KSEBOA - KSEB Officers' Association

Monday
Apr 22nd
Text size
  • Increase font size
  • Default font size
  • Decrease font size
Home Activities Cultural Committee സപര്യ - ഒരു സാംസ്കാരിക കൂട്ടായ്മ

സപര്യ - ഒരു സാംസ്കാരിക കൂട്ടായ്മ

PDF
Hits smaller text tool iconmedium text tool iconlarger text tool icon

സപര്യ കെ.എസ്.ഇ.ബി ഓഫീസേര്‍സ് അസോസിയേഷന്‍ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ സാംസ്കാരിക കൂട്ടായ്മയായ സപര്യയുടെ ആഭിമുഖ്യത്തില്‍ 2013 മെയ് മാസം അഞ്ചാം തീയതി മൂലമറ്റം എച്ച്.ആര്‍ ക്ളബില്‍ വച്ച് മൂലമറ്റം കെ.എസ്.ഇ.ബി കോളനിയിലെ മുഴുവന്‍ കുടുംബാംഗങ്ങളേയും കുട്ടികളേയും ഉള്‍പ്പെടുത്തി വിവിധ കലാപരിപാടികളും കലാ മല്‍സരങ്ങളും നടത്തി. രാവിലെ 9 മണി മുതല്‍ 12.30 വരെ കുട്ടികളുടെ കളറിങ്ങ് , പെന്‍സില്‍ ഡ്രോയിങ്ങ്, ഉപന്യാസ രചന എന്നീ മല്‍സരങ്ങള്‍ നടത്തി.

വൈദ്യുതി പ്രതിസന്ധിയും പരിഹാര മാര്‍ഗങ്ങളും എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള ഉപന്യാസ രചനാ മല്‍സരത്തില്‍ പങ്കെടുത്ത എല്ല്ലാവരും വിഷയത്തെ സംബന്ധിച്ച് സമഗ്രവും ആധികാരികവുമായ രചനകളാണ് നിര്‍വഹിച്ചത്. തുടര്‍ന്ന് ഉച്ചക്ക് ശേഷം കോളനിയിലെ സ്ത്രീജനങ്ങളുടേയും കുട്ടികളുടേയും വിവിധ സ്റ്റേജ് പരിപാടികളും അരങ്ങേറി.

വൈകുന്നേരം കൃത്യം 5.30നു സാംസ്കാരിക സമ്മേളനം ആരംഭിച്ചു. കെ.എസ്.ഇ.ബി ഓഫീസേര്‍സ് അസോസിയേഷന്‍ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ പ്രസിഡന്റ് ശ്രീമതി ജുമൈലാ ബീവിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ മൂലമറ്റം ചീഫ് എഞ്ചിനീയര്‍ (ജനറേഷന്‍) ഓഫീസിലെ ഡപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ ശ്രീ എ.എന്‍.ഷാജി ഉല്‍ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് മൂലമറ്റം ജനറേഷന്‍ സര്‍ക്കിള്‍ ഡപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ ശ്രീ സിജി ജോസ് ആശംസാ പ്രസംഗവും സമ്മാന ദാനവും നിര്‍വഹിച്ചു.

