KSEBOA - KSEB Officers' Association

Thursday
Oct 19th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ വൈദ്യുതി നിരക്ക് കൂട്ടി; മെയ് 1 മുതല്‍ പ്രാബല്യത്തില്‍

വൈദ്യുതി നിരക്ക് കൂട്ടി; മെയ് 1 മുതല്‍ പ്രാബല്യത്തില്‍

PDF
Hits smaller text tool iconmedium text tool iconlarger text tool icon

KSERCസംസ്ഥാനത്ത് വൈദ്യുതി ചാർജ്നിരക്ക് വർദ്ധിപ്പിച്ചു കൊണ്ട് വൈദ്യുതി റെഗുലേറ്ററി കമ്മീഷനാണ് തീരുമാനം പ്രഖ്യാപിച്ചത്. മേയ്1​ മുതൽ ഇത് പ്രാബല്യത്തിലാകും.നാല്‍പ്പത് യൂണിറ്റില്‍ താഴെ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് നിരക്ക് വര്‍ധനയില്ല. 300 യൂണിറ്റിന് മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്നവരെ സ്ലാബ് സംവിധാനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതനുസരിച്ച് 300 യൂണിറ്റിന് മുകളില്‍ ഉപയോഗിക്കുന്ന വൈദ്യുതി എല്ലാ യൂണിറ്റിനും ഒരേ നിരക്കായിരിക്കും ഉപഭോക്താക്കള്‍ നല്‍കേണ്ടത്. വൈദ്യുതി ബോര്‍ഡിന്റെ റവന്യൂ കമ്മിയായി 1050 കോടി രൂപയായി അംഗീകരിച്ചു. ഇതു കണക്കിലെടുത്താണ് പുതിയ നിരക്കുകള്‍ നിശ്ചയിച്ചത്.

യൂണിറ്റനുസരിച്ച് ഘട്ടംഘട്ടമായി വില കൂടുന്ന സ്ലാബ് സമ്പ്രദായം നിലനിര്‍ത്തിയെങ്കിലും 80 യൂണിറ്റ് വരെയുള്ള ഉപയോഗം ഒന്നാം സ്ലാബിലാക്കി. നേരത്തേ 40 യൂണിറ്റിന് മുകളില്‍ ഉപയോഗിക്കുന്നവര്‍ക്ക് 40 യൂണിറ്റ് വരെ 1.50 രൂപയും 41 മുതല്‍ 80 യൂണിറ്റ് വരെ 2.40 രൂപയുമായിരുന്നത് ഏകോപിപ്പിച്ച് ഇപ്പോള്‍ മൊത്തം യൂണിറ്റിനും 2.20 രൂപയാക്കി. ഇതോടെ, 40 മുതല്‍ 80 വരെ യൂണിറ്റ് ഉപഭോഗമുള്ളവരുടെ നിരക്കും കുത്തനെ കൂടും.

നാല്‍പത് യൂണിറ്റ് വരെ 1.50 രൂപ തന്നെയായിരിക്കും നിരക്ക്. 41- 80 യൂണിറ്റ് വരെ 2.40 രൂപ (പഴയ നിരക്ക് 2.20 രൂപ), 81-120 യൂണിറ്റ് വരെ മൂന്ന് രൂപ (പഴയ നിരക്ക് 2.90 രൂപ), , 121-150 യൂണിറ്റ് വരെ 3.80 രൂപ (പഴയ നിരക്ക് 3.60 രൂപ), , 151-200 യൂണിറ്റ് വരെ 5.30 (പഴയ നിരക്ക് 4.80 രൂപ), , 201-300 യൂണിറ്റ് വരെ 6.50 രൂപയുമാണ് (പഴയ നിരക്ക് ആറു രൂപ) എന്നിങ്ങനെയാണ് പുതിയ നിരക്കുകള്‍.

