KSEBOA - KSEB Officers' Association

Friday
Aug 18th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ ഝാര്‍ക്കണ്ഠ് ഫ്രാഞ്ചൈസിവല്‍ക്കരണം - ഡിസംബര്‍ 10ന് പ്രതിഷേധ ദിനം

ഝാര്‍ക്കണ്ഠ് ഫ്രാഞ്ചൈസിവല്‍ക്കരണം - ഡിസംബര്‍ 10ന് പ്രതിഷേധ ദിനം

PDF
Hits smaller text tool iconmedium text tool iconlarger text tool icon
ഝാര്‍ക്കണ്ഠ് പ്രക്ഷോഭത്തിന് ഐക്യദാര്‍ഡ്യംവൈദ്യുതിമേഖലയിലെ സ്വകാര്യവല്‍ക്കരണത്തിനെതിരെ ഝാര്‍ക്കണ്ഠ് സംസ്ഥാനത്തിലെ വൈദ്യുതിത്തൊഴിലാളികളും ഓഫീസര്‍മാരും പ്രക്ഷോഭത്തിലാണ്. റാഞ്ചി, ജാംഷഡ്പൂര്‍ നഗരങ്ങളിലെ വൈദ്യുതി വിതരണം സി.ഇ.എസ്.ഇ, ടാറ്റാ പവര്‍ എന്നീകമ്പനികള്‍ക്ക് ഫ്രാഞ്ചൈസിയായി നല്‍കുന്നതിനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെയാണ് തൊഴിലാളികള്‍ പ്രക്ഷോഭരംഗത്തെത്തിയത്. ഝാര്‍ക്കണ്ഠിലെ പ്രധാനപ്പെട്ട വ്യവസായ വാണിജ്യ നഗരങ്ങളാണ് റാഞ്ചിയും ജാംഷഡ്പൂരും. സംസ്ഥാനത്തെ വൈദ്യുതി വിതരണ മേഖലയില്‍ താരതമ്യേന മെച്ചപ്പെട്ട റവന്യൂ വരവുള്ള നഗരങ്ങളാണ് ഇവ. ഈ നഗരങ്ങളുടെ ഫ്രാഞ്ചൈസിവല്‍ക്കരണം സംസ്ഥാനവൈദ്യുതി ബോര്‍ഡിന് വലിയ നഷ്ടം സ്ര്ഷ്ടിക്കുന്നതാണ്. എന്നാല്‍ ഇതൊന്നും കണക്കിലെടുക്കാതെ സ്വകാര്യ വ്യവസായികള്‍ക്ക് വലിയ ലാഭമുണ്ടാക്കിക്കൊടുക്കുന്ന രീതിയിലാണ് ഫ്രാഞ്ചൈസി കാരാര്‍ ഒപ്പിടുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചത്.
ഈ നഗരങ്ങളിലെ വിതരണ നഷ്ടം 42%ത്തോളമാണെന്ന് പെരുപ്പിച്ചു കാണിച്ച് ഇത് കുറക്കുന്നതിനുള്ള ഒറ്റമൂലിയെന്ന നിലയിലാണ് ഫ്രാഞ്ചൈസി ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ഇതു സംബന്ധിച്ച് തൊഴിലാളികള്‍ ബഹു. ഹൈക്കോടതിയില്‍ നല്‍കിയ കേസില്‍ നല്‍കിയ സത്യവാങ്ങ്മൂലത്തില്‍ വിതരണ നഷ്ടം 32%മാത്രമാണെന്ന് സര്‍ക്കാര്‍ സമ്മതിക്കുകയുണ്ടായി. ഇതില്‍നിന്നുതന്നെ സര്‍ക്കാരിന്റെ കള്ളക്കളി വ്യക്തമാകുന്നതാണ്. യൂണിറ്റിന് 1.78രൂപ, 2.12 രൂപ എന്നിങ്ങനെ വളരെ കുറഞ്ഞ നിരക്കില്‍ യഥാക്രമം സി.ഇ.എസ്.ഇ.ക്കും ടാറ്റാപവറിനും വൈദ്യുതി ലഭ്യക്കാന്‍ ഝാര്‍ക്കണ്ഠ് സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡിനെ നിര്‍ബന്ധിതമാക്കുകയും ആനിലയില്‍ വലിയൊരു ലാഭം ഈ കമ്പനികള്‍ക്ക് നേടിക്കൊടുക്കുകയും ചെയ്യുക എന്നതും കരാറിന്റെ ലക്ഷ്യമായിരുന്നു. ഇതിന്റെയെല്ലാം ഭാരം സാധാരന വൈദ്യുതി ഉപഭോക്താക്കളില്‍ അടിച്ചേല്‍പ്പിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.
