KSEBOA - KSEB Officers' Association

Sunday
May 20th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ 03/08/12 ന്റെ സംഘടനാ പ്രതിനിധികളുടെ യോഗവും തീരുമാനങ്ങളും

03/08/12 ന്റെ സംഘടനാ പ്രതിനിധികളുടെ യോഗവും തീരുമാനങ്ങളും

PDF
Hits smaller text tool iconmedium text tool iconlarger text tool icon
kerala CMവൈദ്യുതി ബോര്‍ഡ് പുന:സംഘടനയുമായി ബന്ധപ്പെട്ട് ബഹു മുഖ്യമന്ത്രി ബോര്‍ഡിലെ വിവിധ സംഘടനകളുമായി 03/08/12ന് സെക്രട്ടറിയേറ്റ് ഡര്‍ബാര്‍ ഹാളില്‍ നടത്തിയ യോഗത്തില്‍ കെ.എസ്.ഇ.ബി. ഓഫീസേർസ് അസോസിയേഷനും പങ്കെടുത്തു. വൈദ്യുതി മന്ത്രി ശ്രീ ആര്യാടന്‍ മുഹമ്മദ്, ബോര്‍ഡ് ചെയര്‍മാന്‍, മെമ്പര്‍മാര്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
ഐ.എന്‍.ടി.യു.സി റാവുത്തര്‍ വിഭാഗം, ചന്ദ്രചൂഡന്‍ നായരുടെ ഓഫീസര്‍ സംഘടന എന്നിവ ഒഴികെ മറ്റു സംഘടനകളെല്ലാം പൊതുവെ ഒരേ നിലയിലുള്ള അഭിപ്രായമാണ് പ്രകടിപ്പിച്ചത്. വിവിധ യൂണിയന്‍ നേതാക്കളായ കെ.ഒ.ഹബീബ്, എ.എന്‍.രാജന്‍ , എം.എസ്.റാവുത്തര്‍, ആര്‍.ചന്ദ്രചൂഡന്‍ നായര്‍, ബി.പ്രദീപ്, കോസലരാമദാസ്, സജീവ് ജനാര്‍ദനന്‍ , പി.എസ്.പ്രശാന്ത്, ആര്‍.രമേശ്, കല്ലിയൂര്‍ മുരളി, ടി.എസ്.രാമചന്ദ്രന്‍ , അജികുമാര്‍ , ഷാജഹാന്‍ , നാണുക്കുട്ടന്‍ , ജോണ്‍സണ്‍ , മോഹനന്‍ , ഡേവിഡ്‌സണ്‍ തുടങ്ങിയവര്‍ സംസാരിച്ചു. വൈദ്യുതി ബോര്‍ഡ് പുന:സംഘടന ധൃതി പിടിച്ചു നടത്തേണ്ടതില്ല എന്ന പൊതു അഭിപ്രായമാണ് ചര്‍ച്ചയില്‍ ഉയര്‍ന്നു വന്നത്. സംയുക്തസംഘടനാ സമിതി ഉന്നയിച്ച അഞ്ച് ഡിമാന്റുകളും ചര്‍ച്ചകളില്‍ ഉന്നയിക്കപ്പെട്ടു.