കെ.എസ്.ഇ.ബി ഓഫീസേര്‍സ് അസോസിയേഷന്‍ കള്‍ച്ചറല്‍ കമ്മിറ്റി ചെയര്‍പേര്‍സണ്‍ ശ്രീമതി രഞ്ജനാദേവി , കെ.എസ്.ഇ.ബി ഓഫീസേര്‍സ് അസോസിയേഷന്‍ സൌത്ത് സോണല്‍ സെക്രട്ടറി ശ്രീ കുര്യന്‍ സെബാസ്റ്റ്യന്‍, ഇടുക്കി ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ ശ്രീ ദിലീപ് കുമാര്‍, വിവിധ സംഘടനാ പ്രതിനിധികളായ ശ്രീ ജേക്കബ് അലക്സാണ്ടര്‍ (കെ.എസ്.ഇ.ബി.ഇ.എ), ശ്രീ സിജി പ്രസാദ് (കെ.എസ്.ഇ.ബി.ഒ.എഫ്) , ശ്രീമതി മിനിമോള്‍ കെ.ജെ (പവര്‍ബോര്‍ഡ് ഒ.എ), ശ്രീ സി.കെ ഹുസൈന്‍ (കെ.എസ്.ഇ.ബി.ഡബ്ള്യു.എ), ശ്രീ ജോയ് ടി.എ (ഇലക്ട്രിസിറ്റി വര്‍ക്കേര്‍സ് യൂണിയന്‍) എന്നിവര്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു.കെ.എസ്.ഇ.ബി ഓഫീസേര്‍സ് അസോസിയേഷന്‍ ഇടുക്കി ജില്ലാ സെക്രട്ടറി ശ്രീ ചന്ദ്രബോസ് കെ.പി നന്ദി പ്രകാശിപ്പിച്ചു.തുടര്‍ന്ന് സപര്യയുടെ കണ്‍വീനര്‍ ആയ ശ്രീ പ്രസീദ് കൃഷ്ണന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ഊര്ജ്ജ സംരക്ഷണ സന്ദേശം ഉള്‍ക്കൊണ്ട "തമസ്സ് ദുഃഖമാണുണ്ണീ വെളിച്ചമല്ലോ സുഖപ്രദം" എന്ന ലഘു നാടകം അവതരിപ്പിച്ചു.

പരിപാടിയുടെ വിജയത്തിനായി അസോസിയേഷന്‍ കേന്ദ്ര കമ്മിറ്റി അംഗം ശ്രീ ബിനു.ബി, അസോസിയേഷന്‍ മൂലമറ്റം യൂണിറ്റ് സെക്രട്ടറി ശ്രീ എ.എന്‍ കിരണ്‍ബാബു, മറ്റ് സംഘടനാ അംഗങ്ങളായ ശ്രീ ജയന്‍.കെ , ശ്രീ. ബാബുക്കുട്ടന്‍ വി., ശ്രീ ജോസ് ജോര്‍ജ്ജ്, ശ്രീ ബിമല്‍ ജോസഫ്, ശ്രീ. ഹരികുമാര്‍ വി.പി, ശ്രീ വിനോദ് കെ, ശ്രീ ജോസഫ്.എം.വി, ശ്രീ അരുണ്‍ കുമാര്‍ ജി, തുടങ്ങിയവരും മറ്റ് യൂണിറ്റ് അംഗങ്ങളും അക്ഷീണം പ്രയത്നിച്ചു. അങ്ങിനെ സംഘടനയുടെ ഇടുക്കി ജില്ലയുടെ മനോഹരമായ പ്രവര്‍ത്തനങ്ങളുടെ കൂട്ടത്തിലേക്ക് മറ്റൊരു പൊന്‍തൂവല് കൂടി ചാര്‍ത്തിക്കൊണ്ടും മൂലമറ്റം കോളനിയിലെ എല്ലാവര്‍ക്കും ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ഒരു ദിവസം സമ്മാനിച്ചു കൊണ്ടുമാണ് അവിസ്മരണീയമായ സാംസ്കാരിക കൂട്ടായ്മ സമാപിച്ചത്.

 

വൈദ്യുതി പ്രതിസന്ധിയും പരിഹാര മാര്‍ഗങ്ങളും എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള ഉപന്യാസ രചനാ മല്‍സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ഉപന്യാസം - രചന - സചിൻ ആനന്ദ്