അതീവ രഹസ്യമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ഒടുവില്‍ കരാര്‍ ഒപ്പിടുന്നതിന് തീരുമാനമുണ്ടായത് പുറത്തറിഞ്ഞതിനെത്തുടര്‍ന്ന് തൊഴിലാളികളും ഓഫീസര്‍മാരും എല്ലാതരം അഭിപ്രായവ്യത്യാസങ്ങളും മാറ്റിവെച്ച് ഒറ്റക്കെട്ടായി സമരരംഗത്തിറങ്ങുകയാണുണ്ടായത്. ഡിസംബര്‍ 6ന് നടന്ന പണിമുടക്ക് ഝാര്‍ക്കണ്ഠ് സംസ്ഥാനത്തെ മുഴുവനായും ഇരുട്ടിലാക്കുന്ന വിധത്തില്‍ ജീവനക്കാരുടേയും ഓഫീസര്‍മാരുടേയും പൂര്‍ണ്ണ പങ്കാളിത്തത്തോടെയാണ് നടന്നത്. സമരത്തിനെതിരെ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ എസ്മയേപ്പോലും തൃണവല്‍ക്കരിച്ചുകൊണ്ടാണ് മുഴുവന്‍ തൊഴിലാളികളും പ്രക്ഷോഭത്തിനിറങ്ങിയത്. തൊഴിലാളികള്‍ ബഹു ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയേത്തുടര്‍ന്ന് കരാര്‍ ഡിസംബര്‍ 19വരെ തടഞ്ഞിട്ടുണ്ട്. എന്നാല്‍ തൊഴിലാളിപ്രക്ഷോഭത്തെ മുഖവിലക്കെടുക്കാനോ നടപടികളില്‍നിന്ന് പിന്നോട്ടുപോകാനോ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. പ്രക്ഷോഭരംഗത്തുള്ള തൊഴിലാളികളോടും ഓഫീസര്‍മാരോടും പ്രതികാരപരമായ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.
നവലിബറല്‍ നയങ്ങളുടെ ഭാഗമായി വൈദ്യുതി മേഖലയില്‍ പരിഷ്കരണങ്ങള്‍ കടുത്ത വൈദ്യുതിക്ഷാമത്തിനും കടുത്ത പ്രതിസന്ധിക്കുമാണ് കാരണമായിട്ടുള്ളത്. ആഗ്ര, നാഗ്പൂര്‍, ഔറംഗബാദ്. ജാല്‍ഗോണ്‍ എന്നിവിടങ്ങളിലൊക്കെ ഫ്രാഞ്ചൈസി സമ്പ്രദായം പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് കടുത്ത സാമ്പത്തിക നഷ്ടമാണ് വരുത്തിവെച്ചത്. ആഗ്രയില്‍ ഏര്‍പ്പെടുത്തിയ ഫ്രാഞ്ചൈസി കരാര്‍ മൂലം കഴിഞ്ഞ രണ്ടുകൊല്ലം കൊണ്ട് ഉത്തര്‍പ്രദേശ് പവര്‍കോര്‍പ്പറേഷന് 489കോടിരൂപയുടെ നഷ്ടമുണ്ടായതായി എ.ജി. കണ്ടെത്തുകയുണ്ടായി. മറ്റിടങ്ങളിലും ഇതേ സ്ഥിതിതന്നെയാണ് ഉണ്ടായിട്ടുള്ളത്. എന്നാല്‍ ഈ നയങ്ങളില്‍ നിന്ന് പുറകോട്ടുപോകാന്‍ കേന്ദ്ര സര്‍ക്കാരോ സംസ്ഥാന സര്‍ക്കാരുകളോ തയ്യാറാകുന്നില്ല. ഇതിന്റെ തുടര്‍ച്ചയാണ് ഝാര്‍ക്കണ്ഠിലും നടപ്പാക്കുന്നത്.
ഝാര്‍ക്കണ്ഠിലെ വൈദ്യുതിത്തൊഴിലാളികള്‍ നടത്തുന്ന പ്രക്ഷോഭം രാജ്യത്തെ വൈദ്യുതി മേഖലയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒന്നാണ്. ഈ പ്രക്ഷോഭത്തിന് കേരളത്തിലെ വൈദ്യുതി തൊഴിലാളികളും ഓഫീസര്‍മാരും പിന്തുണ പ്രഖ്യാപിക്കുകയാണ്. ഝാര്‍ക്കണ്ഠ് പ്രക്ഷോഭത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് സംസ്ഥാനത്തെ എല്ലാ വൈദ്യുതി ഓഫീസുകളിലും ഡിസംബര്‍ 10ന് പ്രതിഷേധപ്രകടനങ്ങളും വിശദീകരണ യോഗങ്ങളും ചേരാന്‍ ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ എല്ലാ തൊഴിലാളികളോടും ഓഫീസര്‍മാരോടും അഭ്യര്‍ത്ഥിക്കുന്നു.
 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday845
mod_vvisit_counterYesterday5028
mod_vvisit_counterThis Month96376
mod_vvisit_counterLast Month165538

Online Visitors: 69
IP: 54.156.37.123
,
Time: 03 : 29 : 17