KSEBOA - KSEB Officers' Association

Friday
Mar 24th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ 100MW കുറ്റ്യാടി അഡീഷണല്‍ എക്സ്റ്റൻഷൻ 23ന് രാഷ്ട്രത്തിന് സമര്‍പ്പിക്കും

100MW കുറ്റ്യാടി അഡീഷണല്‍ എക്സ്റ്റൻഷൻ 23ന് രാഷ്ട്രത്തിന് സമര്‍പ്പിക്കും

PDF
Hits smaller text tool iconmedium text tool iconlarger text tool icon

Chief Minister VSകുറ്റ്യാടി അഡീഷണല്‍ എക്സ്റന്‍ഷന്‍ പദ്ധതി 23ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ രാഷ്ട്രത്തിന് സമര്‍പ്പിക്കുമെന്ന് വൈദ്യുതിമന്ത്രി എ കെ ബാലന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതോടെ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ആകെ 196 മെഗാവാട്ടിന്റെ വൈദ്യുതി പദ്ധതികള്‍ കമീഷന്‍ചെയ്തു. 200 മെഗാവാട്ട് ശേഷിയുള്ള 20 ജലവൈദ്യുതി പദ്ധതികള്‍ ഈ വര്‍ഷം പ്രവര്‍ത്തനം ആരംഭിക്കും. എല്‍ഡിഎഫ് സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ഉപഹാരമെന്ന നിലയിലാണ് 100 മെഗാവാട്ടിന്റെ കുറ്റ്യാടി പദ്ധതി രാഷ്ട്രത്തിന് സമര്‍പ്പിക്കുന്നത്.

ഈ വര്‍ഷം 4.25 ലക്ഷം കണക്ഷന്‍ പുതിയതായി നല്‍കും. 25 പുതിയ സെക്ഷനുകള്‍ ആരംഭിക്കും. 150 സെക്ഷന്‍ കൂടി ഈ വര്‍ഷം മാതൃകാസെക്ഷനാക്കും. തൃശൂര്‍ ജില്ല അടുത്തുതന്നെ സമ്പൂര്‍ണ വൈദ്യുതീകരണം നേടും. ഈ വര്‍ഷം 40 നിയമസഭാമണ്ഡലംകൂടി സമ്പൂര്‍ണമായി വൈദ്യുതീകരിക്കും. ഈ വര്‍ഷം നാലായിരം കിലോമീറ്റര്‍ 11 കെവി ലൈനും ആറായിരം ട്രാന്‍സ്ഫോര്‍മറും സ്ഥാപിച്ച് കേരളം വോള്‍ട്ടേജ് ക്ഷാമമില്ലാത്ത സംസ്ഥാനമാക്കും.

പള്ളിവാസല്‍ എക്സ്റന്‍ഷന്‍, തോട്ടിയാര്‍ , വിലങ്ങാട്, ചാത്തങ്കോട്ടുനട എന്നീ 113.5 മെഗാവാട്ട് പദ്ധതികള്‍ 201112ലും പൂഴിത്തോട്, റാന്നി പെരുനാട് എന്നീ ചെറുകിട പദ്ധതികള്‍ ഈ വര്‍ഷവുംകമീഷന്‍ചെയ്യും. ചീമേനിയിലെ 2400 മെഗാവാട്ടിന്റെ സൂപ്പര്‍ താപനിലയത്തിന്റെ പ്രാരംഭ പ്രവര്‍ത്തനം ഈ വര്‍ഷം പൂര്‍ത്തിയാക്കും.

പ്രസരണ രംഗത്ത് 206 സബ്സ്റ്റേഷന്‍ ഉള്‍പ്പെടുന്ന മാസ്റര്‍ പ്ളാനിന്റെ അടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. 85 സബ്സ്റ്റേഷന്‍ ഇതിനകം കമീഷന്‍ചെയ്തു.ഈ വര്‍ഷം 40 സബ്സ്റ്റേഷന്‍ കൂടി കമീഷന്‍ചെയ്യും. സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി കഞ്ചിക്കോട് 400 കെവി സബ്സ്റേഷന്‍ നിര്‍മാണം ആരംഭിക്കും.

രാജ്യത്ത് രൂക്ഷമായ വൈദ്യുതിക്ഷാമവും വന്‍ തോതില്‍ നിരക്കുവര്‍ധനയും ഉണ്ടായപ്പോഴും വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാതെയും ലോഡ് ഷെഡിങ്ങോ പവര്‍ക്കട്ടോ കൂടാതെയും മുന്നോട്ടുപോകാന്‍ കേരളത്തിന് കഴിഞ്ഞു. തെരുവുവിളക്കുകളുടെ നവീകരണത്തിന് തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ബൃഹത്തായ പദ്ധതി ഏറ്റെടുക്കും.

അനര്‍ട്ട് പുനസംഘടന ഈ വര്‍ഷം പൂര്‍ത്തിയാക്കും. എനര്‍ജി മാനേജ്മെന്റ് ഇന്‍സ്റിറ്റ്യൂട്ട് ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. കുഴല്‍മന്ദത്ത് അക്ഷയ ഊര്‍ജ വികസനം ലക്ഷ്യമാക്കി സെന്റര്‍ ഓഫ് എക്സലന്‍സ് ആരംഭിക്കും.

അധികാരത്തില്‍ വന്നപ്പോള്‍ പറഞ്ഞതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ ഇതിനകം ചെയ്തുകഴിഞ്ഞു. എന്നിട്ടും ഒന്നും ചെയ്തില്ലെന്ന് ചിലര്‍ പറഞ്ഞുനടക്കുകയാണ്. അടുത്ത തെരഞ്ഞെടുപ്പില്‍ പതിന്മടങ്ങ് ശക്തിയോടെ എല്‍ഡിഎഫ് അധികാരത്തില്‍ വരും. അതിരപ്പിള്ളി പദ്ധതിയുടെ തടസ്സവാദം മുഴുവന്‍ പരിഹരിച്ചാലും കേന്ദ്രമന്ത്രി ജയറാം രമേഷ് അനുമതി നല്‍കില്ലെന്ന് മന്ത്രിപറഞ്ഞു.

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday2514
mod_vvisit_counterYesterday4925
mod_vvisit_counterThis Month108035
mod_vvisit_counterLast Month108586

Online Visitors: 82
IP: 54.163.157.48
,
Time: 11 : 45 : 53