KSEBOA - KSEB Officers' Association

Thursday
Nov 15th
Text size
  • Increase font size
  • Default font size
  • Decrease font size
Home Activities Cultural Committee സിനിമയും സംസ്കാരവും

സിനിമയും സംസ്കാരവും

PDF
Hits smaller text tool iconmedium text tool iconlarger text tool icon
Dr. Bijuഎനിക്ക് തന്നിരിക്കുന്ന വിഷയം "സിനിമയും സംസ്കാരവും'' എന്നതാണ്. ഇല്ലാത്ത ഒരു കാര്യത്തെക്കുറിച്ച് എങ്ങനെയാണ് സംസാരിക്കുക എന്ന വിഷമ ഘട്ടത്തിലാണ് ഞാന്‍ നില്‍കുന്നത്. ഇല്ലാത്ത ഒരു കാര്യത്തെക്കുറിച്ച് സംസാരിക്കുന്നതാണ് മലയാളിക്ക് എന്നും താല്പര്യം.

ഇന്നത്തെ മലയാള സിനിമയില്‍ എവിടെയാണ് "സംസ്കാരം'' ഉള്ളത്. ഒരു കാലത്ത് ദൃശ്യ-ശ്രാവ്യതയുടെ കലാമൂല്യങ്ങളാല്‍ സമ്പന്നമായിരുന്നു മലയാള സിനിമ. അഭിമാനത്തോടെയാണ് നമ്മുടെ സിനിമയെ കുറിച്ച് പറഞ്ഞിരുന്നത്. അന്ന് തമിഴ് സിനിമകളെയും അവരുടെ ഭ്രാന്തമായ താരാരാധനകളെയും മലയാളികള്‍ കളിയാക്കിയിരുന്നു. താരങ്ങളുടെ കൂറ്റന്‍ കട്ടൌട്ടുകളില്‍ പാലഭിഷേകം നടത്തി താളമേളങ്ങളോടെ, കൂക്കുവിളികളോടെ ആനപ്പുറത്ത് ഫിലിം പെട്ടി കൊണ്ടു വന്നിരുന്ന തമിഴ് സംസ്കാരത്തെ നോക്കി നെറ്റിച്ചുളിച്ച കേരളീയര്‍ ഇന്ന് കാണിയ്ക്കുന്നതും ഇതു തന്നെയല്ലേ? മസാലക്കൂട്ടുകള്‍ ചേരും പടി ചേര്‍ത്ത്, വിറ്റുപോകാനുള്ള തിരുകി കയറ്റുകളാല്‍ സമ്പന്നമാണ് ഇന്ന് മലയാളം സിനിമ. പൂര്‍ണ്ണമായ ദൃശ്യ-ശ്രാവ്യ കല അഥവാ സൃഷ്ടിയെന്ന വസ്തുതയെ മറന്ന്, സിനിമ വ്യവസായമായി മാറുകയും സിനിമയെന്നത് രുചികൂട്ടുകളുടെ ഉല്പന്നം പോലെയാകുകയും ചെയ്തു.

ഒരാള്‍ മദ്യപിക്കാന്‍ പോകുമ്പോള്‍ കുടുംബത്തെ കൂട്ടാറില്ല. ഒറ്റയ്ക്കാണ് നശിക്കാനായി ഇരുന്നു കൊടുക്കുന്നത്. എന്നാല്‍ കുടുംബത്തോടുള്ള സ്നേഹം പ്രകടമാക്കുവാന്‍, മസാലകൂട്ടുകള്‍ ചേരും പടിചേര്‍ത്ത വ്യാവസായിക ഉല്പന്നമായ ഇപ്പോഴത്തെ സിനിമ കാണുവാന്‍ സ്വന്തം കുഞ്ഞുങ്ങളെയും കൊണ്ടാണ് എല്ലാവരും പോകുന്നത്. തീയറ്ററിലെ ഇരുളില്‍ നിന്ന് കുട്ടികളുടെ ചിന്തകളിലേയ്ക്ക് പകരുന്നത് വിഷലിപ്തമായ, വികലമായ ചിന്തകളുടെ ദൃശ്യവും വാക്കുകളുമാണ്. ഇത് സമൂഹത്തെ, തലമുറകളെ വഴിതെറ്റിക്കുന്ന ഒന്നാണ് എന്ന് തിരിച്ചറിയാനുള്ള സമയം സാക്ഷര കേരളത്തിന് വൈകിയിരിക്കുന്നു.
പഴയ മലയാള സിനിമകളുടെ റീ-മേക്ക് ഇറക്കുകയാണ് ഇപ്പോഴത്തെ മറ്റൊരു ട്രെന്റ്. പക്ഷേ ഏതൊക്കെ സിനിമകളാണ് അങ്ങനെ ഇറങ്ങുന്നത്? രതിനിര്‍വേദം, നിദ്ര, ചട്ടക്കാരി, ഇണ..... എന്തൊക്കെയാണ് ഈ സിനിമകളില്‍ പൊതുവായുള്ളത്?

