KSEBOA - KSEB Officers' Association

Friday
Dec 15th
Text size
  • Increase font size
  • Default font size
  • Decrease font size
Home KSEB കൂടംകുളം ടവര്‍- ലൈന്‍ സമരം ഒത്തുതീര്‍ന്നു

കൂടംകുളം ടവര്‍- ലൈന്‍ സമരം ഒത്തുതീര്‍ന്നു

PDF
Hits smaller text tool iconmedium text tool iconlarger text tool icon

400 KV lineഏഴുവര്‍ഷം നീണ്ട സമരങ്ങള്‍ക്കു വിരാമമിട്ട്‌ കൂടംകുളം 400 കെ.വി. വൈദ്യുതി ലൈന്‍ നിര്‍ദിഷ്‌ട പാതയില്‍ കൂടി വലിക്കാന്‍ സര്‍ക്കാരും ആക്‌ഷന്‍ കൗണ്‍സില്‍ ഭാരവാഹികളും തീരുമാനിച്ചു. ഇതു സംബന്ധിച്ച്‌ സര്‍ക്കാരും വൈദ്യുതി ബോര്‍ഡും മുന്നോട്ടുവച്ച പാക്കേജ്‌ കൂടംകുളം ആക്‌ഷന്‍ കൗണ്‍സില്‍ അംഗീകരിച്ചു.
പവര്‍ ഹൈവേ മുന്‍ നിശ്‌ചയപ്രകാരം നിര്‍മിക്കുമെന്ന്‌ കാട്ടി ചീഫ്‌ സെക്രട്ടറി ഇ.കെ. ഭരത്‌ഭൂഷന്‍ ഉത്തരവിറക്കി. കൊല്ലം ജില്ലയിലെ ഇടമണ്‍ മുതല്‍ കൊച്ചി വരെയുള്ള ടവര്‍, ലൈന്‍ നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന്‌ പവര്‍ ഗ്രിഡ്‌ കോര്‍പറേഷനും അറിയിച്ചു.


ലൈനും ടവര്‍ നിര്‍മാണവും സംബന്ധിച്ച്‌ പവര്‍ഗ്രിഡ്‌ കോര്‍പ്പറേഷനുമായി ഉണ്ടാക്കിയ കരാറിന്റെ അടിസ്‌ഥാനത്തില്‍ ആവശ്യമായ സ്‌ഥലം സംസ്‌ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത്‌ നല്‍കാമെന്നാണു വ്യക്‌തമാക്കിയിരുന്നത്‌. എന്നാല്‍ ഇതിന്‌ കാലതാമസം വന്നതോടെ സര്‍ക്കാരിനെതിരേ പവര്‍ ഗ്രിഡ്‌ കോര്‍പറേഷന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. മേയ്‌ 28ന്‌ പവര്‍ ഗ്രിഡ്‌ കോര്‍പറേഷന്‌ അനുകൂലമായി ഹൈക്കോടതി വിധിവന്നു. ഇതേതുടര്‍ന്നാണ്‌ കൂടംകുളം ആക്‌ഷന്‍ കൗണ്‍സിലുമായി ചര്‍ച്ച നടത്തി ഭൂമി നഷ്‌ടപ്പെടുന്നവര്‍ക്ക്‌ അനുകൂലമായ പാക്കേജ്‌ സര്‍ക്കാര്‍ പ്രഖ്യാപിക്കാന്‍ തയാറായത്‌. കൂടംകുളം പവര്‍ഹൈവേ സ്‌പെഷല്‍ പാക്കേജ്‌ എന്ന പേരില്‍ ആവിഷ്‌കരിച്ചിട്ടുള്ള നഷ്‌ടപരിഹാരത്തുക ഭാവിയില്‍ നടപ്പാകുന്ന മറ്റേതെങ്കിലും പദ്ധതിക്ക്‌ ബാധകമല്ലെന്നും ചീഫ്‌ സെക്രട്ടറിയുടെ ഉത്തരവില്‍ വ്യവസ്‌ഥചെയ്യുന്നു.


പ്രധാനമായും പത്ത്‌ വ്യവസ്‌ഥകള്‍ അംഗീകരിച്ചാണ്‌ ആക്ഷന്‍ കൗണ്‍സില്‍ സമരം അവസാനിപ്പിച്ചത്‌. റബര്‍ മരങ്ങളില്‍നിന്ന്‌ ആറ്‌ മീറ്റര്‍ ഉയരത്തില്‍ ലൈന്‍ കടന്നുപോകും എന്നതാണ്‌ ആദ്യ വ്യവസ്‌ഥ. റബര്‍ മരങ്ങള്‍ മുറിക്കേണ്ടിവന്നാല്‍ മുഴുവന്‍ നഷ്‌ടപരിഹാരവും നല്‍കും. റബര്‍തോട്ടം ഉള്‍പ്പെടുന്ന കരഭൂമിക്ക്‌ വിപണിവില അനുസരിച്ച്‌ നഷ്‌ടപരിഹാരം നല്‍കും. നേരത്തെ 70 ശതമാനമായിരുന്നു നഷ്‌ടപരിഹാരം പ്രഖ്യാപിച്ചത്‌. ടവര്‍ സ്‌ഥാപിക്കുന്ന നെല്‍വയല്‍ അടക്കമുള്ള മേഖലകളിലെ ഭൂമിക്കും 100 ശതമാനം നഷ്‌ടപരിഹാരം പ്രഖ്യാപിച്ചു. പ്രമാണത്തില്‍ കാണിച്ചിട്ടുള്ള ഭൂമി വിലയുടെ രണ്ടര ഇരട്ടിയാണ്‌ വിപണിവിലയായി പരിഗണിക്കുന്നത്‌. നേരത്തെ ഇത്‌ 40 ശതമാനം മാത്രമായിരുന്നു.


