KSEBOA - KSEB Officers' Association

Friday
Mar 24th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ മൂലമറ്റം പവര്‍ഹൌസ് അടച്ചു; ഇനി 15 നാള്‍ വിശ്രമമില്ലാജോലി

മൂലമറ്റം പവര്‍ഹൌസ് അടച്ചു; ഇനി 15 നാള്‍ വിശ്രമമില്ലാജോലി

PDF
Hits smaller text tool iconmedium text tool iconlarger text tool icon

Idukkiമൂന്നു പതിറ്റാണ്ടു പിന്നിട്ട നിരന്തര പ്രവര്‍ത്തനത്തിനൊടുവില്‍ ഇടുക്കി ജലവൈദ്യുതനിലയം ആദ്യമായി പൂര്‍ണമായി നിലച്ചു. ഇടുക്കി ജലസംഭരണിയെ മൂലമറ്റത്തെ പവര്‍ഹൌസുമായി ബന്ധിപ്പിക്കുന്ന കൂറ്റന്‍ ഭൂഗര്‍ഭ ടണലിലെ ജലനിയന്ത്രണ സംവിധാനമായ ബട്ടര്‍ഫ്ലൈ വാല്‍വിലെ ചോര്‍ച്ച പരിഹരിക്കുന്നതിനാണു ജലവൈദ്യുതനിലയം നിര്‍ത്തിവച്ചത്. പവര്‍ഹൌസിലെ പണികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ഏഴ് ഗ്രൂപ്പായി വൈദ്യുതി ബോര്‍ഡിലെ നൂറോളം എന്‍ജിനിയര്‍മാരടക്കം ഇരുനൂറുലധികം ജീവനക്കാര്‍ ജോലി തുടങ്ങി. ഇടവേളയില്ലാതെ മൂന്ന് ഷിഫ്റ്റിലായി 24 മണിക്കൂറും ജോലി ഉറപ്പുവരുത്താന്‍ മൂലമറ്റത്ത് ചേര്‍ന്ന ജീവനക്കാരുടെ യോഗം തീരുമാനിച്ചു.

ഇതിനാല്‍, സംസ്ഥാനത്ത് ഇന്നു മുതല്‍ 16 വരെ വൈകിട്ട് ആറരയ്ക്കും പത്തരയ്ക്കുമിടയില്‍ അരമണിക്കൂര്‍ ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തി. കഴിഞ്ഞ രണ്ടു ദിവസമായി നല്ല മഴ ലഭിച്ചതുമൂലം അണക്കെട്ടുകളില്‍ 1.1 കോടി യൂണിറ്റിന്റെ നീരൊഴുക്കു കിട്ടി. ചൂടു കുറഞ്ഞതിനാല്‍ പ്രതിദിന വൈദ്യുതി ഉപയോഗത്തില്‍ 400 മെഗാവാട്ടിന്റെ കുറവുണ്ടായി. പീക്ക് ലോഡ് സമയത്തെ വൈദ്യുതി ആവശ്യം 2850 മെഗാവാട്ടില്‍നിന്ന് 2450 മെഗാവാട്ട് ആയി കുറഞ്ഞു. 300-350 മെഗാവാട്ടിന്റെ കമ്മിയാണ് സംസ്ഥാനത്തുള്ളത്. മഴ ലഭിക്കുന്ന ദിവസങ്ങളിലെങ്കിലും കമ്മി ഒഴിവാകും.

ഉദ്യോഗസ്ഥരുടെ കണക്കുകൂട്ടലുകള്‍ക്കനുസരിച്ച് അറ്റകുറ്റപ്പണികള്‍ മുന്നോട്ടുപോയാല്‍ 16നു നിലയം തുറക്കാന്‍ സാധിക്കും. അറ്റകുറ്റപ്പണികളിലേക്കു പ്രവേശിച്ച ഇന്നലെ കാലവര്‍ഷം ശക്തിപ്പെട്ടതു വൈദ്യുതി പ്രതിസന്ധി ലഘൂകരിക്കുന്നതിനു വഴിതെളിക്കും. കനേഡിയന്‍ സാങ്കേതികത ഉപയോഗിച്ചു നിര്‍മിച്ച പദ്ധതിയുടെ അറ്റകുറ്റപ്പണികള്‍ക്കു വൈദ്യുതി ബോര്‍ഡ് സ്വയംപര്യാപ്തത നേടിയ ചരിത്രനിമിഷം കൂടിയാണിത്. വൈദ്യുതി വകുപ്പിലെ ഉല്‍പാദനത്തിന്റെ ചുമതല
വഹിക്കുന്ന ജനറേഷന്‍ വിഭാഗവും അണക്കെട്ടുകളുടെ മേല്‍നോട്ടം വഹിക്കുന്ന സിവില്‍ വിഭാഗവും ഇന്നലെ അവസാനപരിശോധന നടത്തി.