ഈയടുത്ത കാലത്ത് ഒരു നിര്‍മ്മാതാവ്, അടൂര്‍ ഗോപാലകൃഷ്ണനെ സമീപിച്ച് അദ്ദേഹത്തിന്റെ ചില സിനിമകള്‍ റീമേക്ക് ചെയ്യാന്‍ അവകാശം ചോദിച്ചത്രെ. അദ്ഭുതത്തോടെ അടൂര്‍ അയാളോട് ചോദിച്ചു "എന്റെ ഏത് സിനിമയ്ക്കാണ് അത്ര ഡിമാന്റുള്ളത്?'' നിര്‍മ്മാതാവ് വിനയത്തോടെ മറുപടി പറഞ്ഞു. "സര്‍, അങ്ങയുടെ സിനിമയുടെ കഥ വേണമെന്നില്ല. രണ്ടു സിനിമകളുടെ പേരുപയോഗിക്കാനുള്ള അവകാശം തന്നാല്‍ മതി.'' അടൂരിന് വീണ്ടും അദ്ഭുതമായി. അദ്ദേഹം വീണ്ടും ചോദിച്ചു. "ഏതൊക്കെയാണ് ആ സിനിമകള്‍?'' "നാലുപെണ്ണുങ്ങള്‍, ഒരു പെണ്ണും രണ്ടാണും'' എന്ന് നിര്‍മ്മാതാവിന്റെ മറുപടി!
പ്രവാസിയായ ഒരു ആത്മാര്‍ത്ഥ സുഹൃത്ത് നിങ്ങളെ വിളിച്ച് "നല്ല സിനിമയേതുണ്ട് കാണാന്‍'' എന്ന് ചോദിച്ചാല്‍ ഉത്തരം പറയാന്‍ നല്ലപോലെ കഷ്ടപ്പെടേണ്ടിവരും ഒരു പക്ഷേ കഴിഞ്ഞ ഒരു വര്‍ഷത്തെ സിനിമകളില്‍ നിന്നും പറഞ്ഞേയ്ക്കാം 'ആദാമിന്റെ മകന്‍ അബു'. അപ്പോള്‍ നിങ്ങളുടെ കൂട്ടുകാരന്‍ തിരിച്ചു ചോദിയ്ക്കുകയാണ് 'നീ കണ്ടുവോ'? 90 ശതമാനവും മറുപടി 'ഇല്ല ഞാന്‍ കണ്ടില്ല, കണ്ടവര്‍ പറയുന്നു'. ഇതാണ് ശരാശരി മലയാളി. നല്ലതാണന്ന് അറിഞ്ഞാലും എനിക്ക് വേണ്ട, മറ്റുള്ളവര്‍ക്ക് കാണാനായി റെക്കമെന്റ് ചെയ്യും. ഒരു നല്ല സിനിമ എന്നു പറയുമ്പോള്‍ ദേശ കാലത്തിന്നതീതമായി എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന ഒന്നാവണം. ലോകനിലവാരമുള്ള സിനിമകള്‍ സാമ്പത്തികമായും സാങ്കേതികമായും പിന്നോക്കം നില്‍ക്കുന്ന ലോക രാജ്യങ്ങളില്‍ നിന്ന് ഉണ്ടാകുമ്പോള്‍ (ഉദാഹരണമായി ഇറാനിയന്‍ സിനിമകള്‍) ഇവിടെ ലോക ഹിറ്റുകളാകുന്ന സിനിമകള്‍ കോപ്പിയടിച്ച് അവയെ മലയാളവത്ക്കരിയ്ക്കുന്നു. കാണാന്‍ പാവം പ്രേക്ഷകനും. ഒരു പക്ഷേ പറ്റിക്കപ്പെടുന്ന മലയാളി. സിനിമകളില്‍ നല്ലതും ചീത്തയും തിരിച്ചറിഞ്ഞ് കാണാനുള്ള വിവേകം നമുക്ക് ഉണ്ടാകണം. നല്ലതിനെ മാത്രം പ്രോത്സാഹിപ്പിക്കുക. പൈശാചിക ചിന്തകള്‍ പകരുന്ന ഒന്നിനെയും വളര്‍ത്താതിരിക്കുകയും ചെയ്യണം.
ഞങ്ങളെ പോലുള്ളവര്‍ വളരെയധികം പ്രതിസന്ധികള്‍ക്കകത്ത് നിന്നാണ് സിനിമകള്‍ ചെയ്യുന്നത്. ഞങ്ങളുടെ സിനിമകള്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെടാം, ഇഷ്ടപ്പെടാതിരിക്കാം. പക്ഷേ ആ സിനിമകള്‍ കണ്ട് ഞങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ തയ്യാറാകണം എന്ന് മാത്രമാണ് എനിക്ക് പറയാനുള്ളത്.