ലൈന്‍ കടന്നുപോകുന്ന മേഖലയിലെ ഭൂമിക്കു വിപണി വിലയുടെ 40 ശതമാനം നല്‍കുമെന്ന്‌ വ്യവസ്‌ഥയില്‍ പറയുന്നു. നേരത്തെ ഇത്‌ 20 ശതമാനമായിരുന്നു. ഏതെങ്കിലും സ്‌ഥലത്ത്‌ ടവര്‍ സ്‌ഥാപിക്കുമ്പോള്‍ അല്‍പം ഭൂമിമാത്രം കര്‍ഷകന്‌ ബാക്കിവന്നാല്‍ ആ ഭൂമി കൂടി 100 ശതമാനം വിപണിവില നല്‍കി സര്‍ക്കാര്‍ ഏറ്റെടുക്കും. ടവര്‍ സ്‌ഥാപിക്കാനായി മുറിക്കുന്ന എല്ലാ വിളകള്‍ക്കും പരമാവധി നഷ്‌ടപരിഹാരം നല്‍കും.


വീടിന്‌ മുകളില്‍ കൂടിയാണ്‌ ലൈന്‍ കടന്നുപോകുന്നതെങ്കില്‍ ഒറ്റതീര്‍പ്പായി ഒരുലക്ഷം രൂപാ നല്‍കും. മുറിക്കുന്ന മരങ്ങളുടേയും വിളകളുടേയും നഷ്‌ടപരിഹാരം നോട്ടീസ്‌ കൊടുത്ത്‌ 45 ദിവസത്തിനുള്ളില്‍ നല്‍കും. ടവര്‍ സ്‌ഥാപിക്കുന്ന ഭൂമിയുടെ നഷ്‌ടപരിഹാരം കലക്‌ടര്‍ അംഗീകരിച്ചാല്‍ 30 ദിവസത്തിനകം നല്‍കും. വൈദ്യുതി ലൈന്‍ കടന്നുപോകുന്ന ഭൂമിക്കുള്ള നഷ്‌ടപരിഹാരം ലൈന്‍ പൂര്‍ണമായി വലിച്ചശേഷമേ നല്‍കൂ.


അതത്‌ ജില്ലാ കലക്‌ടര്‍മാരുടെ നേതൃത്വത്തില്‍ ജില്ലാ പോലീസ്‌ ചീഫ്‌, എ.ഡി.എം, ലാന്‍ഡ്‌ അക്യുസിഷന്‍ തഹസീല്‍ദാര്‍ എന്നിവരടങ്ങുന്ന കമ്മിറ്റിയാണ്‌ തര്‍ക്കങ്ങള്‍ പരിഹരിക്കുക. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട്‌ പവര്‍ ഗ്രിഡ്‌ കോര്‍പറേഷനു തടസങ്ങള്‍ ഉണ്ടായാല്‍ പോലീസ്‌ സംരക്ഷണം നല്‍കും.


കൂടംകുളം ആക്‌ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഏഴ്‌ വര്‍ഷം മുമ്പാണ്‌ പവര്‍ ഹൈവേ വിരുദ്ധ കര്‍മസമിതി രൂപീകരിച്ചത്‌. നിരന്തരമായി നടന്ന സമരത്തിന്റെ വിജയമാണ്‌ സര്‍ക്കാര്‍ ഇപ്പോള്‍ രൂപം കൊടുത്ത പാക്കേജെന്ന്‌ ആക്‌ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ മനോജ്‌ ചരളേലും ജനറല്‍ കണ്‍വീനര്‍ ജ്യോതിഷ്‌കുമാര്‍ മലയാലപ്പുഴയും പറഞ്ഞു. നഷ്‌ടപരിഹാരം കേവലം 20 ശതമാനത്തില്‍ നിന്നും നൂറുശതമാനമായി വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു എന്നതാണ്‌ പ്രത്യേകത.
പവര്‍ ഗ്രിഡ്‌ കോര്‍പറേഷനും സര്‍ക്കാരും പാക്കേജിലെ വ്യവസ്‌ഥ ലംഘിക്കാന്‍ സാധ്യതയുള്ളതിനാല്‍ ആക്‌ഷന്‍ കൗണ്‍സില്‍ തല്‍ക്കാലം പിരിച്ചുവിടില്ല.

Source- Mangalam

 

Add comment


Security code
Refresh


 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday3292
mod_vvisit_counterYesterday4668
mod_vvisit_counterThis Month68446
mod_vvisit_counterLast Month130619

Online Visitors: 77
IP: 54.226.113.250
,
Time: 19 : 32 : 28