നിയമസഭയില്‍ പുന:സംഘടന ചര്‍ച്ചചെയ്യപ്പെടണമെന്ന അഭിപ്രായം നിവേദനത്തില്‍ ഉന്നയിച്ചിരുന്നുവെന്നും അങ്ങിനെ നിയമസഭയില്‍ ഒരു ചര്‍ച്ച നടക്കുന്നത് നിലവിലുള്ള പ്രതിസന്ധിയുടെ സാഹചര്യത്തില്‍ ഗുണകരമാണെന്നും വര്‍ക്കേര്‍സ് അസോസിയേഷന്‍ പ്രസിഡന്റ് സ. കെ.ഒ.ഹബീബ് ഉന്നയിച്ചു. പെന്‍ഷന്‍ സംബന്ധിച്ചാണ് പൊതുവേ ജീവനക്കാര്‍ക്കിടയിലുള്ള ആശങ്കയെന്നും അത് കൃത്യതയൊടെ ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള സ്കീം അനുസരിച്ച് ഒമ്പതിനായിരത്തിലേറെ കോടി രൂപയുടെ കമ്മിയുണ്ടാകുമെന്നാണ് 20 വര്‍ഷത്തെ കാഷ് ഫ്ലോ പരിശോധിച്ചതില്‍ നിന്നുതന്നെ കാണുന്നതെന്നും അദ്ദേഹം തുടര്‍ന്നുപറഞ്ഞു. സര്‍ക്കാര്‍ ഗ്യാരണ്ടിയടക്കമുള്ള കാര്യങ്ങള്‍ ഇതിന് അനിവാര്യമാണെന്നും റിട്ടയര്‍ ചെയ്തയാളുകള്‍ പുതിയ സംവിധാനത്തിന്റെ തലപ്പത്ത് ഉണ്ടാവരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പെന്‍ഷന്‍ ഫണ്ട് സംവിധാനം പൊതുവെ പരാജയമാണെന്നും പെന്‍ഷന്‍ റവന്യൂ വരുമാനത്തില്‍ നിന്നുതന്നെ നല്‍കുന്ന സംവിധാനമാണ് തമിഴ്‌നാട്ടില്‍ ഉണ്ടാക്കിയിട്ടുള്ളത് എന്നും അതുപോലെ ഇവിടെയും ആകാമെന്നും വര്‍ക്കേര്‍സ് ഫെഡറേഷന്‍ പ്രസിഡന്റ് എ.എന്‍ രാജന്‍ പറഞ്ഞു. ഝത്തീസ്ഘഡ് വിധി പുന:സംഘടന ആവശ്യമില്ലെന്ന കാര്യം വ്യക്തമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കമ്പനിവല്‍ക്കരണത്തില്‍ ഇനി ബാക്കി റീവെസ്റ്റിങ്ങ് മാത്രമാണ് നടക്കാനുള്ളതെന്നും പെന്‍ഷന് സര്‍ക്കാര്‍ ഗ്യാരണ്ടി വേണമെന്നും റാവുത്തര്‍ വിഭാഗം ഐ.എന്‍.ടി.യു.സി ആവശ്യപ്പെട്ടു. മറ്റു സംഘടനകളും സമാനമായ കാര്യങ്ങളാണ് പറഞ്ഞത്.