351 മുതൽ 400 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവർക്ക് നിരക്ക് യൂണിറ്റ് ഒന്നിന് 6 രൂപ. 500 യൂണിറ്റിന് മേൽ വൈദ്യുതി ഉപയോഗിക്കുന്നവർക്ക് യൂണിറ്റ് ഒന്നിന് 7 രൂപയാണ് നിരക്ക്. വ്യാവസായിക വൈദ്യുതി ഉപയോക്താക്കളുടെ നിരക്കും വർദ്ധിപ്പിച്ചിട്ടുണ്ട്.

പുറമെ നിന്ന് വൈദ്യുതി വാങ്ങുന്നതില്‍ കെ.എസ്.ഇ.ബി കാര്യക്ഷമത കാട്ടണമെന്നും ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്‍ നിര്‍ദേശിച്ചു. യൂണിറ്റിന് അഞ്ചു രൂപയില്‍ കുടുതല്‍ നിരക്കില്‍ വൈദ്യുതി വാങ്ങരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. വീടുകളില്‍ സൗരോര്‍ജ്ജ പാനല്‍ വഴി ഉത്പാദിപ്പിക്കുന്ന വൈദ്യുതി സൗരോര്‍ജ്ജ ഗ്രിഡിലേക്ക് നല്‍കണമെന്ന് കമ്മിഷന്‍ ആവശ്യപ്പെട്ടു. ഇതിനുള്ള തുക നിശ്ചയിച്ച് അപേക്ഷ തയ്യാറാക്കാന്‍ കെ.എസ്.ഇ.ബിയോട് കമ്മീഷന്‍ ആവശ്യപ്പെട്ടു.

അടിസ്ഥാന കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള നിരക്ക് യൂണിറ്റിന് 1.50 രൂപയായി തുടരും. എന്നാല്‍, ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്ന ടിഷ്യൂ കള്‍ച്ചര്‍, കൂണ്‍ കൃഷി, പുഷ്പകൃഷി തുടങ്ങിയവയും പന്നിവളര്‍ത്തല്‍, കോഴി വളര്‍ത്തല്‍, കന്നുകാലി വളര്‍ത്തല്‍ തുടങ്ങിയവയും ചേര്‍ത്ത് പ്രത്യേക വിഭാഗം രൂപീകരിച്ച് യൂണിറ്റിന് രണ്ടു രൂപയാക്കി. വ്യവസായ-വാണിജ്യ സ്ഥാപനങ്ങളുടെ ഗണത്തില്‍ ആറു ശതമാനത്തിന്റെ വര്‍ധനയാണ് വരുത്തിയത്.

വൈദ്യുതി വിതരണത്തില്‍ സാമൂഹ്യനീതി ഉറപ്പാക്കിയിരുന്ന ക്രോസ് സബ്സിഡി ഘട്ടംഘട്ടമായി കുറയ്ക്കുക എന്ന നിലപാടിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. ഇപ്പോള്‍ തീരുമാനിച്ച നിരക്കുകള്‍ 2014 മാര്‍ച്ച് 31 വരെ നിലവിലുണ്ടാകും. നടപ്പു സാമ്പത്തിക വര്‍ഷത്തേക്ക് 2759 കോടി രൂപ കമ്മി കാണിക്കുന്ന കണക്കാണ് ബോര്‍ഡ് സമര്‍പ്പിച്ചിരുന്നത്. ഇതില്‍ 1574 കോടി രൂപ നിരക്ക് വര്‍ധനയിലൂടെ സമാഹരിക്കാന്‍ ലക്ഷ്യമിട്ടിരുന്നു. എന്നാല്‍, കണക്കുകള്‍ പുനഃക്രമീകരിച്ച കമീഷന്‍ 1050 കോടി രൂപയുടെ കമ്മി മാത്രമാണ് അംഗീകരിച്ചത്. ഇതില്‍ 640 കോടിയുടെ നിരക്കുവര്‍ധനയും അനുവദിച്ചു.

 

 

Add comment


Security code
Refresh


 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday573
mod_vvisit_counterYesterday3990
mod_vvisit_counterThis Month86081
mod_vvisit_counterLast Month134230

Online Visitors: 64
IP: 54.81.131.189
,
Time: 03 : 15 : 24