KSEBOA - KSEB Officers' Association

Monday
May 29th
Text size
  • Increase font size
  • Default font size
  • Decrease font size
Home KSEB വൈദ്യുതി നിരക്ക് കൂട്ടി; ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 24% വര്‍ധന

വൈദ്യുതി നിരക്ക് കൂട്ടി; ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 24% വര്‍ധന

PDF
Hits smaller text tool iconmedium text tool iconlarger text tool icon

KSERCസംസ്ഥാനത്തെ വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു. റെഗുലേറ്ററി കമ്മീഷനാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. മൊത്തത്തില്‍ 8.5 ശതമാനത്തിന്റെ വര്‍ധനയാണ് വരുത്തിയിട്ടുള്ളത്. പുതിയ നിരക്കുകള്‍ ശനിയാഴ്ച നിലവില്‍ വരും. പ്രതിമാസം 40 യൂണിറ്റില്‍ താഴെ ഉപയോഗിക്കുന്ന ബി.പി.എല്ലുകാര്‍ക്ക് മാത്രം വര്‍ധനയില്ല.

ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ശരാശരി 24 ശതമാനത്തിന്റെ വര്‍ധന നിര്‍ദ്ദേശിക്കുന്ന വൈദ്യുതി നിരക്ക് പരിഷ്‌കരണത്തിന് റെഗുലേറ്ററി കമ്മീഷന്‍ അംഗീകാരം നല്‍കുകയായിരുന്നു. ഏറ്റവും കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭിക്കുന്ന കര്‍ഷകര്‍ക്ക് 30 ശതമാനമാണ് വര്‍ധന. എന്നാല്‍, കൂടുതല്‍ നിരക്കു നല്‍കുന്ന വിഭാഗത്തിലെ വ്യവസായ ഉപഭോക്താക്കള്‍ക്ക് വര്‍ധന 10 ശതമാനവും വാണിജ്യ ഉപഭോക്താക്കള്‍ക്ക് വര്‍ധന നാമമാത്രവുമാണ്.

ഉപയോഗത്തിനനുസരിച്ച് ക്രമമായി നിരക്കു വര്‍ദ്ധിക്കുന്ന സ്ലാബ് സമ്പ്രദായത്തില്‍ വരുത്തിയ മാറ്റമാണ് സാധാരണക്കാരെ കൂടുതല്‍ ബാധിക്കുക. നേരത്തേ 300 യൂണിറ്റ് വരെ നിലവിലുണ്ടായിരുന്ന സ്ലാബ് ഇപ്പോള്‍ 250 വരെയാക്കി പരിമിതപ്പെടുത്തി. ഇതിനു പുറമെ 1-80, 81-120, 121-150, 151-200, 201-300 എന്നിങ്ങനെയായിരുന്ന സ്ലാബുകള്‍ 1 മുതല്‍ 250 വരെ 50ന്റെ ഗുണിതങ്ങളാക്കി വിഭജിച്ചു. ഇതോടെ പല ഉപഭോക്താക്കളും ഉയര്‍ന്ന സ്ലാബിലേക്കു മാറുകയും ആനുപാതികമായി നിരക്ക് കൂടുകയും ചെയ്തു. 50 യൂണിറ്റ് വരെ 2.80 രൂപ, 100 യൂണിറ്റ് വരെ 3.20 രൂപ, 150 യൂണിറ്റ് വരെ 4.20 രൂപ, 200 യൂണിറ്റ് വരെ 5.80 രൂപ, 250 യൂണിറ്റ് വരെ 7 രൂപ എന്നിങ്ങനെയാണ് പുതുക്കിയ നിരക്കുകള്‍. 40 മുതല്‍ 60 വരെ പൈസയുടെ വര്‍ദ്ധനയാണ് സ്ലാബുകളില്‍ വരുത്തിയത്.