കെ.എസ്.ഇ.ബി. ഓഫീസേർസ് അസോസിയേഷൻ പൊതുവെ ഉയര്‍ന്നു വന്നിട്ടുള്ള ആശങ്കകള്‍ പങ്കുവെക്കുന്നുവെന്ന് ചര്‍ച്ചയില്‍ വ്യക്തമാക്കി. പ്രത്യേകം പെന്‍ഷന്‍ ഫണ്ട് കണ്ടെത്താതെ റവന്യൂ വരുമാനത്തില്‍ നിന്നുതന്നെ പെന്‍ഷന്‍ നല്‍കാമെന്ന് ചില സംഘടനകള്‍ ഉന്നയിച്ചിട്ടുള്ളതില്‍ അങ്ങിനെ സാധിക്കുമെങ്കില്‍ സ്വാഗതം ചെയ്യുന്നതായി കെ.എസ്.ഇ.ബി. ഒ.എ വ്യക്തമാക്കി. എന്നാല്‍ ഇന്ന് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ലിമിറ്റഡ് കമ്പനിയിക്ക് ഇത്തരം ബാദ്ധ്യത നിറവേറ്റിപ്പോകാന്‍ പ്രയാസമുണ്ടാകും. അതുകൊണ്ട് അണ്‍ ലിമിറ്റഡ് കമ്പനിയായി പുതുക്കി രജിസ്റ്റര്‍ചെയ്യാതെ, പെന്‍ഷന്‍ റവന്യൂ വരുമാനത്തില്‍ നിന്ന് കൊടുക്കാമെന്ന് നിശ്ചയിക്കുന്നത് ഭാവിയിലും പെന്‍ഷന്‍ ഉറപ്പുവരുത്താന്‍ പര്യാപ്തമാവില്ലെന്ന് അഭിപ്രായപ്പെട്ടു. അണ്‍ ലിമിറ്റഡ് കമ്പനിയെന്ന നിര്‍ദ്ദേശം അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ലെങ്കില്‍ പെന്‍ഷന്‍ ബാദ്ധ്യത പൂര്‍ണ്ണമായും തിട്ടപ്പെടുത്തി ബാലന്‍സ് ഷീറ്റിന്റെ ഭാഗമാക്കി മാറ്റണം. അതനുസരിച്ച് അസറ്റും ലയബിലിറ്റിയും പുന:ക്രമീകരിക്കണം. ഇപ്പോള്‍ കണക്കാക്കിയിട്ടുള്ള പെന്‍ഷന്‍ ഫണ്ട് അപര്യാപ്തമാണ് എന്നതാണ് കെ.എസ്.ഇ.ബി. ഓഫീസേർസ് അസോസിയേന്റെ അഭിപ്രായമെന്നും ആ തുകക്കുപോലും കൃത്യമായി സ്രോതസ്സ് നിര്‍വചിച്ചിട്ടില്ലെന്നും പെന്‍ഷന്‍ ബാദ്ധ്യത കൃത്യമായി തിട്ടപ്പെടുത്തിയാല്‍പ്പോലും ഭാവിയില്‍ വരുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് ഓരോ വര്‍ഷവും ആക്ച്യൂറിയന്‍ വാലുവേഷന്‍ നടത്തി ആവശ്യമായ ധനസഹായം ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ ത്രികക്ഷിക്കരാറില്‍ ഉറപ്പുവരുത്തുകയും സര്‍ക്കാര്‍ ഗ്യാരന്റിയിലൂടെ സംരക്ഷിക്കുകയും വേണം. ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കണം. അതിന് ജീവനക്കാരേയും ഓഫീസര്‍മാരെയും വിശ്വാസത്തിലെടുക്കാന്‍ ബോര്‍ഡ് മാനേജ്മെന്റ് തയ്യാറാകണം. പക്ഷെ അവരെ ശത്രുക്കളായി കാണുന്ന സമീപനമാണ് ചിലര്‍ക്കെങ്കിലുമുള്ളത്. ബോര്‍ഡ് വലിയ പ്രതിസന്ധിയെ നേരിടുന്ന ഇക്കാലത്ത് ഊര്‍ജ്ജ സംരക്ഷണ പ്രവര്‍ത്തനങ്ങളടക്കമുള്ള ഇടപെടലുകള്‍ വളരെ പ്രസക്തമാണെന്നും അത്തരം കാര്യങ്ങള്‍ ഏറ്റെടുത്തുനടത്താന്‍ സംഘടന ശ്രദ്ധിക്കുന്നുണ്ടെന്നും നമ്മള്‍ വ്യക്തമാക്കി.