രാത്രി പത്തുമണിയോടെ മൂലമറ്റം പവര്‍ഹൌസിലെ ഉല്‍പാദനം നിര്‍ത്തിവച്ച് അറ്റകുറ്റപ്പണികള്‍ ആരംഭിച്ചു. തുടര്‍ന്നു പവര്‍ഹൌസിലെ ആറു സ്ഫെറിക്കല്‍ വാല്‍വുകളും അടച്ചു ജനറേറ്ററുകളിലേക്കു വെള്ളം പ്രവഹിക്കുന്നതു തടഞ്ഞു.തുടര്‍ന്നു പവര്‍ഹൌസിനുള്ളിലെ ഉപകരണങ്ങളുടെ പരിശോധന നടത്തിയശേഷം ജലവൈദ്യുത നിലയത്തിലെ മര്‍മപ്രധാനമായ കുളമാവ് അണക്കെട്ടിനോടു ചേര്‍ന്നു സ്ഥാപിച്ചിട്ടുള്ള ഇന്‍ടേക്ക് ഗേറ്റ് താഴ്ത്താനുള്ള നടപടികള്‍ ആരംഭിച്ചു. മുങ്ങല്‍വിദഗ്ധരുടെ സഹായത്തോടെ ടണല്‍ കവാടത്തില്‍ പരിശോധന നടത്തിയ ശേഷമാണു കൂറ്റന്‍ ഗേറ്റ് 250 അടി താഴ്ത്തിയത്. ടണലിലേക്കു ജലം പ്രവഹിക്കുന്നതു പൂര്‍ണമായി തടയപ്പെട്ടു.

പുലര്‍ച്ചെ നാലുമണിയോടെ ടണലില്‍ ശേഷിക്കുന്ന വെള്ളം ആറു ജനറേറ്ററുകളില്‍ ഒന്നുമാത്രം പ്രവര്‍ത്തിപ്പിച്ചു വൈദ്യുതി ഉല്‍പാദിപ്പിച്ചശേഷം പുറത്തേക്ക് ഒഴുക്കുന്ന നടപടി ആരംഭിച്ചു.നാടുകാണിയില്‍ ടണല്‍ അവസാനിക്കുന്ന ഭാഗത്തു സ്ഥാപിച്ചിരിക്കുന്ന രണ്ടു ബട്ടര്‍ഫ്ളൈ വാല്‍വുകളില്‍ ഒന്ന് അടയ്ക്കുമ്പോള്‍ മൂന്നു ഡിഗ്രി വിടവു രൂപപ്പെടുന്നതാണു തകരാര്‍.
ടണലിലെ വെള്ളം പൂര്‍ണമായി വറ്റിയശേഷം കാര്‍ബണ്‍ മോണോക്സൈഡ്, നൈട്രജന്‍ ഡൈഓക്സൈഡ്, മീതൈന്‍ തൂടങ്ങിയ വിഷവാതകങ്ങള്‍ പുറത്തേക്കുപോകുന്നതിനായി ഒരുദിവസം മുഴുവന്‍ തുറന്നിടുന്നുണ്ട്.ഇന്നു വൈകിട്ടോടെ ബട്ടര്‍ഫ്ലൈ വാല്‍വ് ചേംബറിലെ പരിശോധനകള്‍ ആരംഭിക്കാന്‍ സാധിച്ചേക്കും. കൂടാതെ, മൂന്നു സ്ഫെറിക്കല്‍ വാല്‍വുകളിലെയും തകരാര്‍ പരിഹരിക്കുകയും ചെയ്യും. നാളെയോടെ സിവില്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ടണലിന്റെ അകം പരിശോധിക്കും. ശബ്ദതരംഗങ്ങള്‍ കടത്തിവിട്ടു പെന്‍സ്റ്റോക്കുകളുടെ കനവും പരിശോധിക്കും.
പവര്‍ഹൌസിലും പരിസരത്തും കനത്ത സുരക്ഷാസന്നാഹങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കുളമാവു മുതല്‍ മൂലമറ്റം വരെ പ്രവേശന കവാടങ്ങളില്‍ ലോക്കല്‍ പൊലീസിനു പുറമേ സായുധസേനയെയും വിന്യസിച്ചിട്ടുണ്ട്. കൂടാതെ, മൂലമറ്റത്തു പവര്‍ഹൌസില്‍ നിന്ന് ഉല്‍പാദനം കഴിഞ്ഞു വെള്ളം പുറത്തേക്കു പ്രവഹിക്കുന്ന ടണല്‍ദ്വാരത്തില്‍ ബാരിക്കേഡുകളും സ്ഥാപിച്ചു. ഇടുക്കിയില്‍ നല്ല മഴ ലഭിക്കുന്നതിനാല്‍ ആശങ്കപ്പെട്ടതുപോലെ തൊടുപുഴയാറിലെ ജലനിരപ്പു താഴ്ന്നിട്ടില്ല.

ചീഫ്‌ എന്‍ജിനിയര്‍ വി.കെ.സജീവന്‍ , ഡെപ്യൂട്ടി ചീഫ്‌ എന്‍ജിനിയര്‍മാരായ ഔസേഫ്‌ ജോസഫ്‌, ജെ. ബാബുരാജ്‌, എക്‌സി.എന്‍ജിനിയര്‍ ഷാജി കെ. മാത്യു, അസി. എക്‌സി. എന്‍ജിനിയര്‍മാരായ പി.കെ.ബിജു, നീലകണുന്‍ എന്നിവരുടെ നേതൃത്വത്തിലാണ്‌ പണികള്‍ നടക്കുന്നത്‌.

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday823
mod_vvisit_counterYesterday5398
mod_vvisit_counterThis Month111742
mod_vvisit_counterLast Month108586

Online Visitors: 107
IP: 54.145.198.123
,
Time: 03 : 16 : 46