KSEBOA - KSEB Officers' Association

Saturday
Nov 17th
Text size
  • Increase font size
  • Default font size
  • Decrease font size
Home KSEB മുന്‍മന്ത്രി ടി.എച്ച്‌. മുസ്‌തഫയുടെ വീട്ടില്‍ വൈദ്യുതി ദുരുപയോഗം - പിഴ ഈടാക്കി

മുന്‍മന്ത്രി ടി.എച്ച്‌. മുസ്‌തഫയുടെ വീട്ടില്‍ വൈദ്യുതി ദുരുപയോഗം - പിഴ ഈടാക്കി

PDF
Hits smaller text tool iconmedium text tool iconlarger text tool icon

Musthafa THവൈദ്യുതി ദുരുപയോഗം കണ്ടെത്തിയതിനെത്തുടര്‍ന്ന് മുന്‍ മന്ത്രി ടി.എച്ച്. മുസ്തഫയുടെ വീട്ടിലെ വൈദ്യുതി കണക്ഷന്‍ അധികൃതര്‍ വിച്ഛേദിച്ചു. 33,000 രൂപ പിഴയടയ്ക്കാന്‍ മുസ്തഫയോട് നിര്‍ദേശിച്ചിട്ടുണ്ട്. വൈദ്യുതിവകുപ്പിലെ ചീഫ് വിജിലന്‍സ് ഓഫീസര്‍ ഋഷിരാജ് സിംഗിന്റെ നിര്‍ദേശപ്രകാരം ബുധനാഴ്ചയാണ് മുസ്തഫയുടെ വാഴക്കുളത്തുള്ള തറവാട്ടില്‍ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് പരിശോധന നടത്തിയത്.

ആന്റി പവര്‍ തെഫ്‌റ്റ്‌ സ്‌ക്വാഡ്‌ എക്‌സിക്യൂട്ടീവ്‌ എന്‍ജിനിയര്‍ മുഹമ്മദ്‌ കാസിമിന്‌ ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന്‌ എറണാകുളം, തൃശൂര്‍ യൂണിറ്റുകളുടെ സംയുക്‌ത നേതൃത്വത്തില്‍ ഇന്നലെ മാറമ്പിള്ളിയിലെ വീട്ടിലായിരുന്നു മിന്നല്‍ പരിശോധന. വീടിന്‌ പിന്നിലെ പച്ചക്കറികളും മറ്റും കൃഷി ചെയ്യുന്നതിനായി രണ്ട്‌ കാര്‍ഷിക കണക്ഷന്‍ മുസ്‌തഫക്കുണ്ടായിരുന്നു. ഇതില്‍ ഒന്നിലാണ്‌ വൈദ്യുതി ദുരുപയോഗം കണ്ടെത്തിയത്‌. കാര്‍ഷിക കണക്ഷനില്‍ നിന്ന്‌ 2200 യൂണിറ്റ്‌ വൈദ്യുതി വീട്ടാവശ്യത്തിന്‌ ഉപയോഗിച്ചതായാണ്‌ കണ്ടെത്തിയത്‌.

കാര്‍ഷികാവശ്യത്തിന് കുറഞ്ഞ നിരക്കില്‍ ലഭിക്കുന്ന വൈദ്യുതി, വീട്ടാവശ്യത്തിന് ഉപയോഗിച്ചതാണ് മുസ്തഫ പ്രതിക്കൂട്ടിലാകാന്‍ കാരണം. വൈദ്യുതിമോഷണമെന്നു പറയാനാകില്ലെങ്കിലും സാരമായ ദുരുപയോഗം നടന്നിട്ടുണ്ടെന്ന് പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍ അറിയിച്ചു. സമീപത്തുള്ള ഏതാനും വീടുകളിലും സ്‌ക്വാഡ് പരിശോധന നടത്തിയെങ്കിലും കുറ്റകരമായ ഒന്നും കണ്ടെത്തിയിട്ടില്ല.

വൈദ്യുതിവകുപ്പ് എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലെ സ്‌ക്വാഡാണ് പരിശോധനെയ്ക്കത്തിയത്. തൃശ്ശൂര്‍ എക്‌സിക്യൂട്ടീവ്് എന്‍ജിനീയര്‍ സോണി സാജന്‍, ആലുവ സ്‌ക്വാഡ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ മുഹമ്മദ് കാസിം , എറണാകുളം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ വിന്‍സന്റ് എബ്രഹാം എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

 

flood-banner 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday1735
mod_vvisit_counterYesterday6718
mod_vvisit_counterThis Month93620
mod_vvisit_counterLast Month185096

Online Visitors: 91
IP: 54.144.100.123
,
Time: 06 : 17 : 20