ഊര്‍ജ്ജം സംരക്ഷിക്കാം, ജീവിതം ദീപ്തമാക്കാം

                        ലോകരാജ്യങ്ങള്‍ ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നാണ് ഊര്‍ജ്ജപ്രതിസന്ധി. ലോകം ഇരുട്ടിലേക്ക് വഴുതിവീഴാന്‍ ഇനി കാലം അധികമൊന്നുമില്ലയെന്നാണ് ശാസ്ര്തജഞര്‍ വിലയിരുതുന്നത്.ഇതു ശരിയാണെന്ന് സാധാരണ മനുഷ്യരായ നമുക്കും മനസിലാക്കാവുന്നതേയുള്ളൂ.ഊര്‍ജ്ജത്തെ നശിപ്പിക്കാനാവില്ല.ഉണ്ടാക്കാനുമാവില്ല.എന്നാല്‍ ഊര്‍ജ്ജത്തെ ഒരു രൂപത്തില്‍ നിന്ന് മറ്റൊരു രൂപത്തിലേക്കു മാറ്റാന്‍ കഴിയും. നാം ഹൈസ്‌ക്കൂള്‍ ക്ലാസ്സുകള്‍ മുതല്‍ക്കേ തന്നെ പഠിക്കുന്ന ഒരു പ്രധാനപ്പെട്ട ഭൗതികശസ്ര്തമാണിത്.എന്നാല്‍ ഉപയോഗത്തിലൂടെയും മറ്റു കാരണങ്ങളാലും ഊര്‍ജ്ജം ഇല്ലാതാകുന്നുണ്ട്,ഇതു തന്നെയാണ് ഇന്നു നാം നേരിടുന്ന ഊര്‍ജ്ജപ്രതിസന്ധിയുടെ അടിസ്ഥാനകാരണം.ഉപഭോക്താക്കളായ നമ്മള്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കാതെ ഈ പ്രതിസന്ധിയെ ഫലപ്രദമായ രീതിയില്‍ നേരിടാനാകില്ലയെന്നത് ഒരു സത്യമാണ്.

ഊര്‍ജ്ജപ്രതിസന്ധിയ്ക്ക് പ്രധാനമായും രണ്ട് കാരണങ്ങളാണുള്ളത്:


        1.അമിതമായ ഉപയോഗം
        2.പാഴാക്കപ്പെടുന്ന ഊര്‍ജ്ജം

അമിതമായ ഉപയോഗം


                      നമ്മുടെ അശ്രദ്ധമായ കൈകാര്യംചെയ്യല്‍ തന്നെയാണ് ഊര്‍ജ്ജപ്രതിസന്ധിയുടെ പ്രധാന കാരണം.കേരളത്തിന്റെ കാര്യത്തിലൂടെ നമ്മുക്ക് ഈ പ്രസ്താവനയെ പരിശോധിക്കാം.


