KSEBOA - KSEB Officers' Association

Sunday
Dec 17th
Text size
  • Increase font size
  • Default font size
  • Decrease font size
Home Activities Cultural Committee ക്യാന്‍സറിനെ തടയാനാകും; നമ്മുടെ ശീലങ്ങള്‍ മാറ്റിയാല്‍

ക്യാന്‍സറിനെ തടയാനാകും; നമ്മുടെ ശീലങ്ങള്‍ മാറ്റിയാല്‍

PDF
Hits smaller text tool iconmedium text tool iconlarger text tool icon

ഡോ. യു. അനുജസമഷ്ടിയുടെ 8-ാമത്തെ പ്രതിമാസ പരിപാടി സെപ്റ്റംബര്‍ 30ന് വഞ്ചിയൂര്‍ ഓഫീസേഴ്സ് ഹൗസില്‍ വച്ച് നടന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം അഡീഷണല്‍ പ്രൊഫസര്‍ ഡോ. യു. അനുജ 'ക്യാന്‍സര്‍: സാദ്ധ്യതയും പ്രതിരോധവും' എന്ന വിഷയം അവതരിപ്പിച്ചു. ആഗോളതലത്തില്‍ കണക്കുകള്‍ കാണിക്കുന്നത് മുപ്പത് ശതമാനം ക്യാന്‍സറുകള്‍ക്കും കാരണം പുകവലിയും മദ്യപാനവുമാണെന്നാണ്. എന്നാല്‍ 30-35% ക്യാന്‍സറിനും കാരണം സമീകൃതമല്ലാത്ത ആഹാര രീതിയാണ്. 

ഉയര്‍ന്ന കലോറിയുള്ള അന്നജ ഭക്ഷണത്തോടൊപ്പം (കാര്‍ബോ ഹൈഡ്രേറ്റ്) വ്യായാമമില്ലായ്മ കൂടിയാകുമ്പോള്‍ അത് പൊണ്ണത്തടിക്കും ക്യാന്‍സര്‍ പോലുള്ള നിരവധി മാരക രോഗങ്ങള്‍ക്കും കാരണമാകുന്നു. ജീവിതരീതിയും ഭക്ഷണ ശീലവും മാറ്റാന്‍ തയ്യാറായാല്‍ തന്നെ 80 - 90% ക്യാന്‍സര്‍ സാദ്ധ്യതയും തടയാനാകും എന്ന് ഡോ. അനുജ ചൂണ്ടിക്കാണിക്കുന്നു. കോശങ്ങള്‍ക്ക് സ്വാഭാവിക വളര്‍ച്ചാ നിയന്ത്രണം നഷ്ടപ്പെടുമ്പോള്‍ അവ അനിയന്ത്രിതമായി വിഭജിച്ച് വളര്‍ന്നു നശിക്കുന്നതാണല്ലൊ ക്യാന്‍സര്‍. ഇതിന് മേല്‍പറഞ്ഞ കാരണങ്ങള്‍ കൂടാതെ രോഗാണു ബാധയും മലിനീകരണവും ചില ഹോര്‍മോണ്‍ തകരാറും ഒക്കെ കാരണങ്ങളാകാം. പുരുഷന്മാരില്‍ കൂടുതലായി കണ്ടു വരുന്നത് ശ്വാസകോശ ക്യാന്‍സറാണെങ്കില്‍ സ്ത്രീകളില്‍ സ്തനാര്‍ബുദമാണ് കൂടുതലായി കാണപ്പെടുന്നത്. വന്‍കുടല്‍ - മലാശയ ക്യാന്‍സര്‍ (colorotal) തടയുന്നതിന് നാരുകളടങ്ങിയ മുഴുവന്‍ ധാന്യാഹാരം (whole grains) നല്ലതാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. റെഡ് മീറ്റിന്റെ (ബീഫ്, മട്ടണ്‍ തുടങ്ങിയവ) ഉപയോഗം കുറച്ച് സംസ്കരിച്ച മാംസം പൂര്‍ണമായും ഒഴിവാക്കി ആഹാരത്തില്‍ പഴങ്ങളും പച്ചക്കറികളും കൂടുതല്‍ ഉള്‍പ്പെടുത്തുന്നത് ക്യാന്‍സര്‍ വരാനുള്ള സാദ്ധ്യത നന്നേ കുറയ്ക്കും.

ആരോഗ്യകരമായ ഭക്ഷണ ശീലത്തോടൊപ്പം ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തി മറ്റ് ദുശ്ശീലങ്ങളില്ലാതെ ഊര്‍ജ്ജ്വസ്വലമായ ജീവിതം നയിക്കുന്നത് ക്യാന്‍സര്‍ എന്ന ഭീകരനെ അകറ്റിനിര്‍ത്താന്‍ സഹായിക്കും. നല്ല പങ്കാളിത്തത്തോടെ നടന്ന അവതരണത്തിനു് ശേഷം ഉയര്‍ന്നു് വന്ന സംശയങ്ങളും ചര്‍ച്ചകളും ക്ലാസ്സിനെ സജീവമാക്കി. ചലച്ചിത്ര പിന്നണി ഗായകന്‍ ജ്യോതികൃഷ്ണ എസ്., ബ്രയില്‍ ഫിലിപ് ഫെര്‍ണാണ്ടസ് (ഗിത്താര്‍) എന്നിവര്‍ ചേര്‍ന്നവതരിപ്പിച്ച സംഗീത പരിപാടി ക്ലാസിന്റെ തുടക്കത്തില്‍ കേള്‍വിക്കാര്‍ക്ക് അളവറ്റ സന്തോഷം പകര്‍ന്നുനല്‍കി. പാശ്ചാത്യ സംഗീതത്തോടൊപ്പം മലയാളം, തമിഴ് ചലച്ചിത്ര ഗാനങ്ങളും അവര്‍ അവതരിപ്പിച്ചു.

 

Add comment


Security code
Refresh


 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday2431
mod_vvisit_counterYesterday4737
mod_vvisit_counterThis Month76512
mod_vvisit_counterLast Month130619

Online Visitors: 88
IP: 107.20.115.174
,
Time: 11 : 40 : 25