KSEBOA - KSEB Officers' Association

Sunday
Aug 20th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ വൈദ്യുതി: 120 യൂണിറ്റ്‌ വരെ സര്‍ചാര്‍ജ്‌ ഒഴിവാക്കുന്നു

വൈദ്യുതി: 120 യൂണിറ്റ്‌ വരെ സര്‍ചാര്‍ജ്‌ ഒഴിവാക്കുന്നു

PDF
Hits smaller text tool iconmedium text tool iconlarger text tool icon
Mangalamപ്രതിമാസം 120 യൂണിറ്റ്‌ വരെ വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപയോക്‌താക്കളെ സര്‍ചാര്‍ജില്‍നിന്ന്‌ ഒഴിവാക്കുന്നു എന്ന് മംഗളം വാര്‍ത്ത . ഇവരില്‍നിന്ന്‌ ഈടാക്കേണ്ട തുകയ്‌ക്കു പകരമായി വൈദ്യുതി ബോര്‍ഡിനു സര്‍ക്കാര്‍ സബ്‌സിഡി നല്‍കാനാണു നിര്‍ദേശം. ഇതു സംബന്ധിച്ച വൈദ്യുതി വകുപ്പിന്റെ ശിപാര്‍ശ ധനവകുപ്പിനു സമര്‍പ്പിച്ചു. ഇത്‌ അടുത്ത ആഴ്‌ച മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും. യൂണിറ്റിന്‌ 25 പൈസ നിരക്കില്‍ എല്ലാ വിഭാഗം ഉപയോക്‌താക്കളില്‍ നിന്നും സര്‍ചാര്‍ജ്‌ ഈടാക്കാനാണ്‌ വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ ഉത്തരവിട്ടിരുന്നത്‌. ഉയര്‍ന്ന നിരക്കില്‍ വാങ്ങിയ വൈദ്യുതി കുറഞ്ഞ നിരക്കില്‍ വിതരണം ചെയ്‌തതിലൂടെ ബോര്‍ഡിനുണ്ടായ കോടികളുടെ നഷ്‌ടം ഉപയോക്‌താക്കളില്‍നിന്ന്‌ ഈടാക്കി നല്‍കണമെന്ന്‌ ആവശ്യപ്പെട്ട്‌ വൈദ്യുതി ബോര്‍ഡ്‌ സമര്‍പ്പിച്ച പെറ്റീഷനിലായിരുന്നു ഉത്തരവ്‌. വില കൂടിയ വൈദ്യുതി കുറഞ്ഞ വിലയ്‌ക്കു വിതരണം ചെയ്‌തതിലൂടെ ബോര്‍ഡിന്‌ 181.14 കോടി രൂപ നഷ്‌ടമുണ്ടായെന്നാണു കമ്മിഷന്റെ കണ്ടെത്തല്‍.

2011 ഓഗസ്‌റ്റ് ഒന്നു മുതല്‍ ആറു മാസത്തേക്കോ ഈ നഷ്‌ടം നികത്തുന്നതുവരേയോ ഏതാണോ ആദ്യം അതുവരെ സര്‍ചാര്‍ജ്‌ ഈടാക്കണമെന്നാണ്‌ ഉത്തരവില്‍ പറഞ്ഞിരുന്നത്‌. എന്നാല്‍ ചില പ്രത്യേക സാഹചര്യങ്ങള്‍ പരിഗണിച്ച്‌ സര്‍ചാര്‍ജ്‌ ഈടാക്കുന്നത്‌ ഒരു മാസത്തേക്കു നീട്ടിവയ്‌ക്കാന്‍ വൈദ്യുതി ബോര്‍ഡ്‌ ജൂലൈയില്‍ റെഗുലേറ്ററി കമ്മിഷനോട്‌ ആവശ്യപ്പെട്ടു. ഇത്‌ അംഗീകരിച്ച കമ്മിഷന്‍ സര്‍ചാര്‍ജ്‌ ഈടാക്കുന്നതു സെപ്‌റ്റംബര്‍ ഒന്നു മുതലാക്കാന്‍ തീരുമാനിച്ചു. കഴിഞ്ഞ ആഴ്‌ച പുതുക്കിയ ഉത്തരവിലൂടെ ഇത്‌ ഒക്‌ടോബര്‍ ഒന്നിലേക്കു നീട്ടുകയും ചെയ്‌തു.

