KSEBOA - KSEB Officers' Association

Thursday
Oct 18th
Text size
  • Increase font size
  • Default font size
  • Decrease font size
Home Activities Cultural Committee കോഴിക്കോട് കുടുംബസംഗമം

കോഴിക്കോട് കുടുംബസംഗമം

PDF
Hits smaller text tool iconmedium text tool iconlarger text tool icon

Family Meetകള്‍ച്ചറല്‍ ക്ളബ്ബിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 9ന് കുടുംബസംഗമം സംഘടിപ്പിച്ചു. കുറ്റ്യാടി എം.എല്‍.എയും ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവുമായ ശ്രീമതി കെ.കെ. ലതിക ഉദ്ഘാടനം നിര്‍വ്വഹിച്ചു. വിലക്കയറ്റത്താല്‍ പൊറുതിമുട്ടുന്ന സമൂഹത്തില്‍ പങ്കാളിത്ത പെന്‍ഷന്‍ അടിച്ചേല്‍പിച്ച് സാമൂഹ്യസുരക്ഷ തകര്‍ക്കുന്ന പരിഷ്കാരങ്ങള്‍, സ്ത്രീകള്‍ക്ക് നേരെ വര്‍ദ്ധിച്ചുവരുന്ന അതിക്രമങ്ങള്‍, വര്‍ദ്ധിച്ചുവരുന്ന ജാതീയത എന്നിവയ്ക്കെതിരെയുള്ള ചെറുത്തുനില്‍പുകള്‍ കൂടുതല്‍ ശ്ക്തിപ്രാപിക്കേണ്ടതുണ്ടെന്നും ആ രീതിയില്‍ ഇത്തരം കൂട്ടായ്മകള്‍ വളര്‍ന്നുവരണമെന്നും ഉദ്ഘാടക നമ്മുടെ കുടുംബാംഗങ്ങളെ ഓര്‍മ്മിപ്പിച്ചു



. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് ജെ. സത്യരാജന്‍ സംസ്ഥാന വൈദ്യുതി ബോര്‍ഡിലെ പ്രതിലോമകരമായ നയസമീപനങ്ങളുടെ ഭാഗമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് സംസാരിച്ചു. സംസ്ഥാനകമ്മിറ്റി അംഗംപ്രീജ. പി., അസോസിയേഷന്റെ മുന്‍ പ്രസിഡണ്ടും വൈദ്യുതി ബോര്‍ഡ് മെമ്പറുമായിരുന്ന ശ്രീ. കെ. അശോകന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ജില്ലാപ്രസിഡണ്ട് ഒ. പുഷ്പന്‍ അദ്ധ്യക്ഷ്യം വഹിച്ചു. ജില്ലാസെക്രട്ടറി ഹരിനാരായണന്‍ സി.എന്‍ സ്വാഗതവും കള്‍ച്ചറല്‍ ക്ളബ്ബ് കണ്‍വീനര്‍ ടി.എം. ആനന്ദ് നന്ദിയും പറഞ്ഞു.

തുടര്‍ന്ന് ഓഫീസര്‍മാരുടെയും കുടുംബാംഗങ്ങളുടെയും, വിവിധ കലാപരിപാടികളും ഗാനമേളയും അരങ്ങേറി. ശശീന്ദ്രന്‍, രവി പി.ടി., എ. സജിത്കുമാര്‍ എന്നിവര്‍ കലാപരിപാടികള്‍ക്കും പ്രേമന്‍, മോഹനന്‍ മണലില്‍ എന്നിവര്‍ ഗാനമേളയ്ക്കും നേതൃത്വം നല്‍കി. കലാപരിപാടികള്‍ അവതരിപ്പിച്ചവര്‍ക്കുള്ള സമ്മാനദാനം സംസ്ഥാന കമ്മറ്റി അംഗം ബഷീര്‍ ചുങ്കത്തറ നിര്‍വ്വഹിച്ചു.

ജില്ലയിലെ ഓഫീസര്‍മാരും കുംടുംബാംഗങ്ങളും ഉള്‍പ്പെടെ 300ഓളം ആളുകള്‍ പങ്കെടുത്തു. അസോസിയേഷന്റെ മുന്‍കാല പ്രവര്‍ത്തകരും റിട്ടയര്‍ ചെയ്തവരുമായ ജില്ലയിലെ നിരവധി പ്രവര്‍ത്തകരും കുടുംബസംഗമത്തില്‍ പങ്കെടുത്തത് കൂടുതല്‍ ആകര്‍ഷകമാക്കി.

 

flood-banner 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday5729
mod_vvisit_counterYesterday6732
mod_vvisit_counterThis Month105100
mod_vvisit_counterLast Month130349

Online Visitors: 113
IP: 54.161.116.225
,
Time: 18 : 50 : 38