ബഹു മുഖ്യമന്ത്രി സംഘടനകളും സര്‍ക്കാറും തമ്മില്‍ യാതൊരു കോണ്‍ഫ്ലിക്റ്റ് ഓഫ് ഇന്ററസ്റ്റും ഇല്ല എന്ന് പറഞ്ഞു. കമ്പനി ആകാതെ നിര്‍വാഹമില്ല എന്നും അങ്ങിനെ കമ്പനിവല്‍ക്കരണം നടത്തുന്നതിന്റെ ഭാഗമായി ജീവനക്കാരുടെ അവകാശങ്ങള്‍ ഹനിക്കുന്ന ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പുതുതായി നിയമനം കിട്ടുന്നവരുടെ കാര്യത്തില്‍ ചില വ്യത്യാസങ്ങള്‍ വേണ്ടി വരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പുതിയ നിയമനക്കാരുടെ കാര്യത്തിലുള്ള സമീപനമെന്തെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയില്ല. എന്നാല്‍ ഇവര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ ഏര്‍പ്പെടുത്താനാണ് സര്‍ക്കാരിന്റെ ആലോചനയെന്നറിയുന്നു. കമ്പനിവത്കരണത്തില്‍ നിന്ന് ഇനി പിന്നോട്ടുപോകാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളും കമ്പനി രൂപവത്കരണവുമായി മുന്നോട്ടുപോവുകയാണ്. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ കമ്പനി രജിസ്റ്റര്‍ ചെയ്തത് മനസ്സോടെയല്ല. ആവുന്നിടത്തോളം അവര്‍ പിടിച്ചുനിന്നു. കമ്പനിയാക്കുമ്പോള്‍ ജീവനക്കാരുടെ ആനുകൂല്യങ്ങളും അവകാശങ്ങളും കണക്കിലെടുക്കും. ഇതിന്റെ വിശദാംശങ്ങള്‍ തയ്യാറാക്കുന്ന സമയത്ത് വീണ്ടും ചര്‍ച്ചയ്ക്ക് തയാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ സര്‍ക്കാര്‍ ഗ്യാരണ്ടി, ത്രികക്ഷിക്കരാര്‍, പെന്‍ഷന്‍ ഫണ്ട് എന്നിങ്ങനെ ഉന്നയിക്കപ്പെട്ട പ്രശ്നങ്ങളോട് എന്തെങ്കിലും കൃത്യമായി അദ്ദേഹം പ്രതികരിക്കുകയുണ്ടായില്ല.

