കെ.സി. വേണുഗോപാല്‍ ഊര്‍ജ്ജ സഹമന്ത്രി

Wednesday, 19 January 2011 20:09 Lathish PV
Print
KC venugopalരണ്ടാം യുപി‌എ സര്‍ക്കാരിന്റെ ആദ്യ പുന:സംഘടന 19-01-2011ന് നടന്നു. മൊത്തം 15 മിനിറ്റ് നീണ്ട സത്യപ്രതിജ്ഞാ ചടങ്ങില്‍ ആറ് മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്തത്. കെ സി വേണുഗോപാല്‍ ഊര്‍ജ്ജ വകുപ്പ് സഹമന്ത്രിയായാണ് സത്യപ്രതിജ്ഞ ചെയ്തത്.പ്രഫുല്‍ പട്ടേല്‍, ശ്രീപ്രകാശ് ജയ്‌സ്വാള്‍, സല്‍മാന്‍ ഖുര്‍ഷിദ് എന്നീ മന്ത്രിമാര്‍ക്ക് കാബിനറ്റ് പദവി ലഭിച്ചു. വ്യോമയാന സഹമന്ത്രിയായിരുന്ന പ്രഫുല്‍ പട്ടേലിന് ഖന വ്യവസായ വകുപ്പിന്റെ ചുമതലയാണ് ലഭിച്ചത്. ശ്രീപ്രകാശ് ജയ്സ്വാളിന് കല്‍ക്കരി വകുപ്പും സല്‍മാന്‍ ഖുര്‍ഷിദിന് ന്യൂനപക്ഷ ക്ഷേമം, ജല വിഭവം എന്നീ വകുപ്പുകളുമാണ് ലഭിച്ചത്.

ബേനിപ്രസാദ് വര്‍മ്മ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായാണ് സ്ഥാനമേറ്റത്. ഉരുക്ക് വകുപ്പിന്റെ ചുമതലയാണ് ബേനിപ്രസാദിന് ലഭിച്ചത്.

അശ്വിനി കുമാറാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്ത സഹമന്ത്രി. അശ്വനി കുമാറിന് ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ചുമതലയാണ്. അവസാനമാണ് ഊര്‍ജ്ജ സഹമന്ത്രിയായി കെ സി വേണുഗോപാല്‍ സത്യപ്രതിജ്ഞ ചെയ്തത്.

മന്ത്രിമാരും വകുപ്പുകളും:

 

കാബിനറ്റ്മന്ത്രിമാര്‍

1. പ്രഫുല്‍ പട്ടേല്‍: ഘനവ്യവസായം, പബ്ലിക് എന്റര്‍പ്രൈസസ്
2. ശ്രീപ്രകാശ് ജയ്‌സ്വാള്‍: കല്‍ക്കരി
3. സല്‍മാന്‍ ഖുര്‍ഷിദ്: ജലവിഭവവകുപ്പ്, ന്യൂനപക്ഷകാര്യം

സ്വതന്ത്രചുമതലയുള്ള മന്ത്രിമാര്‍

1. അജയ് മാക്കന്‍: സ്‌പോര്‍ട്‌സ്, യുവജനകാര്യം.
2. ബേനിപ്രസാദ് വര്‍മ: സ്റ്റീല്‍.
3. കെ.വി.തോമസ്: ഭക്ഷ്യ, പൊതുവിതരണം.

സഹമന്ത്രിമാര്‍

1. അശ്വിനികുമാര്‍: ആസൂത്രണം, പാര്‍ലമെന്ററികാര്യം, ശാസ്ത്ര, സാങ്കേതികം.
2. കെ.സി.വേണുഗോപാല്‍: ഉൗര്‍ജം

വകുപ്പുമാറ്റം


കാബിനറ്റ്

1. ശരത് പവാര്‍: കൃഷി, ഭക്ഷ്യസംസ്‌കരണം
2. വീരഭദ്രസിങ്: ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍
3. വിലാസ്‌റാവു ദേശ്മുഖ്: ഗ്രാമവികസനം, പഞ്ചായത്തീരാജ്
4. ജയ്പാല്‍ റെഡ്ഡി: പെട്രോളിയം, പ്രകൃതിവാതകം
5. കമല്‍നാഥ്: നഗരവികസനം
6. വയലാര്‍ രവി: പ്രവാസികാര്യം, വ്യോമയാനം
7. മുരളി ദേവ്‌ര: കമ്പനികാര്യം
8. കപില്‍ സിബല്‍: മാനവവിഭവശേഷി, കമ്മ്യൂണിക്കേഷന്‍സ്, ഐ.ടി
9. ബി.കെ. ഹാന്‍ഡിക്: വടക്കു-കിഴക്കന്‍ സംസ്ഥാന വികസനം
10. സി.പി.ജോഷി: ഗതാഗതം, ദേശീയപാത
11. കുമാരി ഷെല്‍ജ: ഭവനനിര്‍മാണം, പട്ടിണി നിര്‍മാര്‍ജനം, സംസ്‌കാരം
12. സുബോധ്കാന്ത് സഹായി: വിനോദസഞ്ചാരം
13. എം.എസ്. ഗില്‍: സ്റ്റാറ്റിസ്റ്റിക്‌സ്, പദ്ധതി നിര്‍വഹണം
14. പവന്‍കുമാര്‍ ബന്‍സാല്‍: പാര്‍ലമെന്ററി കാര്യം, ശാസ്ത്രസാങ്കേതികം

സ്വതന്ത്രചുമതല

1. ധിന്‍ഷ പട്ടേല്‍: ഖനി

സഹമന്ത്രിമാര്‍

1. ഇ. അഹമ്മദ്: വിദേശകാര്യം
2. ഹരീഷ് റാവത്ത്: കൃഷി, ഭക്ഷ്യസംസ്‌കരണം
3. വി.നാരായണസ്വാമി: പാര്‍ലമെന്ററികാര്യം, പേഴ്‌സണല്‍ ആന്‍ഡ് പബ്ലിക് ഗ്രീവന്‍സസ്, പെന്‍ഷന്‍, പ്രധാനമന്ത്രിയുടെ ഓഫീസ്
4. ഗുരുദാസ് കാമത്ത്: ആഭ്യന്തരം
5. സായി പ്രതാപ്: ഘനവ്യവസാനം, പബ്ലിക് എന്റര്‍പ്രൈസസ്
6. ഭാരത്‌സിങ് സോളങ്കി: റെയില്‍വെ
7. ജിതിന്‍പ്രസാദ: ഗതാഗതം, ദേശീയപാത
8. മഹാദേവ് എസ്. ഖണ്‌ഡേല: ആദിവാസികാര്യം
9. ആര്‍.പി.എന്‍ .സിങ്: പെട്രോളിയം, പ്രകൃതിവാതകം, കമ്പനികാര്യം
10. തുഷാര്‍ഭായി ചൗധരി: ഗതാഗതം, ദേശീയപാത
11. അരുണ്‍ യാദവ്: കൃഷി, ഭക്ഷ്യസംസ്‌കരണം
12. പ്രതിക് പ്രകാശ്ബാപു പാട്ടില്‍: കല്‍ക്കരി
13. വിന്‍സെന്റ് പാല: ജവവിഭവം, ന്യൂനപക്ഷകാര്യം