                  ദിനം പ്രതിയുള്ള വൈദ്യുത ഉപയോഗവും വൈദ്യുതബില്ലും മത്‌സരിച്ച് കൂടിക്കൊണ്ടിരിക്കുന്ന ഒരു നാടാണ് കേരളം. കേരളീയ ജനത തന്നെയാണ് രണ്ടിനും ഉത്തരവാദികള്‍.തമിഴ്‌നാടുള്‍പ്പടെയുള്ള അന്യസംസ്ഥാനങ്ങളില്‍ 10ഉം 12ഉം മണിക്കൂര്‍ പവര്‍കട്ടുള്ളപ്പോള്‍ കേരളത്തില്‍ വെരും രണ്ടോ മൂന്നോ മണിക്കൂറുകളില്‍ ഇവ ഒതുങ്ങുന്നത് സര്‍ക്കാരിന്റെ കനിവുകൊണ്ട് മാത്രം.എന്നാല്‍ സ്വര്‍ണ്ണത്തിനു വില കൂടുന്നതു പോലെ വൈദ്യുതനിരക്കില്‍ കൃത്യമായ മാറ്റം സംഭവിക്കുന്നുണ്ട്. ജലലഭ്യതകുറഞ്ഞതോടെ പുഴകളെയും തോല്‍പ്പിച്ചുകൊണ്ട് ഡാമുകളിലെ ജലനിരപ്പ് താഴുകയാണ്.കേരളത്തിലെ വൈദ്യുതനിലയങ്ങളെല്ല്‌ളാം തന്നെ ഇന്നു ഭീഷണിയുടെ വക്കിലാണ്.കേരളത്തിന്റെ സ്ഥിതിയും മറ്റൊന്നല്ല.കാരണം മൈക്കല്‍ ഫാരഡേ കണ്ടുപിടിച്ച വൈദ്യുതി ഇന്ന് നമുക്കിടയില്‍ സാര്‍വത്രികമായിക്കഴിഞ്ഞു.വൈദ്യുതി കൂടാതെ ഒരുനിമിഷം പോലും ജീവിക്കാന്‍ കഴിയില്ല എന്ന സ്ഥിതിയിലേക്ക് നാം അടുത്തുകഴിഞ്ഞു.ഊര്‍ജ്ജപ്രതിസന്ധി കൊട്ടിഘോഷിച്ച് പത്രങ്ങളിലും മറ്റും വാര്‍ത്തകള്‍ നിറയുന്നുണ്ടെങ്കിലും നമ്മുടെ ഉപഭോഗം റെക്കോഡുകള്‍ ഭേദിച്ച് ഉയരുകയല്ലാതെ താഴ്ന്നിട്ടില്ല.എങ്ങനെ കുറയാനാണ്? വൈദ്യുത ഉപഭോഗം കുറയ്ക്കണമെന്നാവശ്യപ്പെടുന്ന മന്ത്രിമാരുടെ ഔദ്യോഗികവസതികളിലെ ഞെട്ടിപ്പിക്കുന്ന ബില്ലുകളും ടി.വി.യിലും പത്രത്തിലും വാര്‍ത്തയാകുന്നുണ്ടല്ലോ.സാധാരണ ജനങ്ങള്‍ ഊര്‍ജ്ജപ്രതിസന്ധിയുടെ തീവ്രത തിരിച്ചറിയാതെ എന്തൊക്കെ പദ്ധതികള്‍ ഏര്‍പ്പാടാക്കിയിട്ടും പ്രയോജനമില്ല.താപനിലയങ്ങളും അടച്ചുപൂട്ടിവരികയാണ്.അനുഭവം കേരളീയരെ പഠിപ്പിക്കട്ടെ.വടക്കേ ഇന്ത്യയില്‍ ഒരു നിയില്‍ ജീവനക്കാര്‍ പത്തടിയോളം താഴ്ച്ചയില്‍ വൈദ്യുതിവിച്‌'േദനം മൂലം മണിക്കൂറുകള്‍ കിടന്നത് നാം പത്രങ്ങളില്‍ വായിച്ചതാണ്.സകലസ്ഥാപനങ്ങളെയും ,എന്തിന്,ഒരു സമൂഹത്തെ ഒന്നായി ബാധിക്കുന്ന ഒരു പ്രശ്‌നമാണിത്.ഊര്‍ജ്ജം എന്ന വാക്ക് വൈദ്യുതിയിലൊതുങ്ങി നില്‍ക്കുന്നില്ല.ഡീസല്‍,പെട്രോള്‍,കല്‍ക്കരി,സി.എന്‍.ജി തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെടും.കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്കൊണ്ട് ഭൂമിയുടെ അടിയിലെ ഉയര്‍ന്ന മര്‍ദ്ദവും കൊടുംചൂടുള്ള താപനിലയും മൂലം രാസപ്രവര്‍ത്തനത്തിലൂടെ രൂപം കൊണ്ടതാണ് ഇവയെല്ലാം.ഒരിക്കല്‍ ഉപയോഗിച്ച് തീര്‍ന്നുകഴിഞ്ഞാല്‍ ഇവ സമീപഭാവിയിലൊന്നും ലഭിക്കുകയില്ല.അതിനാല്‍ തന്നെ നാം സ്ഥിരതയുള്ള സൗരവൈദ്യുതിയിലും കാറ്റില്‍ നിന്നും ഉണ്ടാക്കുന്ന വൈദ്യുതിയിലും ആശ്വാസമര്‍പ്പിക്കുന്നതായിരിക്കും നല്ലത്.ഒരുപാടു വീട്ടുകാര്‍ ഇവ ഇന്ന് പ്രയോജനപെടുത്തുവാനരംഭിച്ചിട്ടുണ്ട്.ഇവിടെയാണ് സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട മേല.സൗരോര്‍ജ്ജപദ്ധ്തികള്‍ ജനങ്ങളിലേക്ക് ഫലപ്രദമായ രീതിയില്‍ എത്തിക്കാനായാല്‍ ഈ ഊര്‍ജ്ജപ്രതിസന്ധിയുടെ പല ഘട്ടങ്ങളെയും നിഷ്പ്രയാസം നേരിടാനാവും.ഒരുപക്ഷെ സര്‍ക്കാരില്‍നിന്നും ഇത്തരമൊരു സമീപനത്തിനായി ജനങ്ങള്‍ കാതോര്‍ത്തിരിക്കുകയാണ്.