ഈ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് എന്റെ പുതിയ ചിത്രമായ ആകാശത്തിന്റെ നിറം റിലീസ് ചെയ്തത്. അവാര്‍ഡ് പ്രഖ്യാപനത്തിന്റെ വിവരം വന്നയുടന്‍ നിര്‍മ്മാതാവ് എന്നെ വിളിച്ചുപറഞ്ഞു. മൂന്ന് അവാര്‍ഡുകളുണ്ട്. പക്ഷെ ഭാഗ്യത്തിന് പ്രധാനപ്പെട്ട അവാര്‍ഡുകളൊന്നുമില്ല. നമ്മള്‍ രക്ഷപ്പെട്ടു.... നിര്‍മ്മാതാവിന്റെ നിഗമനം ശരിയായിരുന്നു. പിറ്റേന്ന് റിലീസ് ചെയ്ത ആകാശത്തിന്റെ നിറം തീയേറ്ററുകളില്‍ ഒരാഴ്ച തികച്ചോടി.

ഭാഷകള്‍ക്കതീതമായി നല്ല സിനിമകളെ പ്രോത്സാഹിപ്പിക്കുന്ന ഒരു സംസ്കാരം കേരളത്തില്‍ ഇനിയും ശക്തിപ്രാപിക്കേണ്ടിയിരിക്കുന്നു. സിനിമയുടെ സംസ്കാരം മെച്ചപ്പെടുത്താനുള്ള ഒരു മാര്‍ഗം അതാണ്. കെ.എസ്.ഇ.ബി.ഒ.എ.യുടെ സാംസ്കാരിക കൂട്ടായ്മകള്‍ നല്ല സിനിമകളെ പ്രോത്സാഹിപ്പിക്കുന്ന വേദികള്‍ കൂടിയായി മാറട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു.

ആലപ്പുഴയില്‍ കെ.എസ്.ഇ.ബി. ഓഫീസേഴ്സ് അസ്സോസിയേഷന്റെ കള്‍ച്ചറല്‍ ക്ളബ്ബ് ഉദ്ഘാടനം ചെയ്തുകൊണ്ട് ഡോ. ബിജു നടത്തിയ പ്രഭാഷണത്തില്‍ നിന്നും റിപ്പോര്‍ട്ട് തയ്യാറാക്കിയത് രാജേഷ്മോന്‍ കെ.
 

flood-banner 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday5381
mod_vvisit_counterYesterday6581
mod_vvisit_counterThis Month83952
mod_vvisit_counterLast Month185096

Online Visitors: 116
IP: 54.144.100.123
,
Time: 19 : 43 : 34