KSEBOA - KSEB Officers' Association

Monday
Apr 24th
Text size
  • Increase font size
  • Default font size
  • Decrease font size
Home KSEB സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തെ ആദ്യത്തെ വിമാനത്താവളമാകാന്‍ നെടുമ്പാശ്ശേരി

സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തെ ആദ്യത്തെ വിമാനത്താവളമാകാന്‍ നെടുമ്പാശ്ശേരി

PDF
Hits smaller text tool iconmedium text tool iconlarger text tool icon

പൂര്‍ണമായും സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തെ ആദ്യത്തെ വിമാനത്താവളമായി നെടുമ്പാശ്ശേരി മാറുന്നു. 12 മെഗാവാട്ട് ശേഷിയുള്ള സൗരോര്‍ജ്ജ പ്ലാന്റ് 18-08-2015നു മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

മാര്‍ച്ച് രണ്ടിനാണ് സിയാലിന്റെ പുതിയ സൗരോര്‍ജ്ജ പ്ലാന്റിന്റെ നിര്‍മ്മാണം ആരംഭിച്ചത്. കാര്‍ഗോ കോംപ്ലക്‌സിനു സമീപം 45 ഏക്കര്‍ സ്ഥലത്തായിരുന്നു നിര്‍മാണം. ഇതിനായി വിളിച്ച രാജ്യന്തര ടെണ്ടറില്‍ 14 കമ്പനികള്‍ പങ്കെടുത്തിരുന്നു. ജര്‍മ്മന്‍ കമ്പനിയാണ് നിര്‍മ്മാണം നടത്തിയത്. 62 കോടി രൂപയാണ് ചെലവായത്. ഒരു മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ അഞ്ചു ലക്ഷം രൂപയാണ് ചെലവാക്കിയിരിക്കുന്നത്. ചൈനയില്‍ നിന്നും എത്തിച്ച് 45160 പാനലുകളാണ് ഇതിനായി സ്ഥാപിച്ചത്. 10 ഇന്‍വേര്‍ട്ടറുകളും രണ്ട് മെഗാവാട്ടിന്റെ അഞ്ച് ട്രാന്‍സ്‌ഫോര്‍മറുകളും പദ്ധതിയിലുണ്ട്. ഇതുപയോഗിച്ച് പ്രതിദിനം 52,000 യൂണിറ്റ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും.

വര്‍ഷം തോറും 18 ദശലക്ഷം യൂണിറ്റ് വൈദ്യതി ലഭിക്കും. ആറു വര്‍ഷം കൊണ്ട് മുടക്കു മുതല്‍ തിരികെ ലഭിക്കും. ഇനി നെടുമ്പാശ്ശേരി വിമാനത്താവളത്തിന് കെഎസ്ഇബിയില്‍ നിന്നു വൈദ്യുതി വാങ്ങേണ്ടി വരില്ലെന്നും അധികൃതര്‍ പറഞ്ഞു. 25 വര്‍ഷത്തെ ഗ്യാരന്റിയിലാണ് ഉപകരണങ്ങള്‍ക്ക് കമ്പനി ഉറപ്പു നല്‍കിയിരിക്കുന്നത്.

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday1779
mod_vvisit_counterYesterday4127
mod_vvisit_counterThis Month121762
mod_vvisit_counterLast Month142377

Online Visitors: 79
IP: 54.81.241.238
,
Time: 10 : 50 : 24