പാഴാക്കപ്പെടുന്ന ഊര്‍ജ്ജം


                    പാഴാകുന്ന വൈദ്യുതി നമുക്ക് സം രക്ഷിക്കുക ബുദ്ധിമുട്ടാണ്. പ്രസരണനഷ്ടം തടയാന്‍ നമുക്ക് പരിമിതികളുണ്ട്.എന്നാല്‍ ഉപഭോഗം വെട്ടിക്കുറച്ചുകൊണ്ട് നമുക്ക് സ്ഥിതിഗതികള്‍ മാറ്റിമറിക്കാനാവും. വൈദ്യുതി മാത്രമല്ല പെട്രോള്‍, ഡീസല്‍ തുടങ്ങിയ ഇന്ധനങ്ങളുടെ കാര്യത്തിലും ഇതേ നിലപാടാണ് സ്വീകരിക്കേണ്ടത്.മാനവവിഭവശേഷിയില്‍ ഇന്ത്യയില്‍ തന്നെ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം.കരുത്തും ഇച്'ാശക്തിയുള്ള നമ്മള്‍ വിചാരിച്ചാല്‍ സിവില്‍ സര്‍വീസില്‍ ഒന്നാം റാങ്ക് മാത്രമല്ല,ഇങ്ങനെ ചിലതൊക്കെയും നടക്കും.സത്യം മനസിലാക്കി വസ്തുനിഷ്ഠമായി പ്രവര്‍ത്തിക്കുന്നതിലാണ് കാര്യം.'ല്‍ന്‌നുത്സനു ന്ധന്‌നുത്സനു ദ്ധന്ഥ ന്റ ന്ദദ്ധരൂപ രൂപ  , ന്ധന്‌നുത്സനു ദ്ധന്ഥ ന്റ ന്ദന്റത്‌ന' എന്ന പഴഞ്ചൊല്ല് ഇവിടെ പ്രസക്തമാകുന്നതാണ്.മനസ്സാണ് പ്രധാനം.അതു നാം ഉണ്ടാക്കിയെടുക്കണം.വരാനിരിക്കുന്ന തിക്താനുഭവങ്ങള്‍ നമ്മുടെ മനസ്സിനെ ക്രമേണ പാകപ്പെടുത്തികൊള്ളും.പാവപ്പെട്ടവനോ പണാക്കാരനോ എന്ന ഭേദമില്ലാതെ എല്ലാവര്‍ക്കും ഊര്‍ജ്ജസമരക്ഷണത്തില്‍ പങ്കുചേരാം.നാളെ കേരളം ചുവടുവെയ്ക്കുന്നത് വിപ്ലവകരമായ ഒരു മാറ്റത്തിലേക്കായേക്കാം.ചരിത്രത്തിന്റെ ഏടുകളില്‍ ഒരു സ്ഥാനം പിടിക്കാന്‍ നമുക്ക് ഇതാ ഒരു അവസരം.അടിസ്ഥാനപരമായി നമ്മുടെ ചിന്താഗതിയാണ് മാറേണ്ടത്.
    
