KSEBOA - KSEB Officers' Association

Saturday
Apr 29th
Text size
  • Increase font size
  • Default font size
  • Decrease font size
Home Activities Cultural Committee ദ്യുതി

ദ്യുതി

PDF
Hits smaller text tool iconmedium text tool iconlarger text tool icon
Dyuthiതൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുടുംബസംഗമവും കള്‍ച്ചറല്‍ ക്ളബ് രൂപീകരണവും ജൂണ്‍ 9 ന് തൃശൂര്‍ ടാഗോര്‍ സെന്റിനറി ഹാളില്‍ വെച്ച് നടന്നു. ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിച്ചത് പ്രശസ്ത കവയത്രിയും സാമൂഹിക പ്രവര്‍ത്തകയുമായ ശ്രീമതി ലളിതാ ലെനിന്‍ ആയിരുന്നു. ഉദ്ഘാടന സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് എം.എ. പ്രവീണ്‍ അദ്ധ്യക്ഷത വഹിച്ചു. കള്‍ച്ചറല്‍ സബ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ കെ. രഞ്ജനാദേവി കള്‍ച്ചറല്‍ ക്ളബ് രൂപീകരണത്തിന്റെ ആവശ്യകത സംബന്ധിച്ച് സംസാരിച്ചു. ജനറല്‍ സെക്രട്ടറി എം.ജി. സുരേഷ്കുമാര്‍, സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.ടി. ബേബി എന്നിവര്‍ ആശംസകളര്‍പ്പിച്ചു. പി.കെ. സുധര്‍മ്മന്‍ (കേന്ദ്രകമ്മിറ്റി അംഗം), സ്വാഗതവും എം.പി. അനില്‍ (ജില്ലാ സെക്രട്ടറി) നന്ദിയും രേഖപ്പെടുത്തി. തുടര്‍ന്ന് കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി. 60 കുടുംബങ്ങളില്‍ നിന്നായി 200 പേര്‍ പങ്കെടുത്തു. ഉദ്ഘാടന സമ്മേളനത്തിനു മുമ്പായി കുട്ടികളുടെ ചിത്രരചനാ മത്സരം നടന്നു. നാലു വിഭാഗങ്ങളായി 30 പേര്‍ പങ്കെടുത്തു. തുടര്‍ന്ന് "ഈ ഭൂമിന്റെ പേരാണ് നാടകം'' എന്ന ഡ്രാമ ഫ്യൂഷന്‍ പരിപാടി വിജേഷ് കോഴിക്കോടിന്റെ നേതൃത്വത്തില്‍ അരങ്ങേറി. കെ.എസ്.ഇ.ബി. വാര്‍ഷിക സ്പോര്‍ട്ട്സ് സംസ്ഥാനതല വിജയിയായ സിന്ധു. വി.കെ.ക്ക് ഉപഹാരം നല്‍കി. കൂടാതെ തുടര്‍ച്ചയായി 100% റവന്യൂ കളക്ഷന്‍ പ്രകടനം കാഴ്ചവെച്ച അമ്മാടം സെക്ഷന് ജില്ലാ കമ്മിറ്റിയുടെ ഉപഹാരങ്ങള്‍ ഷിബു. ബി.എസ്. (എ.ഇ.), സതീഷ് ബാബു (എസ്.എസ്.) ബൈജു കെ.കെ. (എ.ഇ.ഇ) എന്നിവര്‍ക്ക് നല്കി. ജില്ലാ കള്‍ച്ചറല്‍ ക്ളബ്ബിന്റെ പേരിനായി കുടുംബാംഗങ്ങളില്‍ നിന്നും നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചിരുന്നു.
"ദ്യുതി'' എന്ന പേര് നിര്‍ദ്ദേശിച്ച എ.ആര്‍. ജയദീപിന് പ്രത്യേക ഉപഹാരം നല്‍കി. എല്ലാ കുടുംബാംഗങ്ങളേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള ലക്കിഡ്രായില്‍ നേഘാ ഡിക്സണ്‍ വിജയിയായി. ജില്ലാ കള്‍ച്ചറല്‍ കണ്‍വീനര്‍ ജോയ്. കെ.ഡി. നന്ദി രേഖപ്പെടുത്തി.
 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday3023
mod_vvisit_counterYesterday5168
mod_vvisit_counterThis Month145983
mod_vvisit_counterLast Month142377

Online Visitors: 86
IP: 54.161.8.205
,
Time: 15 : 00 : 59