KSEBOA - KSEB Officers' Association

Monday
Apr 22nd
Text size
  • Increase font size
  • Default font size
  • Decrease font size
Home Activities Cultural Committee സീരിയലുകളും,റിയാലിറ്റി ഷോകളും മാത്സര്യത്തിന്റെ ലോകം സൃഷ്ടിക്കുന്നു.

സീരിയലുകളും,റിയാലിറ്റി ഷോകളും മാത്സര്യത്തിന്റെ ലോകം സൃഷ്ടിക്കുന്നു.

PDF
Hits smaller text tool iconmedium text tool iconlarger text tool icon
ചിരാത് 2012ടെലിവിഷന്‍ സീരിയലുകളും, റിയാലിറ്റി ഷോകളും വേരറ്റ് പൊയ്ക്കൊണ്ടിരിക്കുന്ന ഹൃദയബന്ധങ്ങളെ കൂട്ടിയിണക്കാനല്ല, മറിച്ച് സങ്കുചിതമായ മാത്സര്യത്തിന്റെ ലോകം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നും, ബാഹ്യസൌന്ദര്യം വര്‍ദ്ധിപ്പിക്കാനുള്ള ബഹുരാഷ്ട്ര കമ്പനികളുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാനുള്ള ഉപാധിയായി ടെലിവിഷനുകള്‍ മാറിക്കൊണ്ടിരിക്കുകയാണെന്നും പ്രശസ്ത കവി സി.എം. വിനയചന്ദ്രന്‍ അഭിപ്രായപ്പെട്ടു. 2012 ഒക്ടോബര്‍ 21നു ബേക്കലില്‍ വച്ച് കെ.എസ്.ഇ.ബി ഓഫീസേര്‍സ് അസോസിയേഷന്‍ കാസറഗോഡ് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച കള്‍ച്ചറല്‍ ക്ളബ്ബ് 'ചിരാത് 'ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അക്ഷരക്കൂട്ടുകള്‍ പകര്‍ന്നു തന്ന ആര്‍ഷ ഭാരത സംസ്ക്കാരത്തില്‍ ഊറ്റം കൊള്ളുന്നവര്‍ അന്യം നിന്ന് പൊയ്ക്കൊണ്ടിരിക്കുന്ന വായനാ സംസ്ക്കാരത്തെ തിരികെ കൊണ്ടുവരാന്‍ ശ്രമിക്കണമെന്നും, ആദ്യത്തെ ലക്ഷണമൊത്ത നോവലായ 'ഇന്ദുലേഖയെ' നാം ഇന്ന് ഓര്‍ക്കുന്നത് മുഖകാന്തി വര്‍ദ്ധിപ്പിക്കാനുള്ള ഉത്പന്നത്തിന്റെ പേരിലാണെന്നും കവി അഭിപ്രായപ്പെട്ടു. പുറംലോകത്തിന് വെളിച്ചം പകരാന്‍ പാടുപെടുന്ന വൈദ്യുതിവകുപ്പ ് ജീവനക്കാരുടേയും, സമൂഹത്തിന്റേയും മനസ്സുകളിലേക്ക് ശാന്തിയുടേയും സാഹോദര്യത്തിന്റേയും വെള്ളിവെളിച്ചം വിതറുവാന്‍ ഇതുപോലുള്ള കൂട്ടായ്മകള്‍ക്ക് സാദ്ധ്യമാകട്ടേയെന്നും അദ്ദേഹം ആശംസിച്ചു.

ഉച്ചയ്ക്ക് ശേഷം നടന്ന കുടുംബ സംഗമത്തില്‍ അസോസിയേഷന്‍ പ്രവര്‍ത്തകരുടെയും കുടുംബങ്ങളുടെയും വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ അരങ്ങേറി. കെ.എസ്.ഇ.ബി സംസ്ഥാന കള്‍ച്ചറല്‍ ഫെസ്റില്‍ അവതരിപ്പിച്ച നാടകം'ഇരുട്ട്'അവതരണമികവിലും, കാലിക പ്രസക്തിയാലും ശ്രദ്ധേയമായി. കൂടാതെ ഭരതനാട്യം, നാടോടിനൃത്തം, സംഘനൃത്തം, മിമിക്രി എന്നീ കലാപരിപാടികളും തുടര്‍ന്ന് നടന്ന മാജിക് പ്രദര്‍ശനവും കാണികളുടെ ശ്രദ്ധ ഏറെ പിടിച്ചുപറ്റി. ഉദ്ഘാടനചടങ്ങില്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ശ്രീ.പി.പി.നന്ദകുമാര്‍ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിമാരായ പി.വി ലതീഷ്, ശ്രീ.എ.മോഹനന്‍ കള്‍ച്ചറല്‍ കമ്മറ്റി സംസ്ഥാന കണ്‍വീനര്‍ ശ്രീ.ടി.കെ.ജയകുമാര്‍ എന്നിവര്‍ ആശംസാപ്രസംഗം നടത്തി. കള്‍ച്ചറല്‍ കമ്മറ്റി കണ്‍വീനര്‍ കെ.സഹജന്‍ സ്വാഗതവും കേന്ദ്രകമ്മറ്റിയംഗം ശ്രീ.കെ.പി.അശോകന്‍ നന്ദിയും പറഞ്ഞു.

ടിപ്പുസുല്‍ത്താന്റെ പടയോട്ട സ്മരണകളുറങ്ങുന്ന ചരിത്രപ്രസിദ്ധമായ ബേക്കല്‍ കോട്ട കടല്‍ത്തീരത്ത് നടന്ന ചടങ്ങുകളും, ബേക്കല്‍ കോട്ട, ബീച്ചിലെ പക്ഷിസങ്കേതം സന്ദര്‍ശനവും കുട്ടികളിലും, മുതിര്‍ന്നവരിലും ഒരുപോലെ ജിജ്ഞാസയും, കൌതുകവും, ആഹ്ളാദവും നിറക്കുന്നതായിരുന്നു.

വീഡിയോകളിലൂടെ

സംഘ നൃത്തംഭരത നാട്യംമലയാള നാടകം - ഇരുട്ട്

 

womensday2018
 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday46
mod_vvisit_counterYesterday4351
mod_vvisit_counterThis Month110138
mod_vvisit_counterLast Month149779

Online Visitors: 64
IP: 54.90.86.231
,
Time: 00 : 12 : 55