mod_vvisit_counterThis Month110072
mod_vvisit_counterLast Month149779

Online Visitors: 60
IP: 54.90.86.231
,
Time: 23 : 52 : 37