വൈദ്യുതി ഉപയോഗം കുറച്ച ഗാര്‍ഹിക ഉപയോക്‌താക്കളെ സര്‍ചാര്‍ജില്‍നിന്ന്‌ ഒഴിവാക്കണമെന്നു വ്യാപകമായ അഭിപ്രായം ഉയര്‍ന്നിരുന്നു. യു.ഡി.എഫും ഇക്കാര്യം ആവശ്യപ്പെതോടെയാണ്‌ പ്രതിമാസം 120 യൂണിറ്റ്‌ വരെ ഉപയോഗിക്കുന്നവരെ സര്‍ചാര്‍ജില്‍നിന്ന്‌ ഒഴിവാക്കാന്‍ വൈദ്യുതി വകുപ്പ്‌ തീരുമാനിച്ചത്‌. ഇതിലൂടെ 60 കോടിയുടെ നഷ്‌ടമാണു വൈദ്യുതി ബോര്‍ഡ്‌ കണക്കാക്കുന്നത്‌. ഈ തുക സര്‍ക്കാര്‍ സബ്‌സിഡിയായി നല്‍കും.

സാധാരണ ഗാര്‍ഹിക ഉപയോക്‌താക്കളില്‍ ഭൂരിപക്ഷവും പ്രതിമാസം 120 യൂണിറ്റില്‍ താഴെ ഉപയോഗിക്കുന്ന ഇടത്തരക്കാരാണ്‌. ഇവരെ സര്‍ചാര്‍ജില്‍നിന്ന്‌ ഒഴിവാക്കുന്നതിനുള്ള പദ്ധതി വൈദ്യുതി വകുപ്പ്‌ ധനവകുപ്പിനു സമര്‍പ്പിച്ചു. കോടികളുടെ സാമ്പത്തിക ബാധ്യതയുള്ളതിനാല്‍ ഇതിനു ധനവകുപ്പിന്റെ പ്രത്യേക അനുമതി ആവശ്യമാണ്‌. ധനവകുപ്പിന്റെ അനുമതി നേടിയശേഷം പദ്ധതി മന്ത്രിസഭായോഗത്തില്‍ സമര്‍പ്പിക്കും. പദ്ധതി ധനവകുപ്പിനു നല്‍കിയതായി വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ ഓഫീസ്‌ വ്യക്‌തമാക്കി.

കമ്മിഷന്‍ ഉത്തരവു പ്രകാരമാണെങ്കില്‍, മാസം 120 യൂണിറ്റ്‌ ഉപയോഗിക്കുന്ന ഉപയോക്‌താവ്‌ സര്‍ചാര്‍ജായി 30 രൂപ അധികം നല്‍കണം. നിലവിലുള്ള സാഹചര്യത്തില്‍ ഇടത്തരക്കാര്‍ക്കുമേല്‍ അധിക ബാധ്യത അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ലെന്നാണു സര്‍ക്കാരിന്റെ നിലപാട്‌. സര്‍ചാര്‍ജിന്റെ കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാട്‌ ഒക്‌ടോബര്‍ ഒന്നിനു മുമ്പായി പ്രഖ്യാപിക്കുകയും റെഗുലേറ്ററി കമ്മിഷനെ അറിയിക്കുകയും വേണം. സര്‍ക്കാരിന്റേയും ബോര്‍ഡിന്റേയും അഭ്യര്‍ഥന പ്രകാരം രണ്ടു തവണയാണ്‌ നീട്ടിക്കൊടുത്ത സമയം ഇനിയും നീട്ടാനാകില്ലെന്ന നിലപാടാണു കമ്മിഷന്റേത്‌.

Source- mangalam- 13-09-2011

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday301
mod_vvisit_counterYesterday3753
mod_vvisit_counterThis Month104762
mod_vvisit_counterLast Month165538

Online Visitors: 42
IP: 54.156.76.240
,
Time: 02 : 35 : 44