സംസ്ഥാന സമ്മേളനം- സ്വാഗതസംഘ രൂപീകരണം

Tuesday, 01 November 2011 06:37 Harikumar B
Print
Kollam Welcome committee2011 നവംബര്‍ 26, 27 തീയതികളില്‍ കൊല്ലം സി.കേശവന്‍ മെമ്മോറിയല്‍ ടൌണ്‍ ഹാളില്‍ വച്ച് നടത്തുന്ന 17-ാം സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘ രൂപീകരണം, ഒക്ടോബര്‍ 11-ാം തീയതി കൊല്ലം പബ്ളിക് ലൈബ്രറിഹാളില്‍ നടന്നു. സംസ്ഥാന പ്രസിഡന്റ് കെ.എ. ശിവദാസന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ബി. പ്രദീപ് സ്വാഗതം പറഞ്ഞു. സ്വാഗതസംഘ രൂപീകരണ യോഗം ശ്രീമതി പ്രസന്നാ ഏണസ്റ് (ആരാധ്യയായ കൊല്ലം മേയര്‍) ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ശ്രീ.എന്‍. ശശീന്ദ്രന്‍ (എന്‍ .ജി.ഒ യൂണിയന്‍ ), വി. ജയകുമാര്‍ (കെ.ജി.ഒ.എ), സി. അജയകുമാര്‍ (കെ.എസ്.ഇ.ബി.ഡബ്ളിയൂ.എ), ബി. ജയശ്രീ (ഡബ്ള്യൂ.ഡബ്ള്യൂ. സി.സി) ഗോപാലകൃഷ്ണന്‍ (കെ.എസ്.ആര്‍.റ്റി.ഇ.എ), താഹാകോയ (കെ.എസ്.ഇ.ബി.പി.എ), ഗോപിനാഥന്‍ നായര്‍ (കെ.എസ്.എസ്.പി.യു) എന്നിവര്‍ സംസ്ഥാന സമ്മേളനത്തിന് എല്ലാവിധ സഹായസഹകരണങ്ങളും വാഗ്ദാനം ചെയ്തു.

എം.എല്‍.എമാരായ സര്‍വ്വശ്രീ പി.കെ ഗുരുദാസന്‍, എം.എ. ബേബി, അയിഷാ പോറ്റി, എ.എ.അസ്സീസ്, ശ്രീ. കെ.എന്‍. ബാലഗോപാല്‍ എം.പി., സി.പി.ഐ.എം കൊല്ലം ജില്ലാ സെക്രട്ടറി ശ്രീ. കെ. രാജഗോപാല്‍ എന്നിവര്‍ രക്ഷാധികാരികളായും, ആരാധ്യയായ കൊല്ലം മേയര്‍ ശ്രീമതി. പ്രസന്നാ ഏണസ്റ് ചെയര്‍ പേഴ്സണായും സംഘടനയുടെ കൊല്ലം ജില്ലാസെക്രട്ടറി എം. ശ്യാംകുമാറിനെ ജനറല്‍ കണ്‍വീനറായും തിരഞ്ഞെടുത്തു. ജില്ലയിലെ വിവിധ സര്‍വ്വീസ്-വര്‍ഗ-ബഹുജന സംഘടനകളെ പ്രതിനിധീകരിച്ച് 250 അംഗ സ്വാഗതസംഘത്തെയും തിരഞ്ഞെടുത്തു.

സ്വാഗത സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പയ്ക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനും വേണ്ടി കൊല്ലം എസ്.എം.പി പാലസ്സിനുസമീപമുള്ള വൈ.എം.സി.എയില്‍ സ്വാഗതസംഘം ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു.

സമ്മേളത്തിന്റെ പ്രചരണാര്‍ത്ഥം ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളില്‍ പ്രാദേശിക സെമിനാറുകള്‍, ജില്ലയിലാകെ സമ്മേളന സന്ദേശ വിളംബര ജാഥ, പഞ്ചായത്തുകളില്‍ "വൈദ്യുതിയെ അറിയുവാന്‍ " തുടങ്ങിയ വിവിധ പരിപാടികള്‍ സംഘടിപ്പിയ്ക്കുവാനും തീരുമാനിച്ചു.