ഉപഭോഗം 250 യൂണിറ്റ് കവിഞ്ഞാല്‍ സ്ലാബിന് പുറത്താവുകയും ആദ്യ യൂണിറ്റ് മുതല്‍ ഉയര്‍ന്ന നിരക്ക് നല്‍കേണ്ടി വരികയും ചെയ്യും. 250 കഴിഞ്ഞാല്‍ 5 രൂപ, 300 കഴിഞ്ഞാല്‍ 5.70 രൂപ, 350 കഴിഞ്ഞാല്‍ 6.10 രൂപ, 400 കഴിഞ്ഞാല്‍ 6.70 രൂപ, 500 കഴിഞ്ഞാല്‍ 7.50 രൂപ എന്നിങ്ങനെയാണ് സ്ലാബിന് പുറത്തെ നിരക്കുകള്‍. ഗാര്‍ഹിക ഉപഭോക്താക്കളുടെ ചില വിഭാഗങ്ങളില്‍ നിരക്ക് 40 ശതമാനത്തിലേറെ വര്‍ധിച്ചിട്ടുണ്ട്. പ്രതിമാസം 40 യൂണിറ്റില്‍ താഴെ ഉപയോഗിക്കുന്നവര്‍ക്കുള്ള 1.50 രൂപയുടെ സൗജന്യ നിരക്ക് 1000 വാട്ടില്‍ താഴെ കണക്ടഡ് ലോഡുള്ള ബി.പി.എല്ലുകാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി.

2014-15 വര്‍ഷത്തേക്ക് വൈദ്യുതി കമ്പനി കണക്കാക്കിയ 2931 കോടി രൂപയുടെ കമ്മി 1094 കോടി രൂപയായി കമ്മീഷന്‍ പുനഃക്രമീകരിച്ചിട്ടുണ്ട്. നിരക്കുവര്‍ധനയിലൂടെ 1414 കോടി രൂപ കമ്പനി ചോദിച്ചുവെങ്കിലും കമ്മീഷന്‍ അനുവദിച്ചത് 1027 കോടിയാണ്. മുന്‍കാല പ്രാബല്യമില്ലാത്തതിനാല്‍ ഇതില്‍ 600 കോടിയോളം രൂപ മാത്രമാണ് കമ്പനിക്ക് ലഭിക്കുക. കമ്പനിയുടെ പെന്‍ഷന്‍ ട്രസ്റ്റിലേക്ക് ആവശ്യപ്പെട്ട 915 കോടി രൂപയും അനുവദിച്ചുവെങ്കിലും ശമ്പളച്ചെലവ് ഗണ്യമായി വെട്ടിക്കുറച്ചു. ശമ്പളത്തിനായി കമ്പനി ആവശ്യപ്പെട്ടത് 2042 കോടി രൂപയാണെങ്കില്‍ കമ്മീഷന്‍ അനുവദിച്ചത് 1271 കോടി രൂപ മാത്രം.

വൈദ്യുതി നിരക്കിലെ വര്‍ദ്ധന ഉയര്‍ന്നതോതില്‍ വൈദ്യുതി ഉപയോഗിക്കുന്നവരെ കാര്യമായി ബാധിക്കും.
മാസംതോറും 50യൂണീറ്റ് ഉപയോഗിച്ചിരുന്നവര്‍ ഇപ്പോള്‍ വൈദ്യുതിയുടെ വിലയായി മാത്രം രണ്ടുമാസത്തെ ബില്ലില്‍ നല്‍കിയിരുന്നത് 220 രൂപയാണ്. നിരക്ക് വര്‍ദ്ധിപ്പിച്ചതോടെ ഇത് 280 രൂപയാവും. വര്‍ദ്ധന 60 രൂപ.

മാസം 100 യൂണീറ്റ് ഉപയോഗിക്കുന്നവര്‍ക്ക് ഇത് 472 രൂപയില്‍നിന്ന് 600 രൂപയായവും. 128 രൂപയാണ് വൈദ്യുതിയുടെ വിലയില്‍ മാത്രം കൂടുന്നത്. ഫിക്‌സഡ് ചാര്‍ജും മീറ്റര്‍ വാടകയും ഇതില്‍ ഉള്‍പ്പെടുന്നില്ല. അവയ്ക്ക് മാറ്റമില്ലാത്തിനാല്‍ വൈദ്യുതി വിലയിലെ വ്യത്യാസമായിരിക്കും ബില്ലിലെ വര്‍ദ്ധന.

