സൗരോര്‍ജ്ജ വൈദ്യുതിയുടെ സാധ്യതകളെക്കുറിച്ചുള്ള സെമിനാര്‍

Tuesday, 10 September 2013 21:54 Lathish PV
Print

കെ.എസ്.ഇ.ബി. ഓഫീസേഴ്‌സ് അസോസിയേഷന്റെ 18ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് 2013 സെപ്റ്റംബര്‍ 10-ാം തീയ്യതി സൗരോര്‍ജ്ജ വൈദ്യുതിയുടെ സാധ്യതകളെക്കുറിച്ചുള്ള സെമിനാര്‍ കാസര്‍കോട് എല്‍.ബി.എസ്. എഞ്ചിനീയറിംഗ് കോളേജില്‍ നടന്നു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ: കെ.എ.നവാസ് ഉദ്ഘാടനം ചെയ്തു. ലാര്‍സന്‍ ആന്റ് ട്യൂബ്രോ ലിമിറ്റഡ് റിട്ടയേര്‍ഡ് വൈസ് പ്രസിഡന്റ് ശ്രീ.കെ.യു.വാരിയര്‍ വിഷയം അവതരിപ്പിച്ചു. ഇലക്ട്രിക്കല്‍ ആന്റ് ഇലക്ടോണിക്‌സ് എഞ്ചിനീയറിംഗ് വിഭാഗം മേധാവി പ്രൊഫസ്സര്‍ സുകുമാരന്‍ അദ്ധ്യക്ഷം വഹിച്ച ചടങ്ങില്‍ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയംഗം പി.സീതാരാമന്‍ സ്വാഗതവും അസിസ്റ്റന്റ് പ്രൊഫസ്സര്‍ ശ്രീ. സദാനന്ദന്‍ നന്ദിയും പറഞ്ഞു.