ജീവനക്കാരുടെ പെന്‍ഷനും ആനുകൂല്യങ്ങളും സംരക്ഷിക്കാന്‍ പിന്തുണ നല്‍കണമെന്നാണ് സര്‍ക്കാരിന്റെ കാഴ്ചപ്പാടെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. എന്നാല്‍ ഇതിനുള്ള നിര്‍ദേശങ്ങളെ ധനവകുപ്പ് പതിവായി എതിര്‍ക്കുകയാണ്. താനും ധനമന്ത്രിയും ഉള്‍പ്പെടുന്ന ഉപസമിതി ഈ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഉടന്‍തന്നെ യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ ധാരണയിലെത്തും. കഴിഞ്ഞ സര്‍ക്കാര്‍ ലിമിറ്റഡ് കമ്പനിയായാണ് രജിസ്റ്റര്‍ ചെയ്തത്. ഈ സര്‍ക്കാരും ഇത് തുടരും. സ്വകാര്യ ഓഹരി പങ്കാളിത്തം അനുവദിക്കില്ല.

ബഹു. മന്ത്രി ആര്യാടന്‍ മുഹമ്മദ് നിയമനിര്‍മ്മാണം സാദ്ധ്യമല്ലെന്നും ഝത്തീസ്ഘഡ് വിധിക്ക് പുന:സംഘടനയില്‍ യാതൊരു പ്രസക്തിയുമില്ലെന്നും വ്യക്തമാക്കി. കേന്ദ്ര വൈദ്യുതി നിയമം അനുസരിച്ചാണ് ബോര്‍ഡ് കമ്പനിയാക്കുന്നത്. കേന്ദ്ര നിയമത്തിനോ അതിന്റെ ഏതെങ്കിലും വകുപ്പിനോ വിരുദ്ധമായി സംസ്ഥാന സര്‍ക്കാരിന് നിയമനിര്‍മാണം നടത്താനാവില്ല. കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ചില്ലെങ്കില്‍ പന്ത്രണ്ടാം പദ്ധതിക്കാലത്ത് ബോര്‍ഡിന് ധനസഹായം ലഭിക്കില്ലെന്നും ആര്യാടന്‍ പറഞ്ഞു. ഒറ്റക്കമ്പനി, പൊതുമേഖലാക്കമ്പനി എന്നിവയില്‍ വിട്ടുവീഴ്ച്ചയില്ലെന്നും പി.എസ്.സി വഴിയായിരിക്കും നിയമനം എന്നതില്‍ മാറ്റമില്ല എന്നും അദ്ദേഹം വ്യക്തമാക്കി. കമ്പനിവല്‍ക്കരണ നടപടി നീട്ടിക്കൊണ്ടുപോകാനാകില്ല എന്നും ത്രികക്ഷിക്കരാര്‍ അടക്കമുള്ള കാര്യങ്ങളില്‍ ജീവനക്കാരുടെ ആവശ്യങ്ങളില്‍ സര്‍ക്കാരിന് അനുകൂല സമീപനമാണെന്നും അദ്ദേഹം വ്യക്തമാക്കി. പെന്‍ഷന്‍ ഫണ്ട് അടക്കമുള്ള കാര്യങ്ങളില്‍ സംഘടനകളുടെ ആശങ്കക്ക് അടിസ്ഥാനമുണ്ടെന്നും അദ്ദേഹം സമ്മതിച്ചു. ഇക്കാര്യങ്ങളെല്ലാം പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പരിഹാരം സംബന്ധിച്ച് കൃത്യമായ നിര്‍ദ്ദേശങ്ങളൊന്നും അദ്ദേഹം മുന്നോട്ടു വെച്ചില്ല.

ചര്‍ച്ചകള്‍ക്ക് മുമ്പുള്ള സ്ഥിതിയില്‍ നിന്നും വ്യത്യസ്ഥമായി പുതിയ ഉറപ്പൊന്നും ഈ യോഗത്തില്‍ ലഭിച്ചിട്ടില്ല. ബഹു മുഖ്യമന്ത്രി കൂടി ചര്‍ച്ചകളുടെ ഭാഗമായി എന്നും പുന:സംഘടനയോട് പൊതുവെ സംഘടനകള്‍ക്ക് അനുകൂലമനോഭാവമില്ല എന്നും പെന്‍ഷന്‍ ഫണ്ട് അടക്കമുള്ള കാര്യങ്ങളില്‍ സംഘടനകള്‍ പൊതു നിലപാടിലാണെന്നും അദ്ദേഹത്തിനും വ്യക്തമായി എന്നതുമാണ് യോഗത്തിന്റെ ബാക്കിപത്രം.

മുഖ്യമന്ത്രി നടത്തിയ യോഗത്തിന്റെ തുടര്‍ നടപടികള്‍ ആലോചിക്കാന്‍ സംയുക്ത സംഘടനാസമിതി ഉച്ചക്ക് രണ്ടുമണിക്ക് യോഗം ചേര്‍ന്നു. ബഹു മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ സംഘടനകള്‍ ഉന്നയിച്ച പ്രശ്നങ്ങളില്‍ അഭിപ്രായവ്യത്യാസമില്ല എന്ന മുഖ്യമന്ത്രിയുടെ നിലപാടിന്റെ സാഹചര്യത്തില്‍ ധൃതിപിടിച്ച് കമ്പനിവല്‍ക്കരണ നടപടികളുമായി മുന്നോട്ടുപോകരുതെന്ന് ബോര്‍ഡിനോടും സര്‍ക്കാരിനോടും ആവശ്യപ്പെടാന്‍ യോഗം തീരുമാനിച്ചു. അതനുസരിച്ച് പത്രപ്രസ്താവന കൊടുക്കാനും ജീവനക്കാരോട് വിശദീകരിക്കാനും തീരുമാനിച്ചു.
 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday2938
mod_vvisit_counterYesterday4324
mod_vvisit_counterThis Month90727
mod_vvisit_counterLast Month132633

Online Visitors: 53
IP: 54.81.68.240
,
Time: 19 : 32 : 14