അവബോധപ്രവര്‍ത്തനങ്ങള്‍ വീട്ടില്‍ നിന്നും സ്‌കൂള്‍ തലത്തില്‍ നിന്നും ആരംഭിക്കണം.മുതിര്‍ന്നവരേക്കാള്‍ ഉത്തരവാദിത്വബോധവും കൃത്യനിഷ്ഠയും ഇന്ന് കുട്ടികള്‍ കാണിക്കുന്നുണ്ട്.സര്‍ക്കാര്‍ ഓഫീസുകളില്‍ ഒരിക്കല്‍ ഓണായിക്കഴിഞ്ഞാല്‍ പിന്നെ സ്വിച്ചിന്റെ ആവശ്യമില്ല എന്ന സ്ഥിതി മാറണം.ക്രിയാത്മകമായ ചിന്തകളെയും പ്രവര്‍ത്തനങ്ങളെയും കണ്ടുപിടുത്തങ്ങളെയും അകമഴിഞ്ഞ് പ്രോത്‌സാഹിപ്പിക്കണം.അയല്‍ക്കാര്‍ എന്ത് ചെയ്താലും അതൊക്കെ ആവര്‍ത്തിക്കുന്ന മലയാളികള്‍ക്ക് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിലൂടെ ചീത്തപ്പേര് മാറ്റിയെടുക്കാം.സര്‍ക്കാരാണ് ഇതിനെല്ലാം മുന്‍ കൈയെടുക്കേണ്ടത്.പിന്‍ തുണയ്ക്കാന്‍ ആളുണ്ടെങ്കില്‍ നമുക്ക് ധൈര്യമായി മുന്നോട്ടുവരാനാകും.മാധ്യമങ്ങള്‍ക്കും ഈ പരിപാടിയില്‍ പ്രധാനമായ ഒരു 'റോള്‍'ഉണ്ട്.നാം ചെയ്യുന്ന ചെറിയ കാര്യങ്ങള്‍ നാളെ വലിയ മാറ്റങ്ങള്‍ക്കു വഴിവെച്ചേക്കാം.ആവശ്യമില്ലാതെ വൈദ്യുതി ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നത് നിര്‍ത്തുക.നമുക്ക് ഭക്ഷണത്തോടുള്ള മനോഭാവം വൈദ്യുതിയോട് വച്ചുപുലര്‍ത്തരുത്.ദീര്‍ഘദൂരയാത്രകള്‍ക്ക് മാത്രം സ്വകാര്യവാഹനങ്ങള്‍ ഉപയോഗിക്കാം.അനിയന്ത്രിതമായി വര്‍ദ്ധിക്കുന്ന സ്വകാര്യവാഹനങ്ങള്‍ തന്നെയാവാം നഷ്ട്ടത്തിലോടുന്ന കെ.എസ്.അര്‍.ടി.സി യുടെ പ്രധാന കാരണം.ജീവിതത്തെ മറ്റൊരു കോണില്‍ നിന്ന് നോക്കിക്കാണാനും ക്രിയാത്മകമായി പ്രവര്‍ത്തിക്കാനും നമുക്ക്  വീണൂകിട്ടിയ അവസരമാണിത്.അവസരങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കണം.കാരണം അവ കൈവിട്ടു പോയാല്‍ പിന്നെ തിരിച്ചുവരണമെന്നില്ല.നമ്മുടെ ഒരോരുത്തരുടെയും ജീവിതം നമ്മെ പഠിപ്പിക്കുന്നത് ഇത് തന്നെയാണല്ലോ.ഭാവിതലമുറയ്ക്കായി എന്തെങ്കിലും മാറ്റിവയ്ക്കുക എന്നത് ഒരു നാട്ടുനടപ്പെന്നതിലുപരി നമ്മുടെ കടമയാണ്. ഒന്നോര്‍ക്കുക : ''Energy conserved is Energy generated' ഇത് നമ്മുടെ ജീവിതത്തിന്റെ മാര്‍ഗദര്‍ശിയാകട്ടെ.പുതുമയും പുതുജീവനുമുള്ള ഒരു പുതിയ കേരളത്തിനായി നമുക്ക് അണിചേരാം.

    

ചിത്രങ്ങളിലൂടെ
 

womensday2018
 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday4241
mod_vvisit_counterYesterday4887
mod_vvisit_counterThis Month109982
mod_vvisit_counterLast Month149779

Online Visitors: 60
IP: 54.90.86.231
,
Time: 23 : 25 : 06