KSEBOA - KSEB Officers' Association

Friday
Aug 18th
Text size
  • Increase font size
  • Default font size
  • Decrease font size
Home KSEB കേന്ദ്രീകൃത കാള്‍ സെന്ററിന്റെയും ഡേറ്റാ സെന്ററിന്റെയും ഉദ്ഘാടനം നവംബര്‍ 12-ന്

കേന്ദ്രീകൃത കാള്‍ സെന്ററിന്റെയും ഡേറ്റാ സെന്ററിന്റെയും ഉദ്ഘാടനം നവംബര്‍ 12-ന്

PDF
Hits smaller text tool iconmedium text tool iconlarger text tool icon

കേന്ദ്രീകൃത കാള്‍ സെന്റര്‍കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡിന്റെ കേന്ദ്രീകൃത കാള്‍ സെന്ററിന്റെയും ഡേറ്റാ സെന്ററിന്റെയും പ്രവര്‍ത്തനോദ്ഘാടനം നവംബര്‍ 12 ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് പട്ടം വൈദ്യുതിഭവനില്‍ ബഹു. ഊര്‍ജവകുപ്പുമന്ത്രി ശ്രീ. ആര്യാടന്‍ മുഹമ്മദ് നിര്‍വഹിക്കും. ശ്രീ. കെ.മുരളീധരന്‍ എം.എല്‍.എ. ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ശ്രീ. എം. ശിവശങ്കര്‍ ഐ.എ.എസ്., ഡയറക്ടര്‍മാരായ അഡ്വ. ബി.ബാബുപ്രസാദ്, ശ്രീ. എം.മുഹമ്മദാലി റാവുത്തര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുക്കും.

കേരളത്തിലെ വൈദ്യുതിവിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിന് പതിനൊന്നാം പദ്ധതിയില്‍ വിഭാവന ചെയ്ത് നടപ്പാക്കി വരുന്ന കേന്ദ്രപദ്ധതിയായ ആര്‍.എ.പി.ഡി.ആര്‍.പി.യില്‍ സംസ്ഥാനത്തെ മുപ്പതിനായിരത്തിന് മുകളില്‍ ജനസംഖ്യയുള്ള 43 പട്ടണങ്ങളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ പട്ടണങ്ങളിലെ ഉപഭോക്താക്കള്‍ക്കാവശ്യമായ നൂതനസേവനങ്ങള്‍ വിവരസാങ്കേതിക വിദ്യയിലൂടെ ഘട്ടംഘട്ടമായി ലഭ്യമാക്കാനാണ് കെ.എസ്.ഇ.ബി. ലക്ഷ്യമിടുന്നത്. ഇതിനുള്ള സാങ്കേതിക ഏകോപനം സാധ്യമാക്കുന്ന ആധുനിക ഡേറ്റാ സെന്ററും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കാള്‍ സെന്ററും ഇതിന്റെ ഭാഗമായി തയ്യാറാക്കിയിട്ടുണ്ട്.

വിവരസാങ്കേതിക പദ്ധതിക്കായി 214.38 കോടി രൂപയും SCADA പദ്ധതിക്കായി 83.15 കോടി രൂപയും കേന്ദ്രവിഹിതമായി അനുവദിച്ചിട്ടുണ്ട്. മറ്റു പ്രദേശങ്ങളില്‍ക്കൂടി ഇത്തരം സേവനം ലഭ്യമാക്കുന്നതിന് 288 കോടി രൂപയുടെ പദ്ധതിയും നടപ്പിലാക്കുന്നുണ്ട്. ഓട്ടോമേറ്റഡ് മീറ്റര്‍ റെക്കോഡിംഗ്, ഉപഭോക്താക്കളുടെ അടിസ്ഥാന വിവര ശേഖരണം, ജി.ഐ.എസ്. അടിസ്ഥാനപ്പെടുത്തി ഉപഭോക്താക്കളെ ക്രമപ്പെടുത്തലും ആസ്തി അടയാളപ്പെടുത്തലും, ജി.ഐ.എസ്. അടിസ്ഥാനപ്പെടുത്തിയുള്ള സമഗ്ര വിവര ശൃംഖല വിശകലനം, വെബ് അധിഷ്ഠിത സ്വയം സേവനങ്ങള്‍, ഡേറ്റാസെന്ററും ഡേറ്റാ റിക്കവറി സെന്ററും സ്ഥാപിക്കല്‍, കെ.എസ്.ഇ.ബി. ഓഫീസുകളെ തമ്മിലും ഡേറ്റാ സെന്ററുമായും ബന്ധം സ്ഥാപിക്കാനുള്ള സംവിധാനം, എനര്‍ജി ഓഡിറ്റിംഗ്, മാനേജ്മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, കേന്ദ്രീകൃത ഉപഭോക്തൃ സേവന സംവിധാനം, തിരിച്ചറിയലും വിവര ശൃംഖലയിലേക്കുള്ള പ്രവേശന നിയന്ത്രണ സംവിധാനം, മെയിലും സന്ദേശങ്ങളും അയയ്ക്കുന്നതിനുള്ള സംവിധാനം, ആന്റി വൈറസ് പ്രതിവിധികള്‍, എന്റര്‍പ്രൈസ് ആര്‍ക്കിടെക്ചര്‍ സ്ഥാപിക്കല്‍ അസറ്റ് ആന്‍ഡ് മെയിന്റനന്‍സ് മാനേജ്മെന്റ് പ്രൊജക്റ്റ് മാനേജ്മെന്റ് സിസ്റ്റം എന്നിവ ഇതിന്റെ ഭാഗമാണ്.

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday4990
mod_vvisit_counterYesterday4832
mod_vvisit_counterThis Month95493
mod_vvisit_counterLast Month165538

Online Visitors: 84
IP: 54.158.245.157
,
Time: 23 : 47 : 10