ഫിക്‌സഡ് ചാര്‍ജായി മാസം സിംഗിള്‍ ഫേസിന് 20 രൂപയും ത്രീഫേസിന് 60 രൂപയും നല്‍കണം. കൂടാതെ വൈദ്യുതി ഡ്യൂട്ടിയും. ഇതെല്ലാം ചേരുന്നതാണ് വൈദ്യുതി ബില്‍.

ഇപ്പോള്‍ മാസം 150 യൂണീറ്റ് ഉപയോഗിക്കുന്നവര്‍ രണ്ടുമാസത്തിലൊരിക്കല്‍ നല്‍കേണ്ട വൈദ്യുതിവില 820 ല്‍നിന്ന് 1020 രൂപയാവും. 200 രൂപയുടെ വര്‍ദ്ധന. 200 യൂണീറ്റായാല്‍ 1350 ല്‍നിന്ന് 1600 രൂപയാവും. കൂടുന്നത് 250 രൂപ.

മാസം 250 യൂണീറ്റിന് മുകളില്‍ ഉപയോഗിക്കുന്നവര്‍ ഇപ്പോള്‍ 2000 രൂപയാണ് രണ്ടുമാസത്തിലൊരിക്കല്‍ വൈദ്യുതി വിലയായി നല്‍കേണ്ടത്. എന്നാല്‍ ഈ സ്ലാബുമുതല്‍ എല്ലായൂണീറ്റിനും അഞ്ചുരൂപ നല്‍കേണ്ടതിനാല്‍ ഇത് 2300 രൂപയായി വര്‍ദ്ധിക്കും.
ഇതുതൊട്ട് മുകളിലേക്കുള്ള എല്ലാ സ്ലാബിലും ഇത്തരത്തില്‍ എല്ലായൂണീറ്റിനും ഒരേ വിലനല്‍കണം. ഉപയോഗം നിയന്ത്രിക്കുന്നതിനാണ് ഇത്തരത്തില്‍ എല്ലാ യൂണീറ്റിനും ഒരേവില ഈടാക്കുന്നത്.

വീടുകള്‍ക്ക് 24 ശതമാനം നിരക്ക് വര്‍ദ്ധിപ്പിച്ചെങ്കിലും എല്ലാവിഭാഗങ്ങളെയും കണക്കിലെടുത്താല്‍ മൊത്തത്തിലുള്ള വര്‍ദ്ധന 8% ശതമാനമാണ്. വീടുകള്‍ക്ക് ശരാശരി നിരക്ക് ഇപ്പോള്‍ 3.75 രൂപയാണ്. കഴിഞ്ഞതവണ ഇത് 3.15 രൂപയായിരുന്നു.

ഈ വിഭാഗത്തില്‍ ബോര്‍ഡിന് ഒരു യൂണീറ്റ് വൈദ്യുതിയുടെ വിതരണത്തിന് ചെലവാകുന്ന തുകയുടെ 71 ശതമാനമാണ് ഈടാക്കുന്നത്. വ്യവസായ മേഖലയില്‍ ശരാശരി ചെലവാകുന്ന തുകയെക്കാള്‍ 15 മുതല്‍ 20 ശതമാനംവരെ കൂടുതലായിരിക്കും.
വാണിജ്യസ്ഥാപനങ്ങളാകട്ടെ ശരാശരി ചെലവിന്റെ 80 ശതമാനമാണ് അധികം നല്‍കേണ്ടത്.

വര്‍ദ്ധിച്ച നിരക്കുകളില്‍ ഇളവുനല്‍കണമെങ്കില്‍ ആ തുക സര്‍ക്കാര്‍ ബോര്‍ഡിന് സബ്‌സിഡിയായി നല്‍കണം. എന്നാല്‍ സബ്‌സിഡി വാഗ്ദാനം ചെയ്യുന്നതല്ലാതെ സര്‍ക്കാര്‍ ഇത് നല്‍കാറില്ല. ഇത് ബോര്‍ഡിന്റെ സാമ്പത്തികബാധ്യത വര്‍ദ്ധിപ്പിക്കും.

 

Add comment


Security code
Refresh

20-conference
 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday3070
mod_vvisit_counterYesterday5417
mod_vvisit_counterThis Month137317
mod_vvisit_counterLast Month152890

Online Visitors: 72
IP: 54.162.136.26
,
Time: 14 : 55 : 31