KSEBOA - KSEB Officers' Association

Monday
Nov 20th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ ഫെബ്രുവരി 20, 21 ദ്വിദിന പണിമുടക്ക് - ഭരണകൂടത്തിന് താക്കീതാകണം

ഫെബ്രുവരി 20, 21 ദ്വിദിന പണിമുടക്ക് - ഭരണകൂടത്തിന് താക്കീതാകണം

PDF
Hits smaller text tool iconmedium text tool iconlarger text tool icon

Strike 2012ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി തൊഴിലാളി വര്‍ഗം ഒന്നടങ്കം ദ്വിദിന പണിമുടക്കിലേക്ക് നീങ്ങുകയാണ്. 2013 ഫെബ്രുവരി 20, 21 ലെ പണിമുടക്ക് ലോക ചരിത്രത്തില്‍ ഇടം നേടും. വലിപ്പ ചെറുപ്പമില്ലാതെ ഇന്ത്യയിലെ എല്ലാ മേഖലയിലെയും സംഘടിതവും അസംഘടിതവുമായ തൊഴിലാളികള്‍ ഈ പണിമുടക്കില്‍ പങ്കുചേരും. കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടയില്‍ 14 പൊതു പണിമുടക്കുകള്‍ ദേശീയാടിസ്ഥാനത്തില്‍ നടത്തി. എന്നാല്‍ ഈ പണിമുടക്കുകളില്‍ ഉയര്‍ത്തിയ വിഷയങ്ങളില്‍ പരിഹാര മാര്‍ഗങ്ങള്‍ ഉണ്ടാകാത്ത സാഹചര്യത്തിലാണ് തൊഴിലാളികളുടെ സമരചരിത്രത്തില്‍ പുതിയ മാനം കണ്ടെത്തുന്ന രീതിയില്‍ ദ്വിദിന പണിമുടക്ക് നടത്തുന്നത്.

പതിനൊന്ന് കേന്ദ്ര തൊഴിലാളി സംഘടനകളാണ് പണിമുടക്കിന് നേതൃത്വം നല്‍കുന്നത്. തോട്ടം മേഖല, ബീഡി, കയര്‍, ചൂള, മത്സ്യബന്ധനം, അംഗന്‍വാടി, ആശാ, പാചക തൊഴിലാളികള്‍ തുടങ്ങിയ വിവിധ മേഖലകളില്‍ നിന്നുള്ള തൊഴിലാളികളും ഈ പണിമുടക്കില്‍ അണിചേരുകയാണ്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 28-ന് നടത്തിയ സംയുക്ത പണിമുടക്ക് ലോകചരിത്രത്തിലെ സമാനതകളില്ലാത്ത പണിമുടക്കായിരുന്നു. ഇന്ത്യയിലെ 10 കോടിയിലധികം വരുന്ന തൊഴിലാളികള്‍ പണിമുടക്കില്‍ അന്ന് അണിചേര്‍ന്നിരുന്നെങ്കില്‍, ഈ വരുന്ന ദ്വിദിന പണിമുടക്കില്‍ അന്നത്തതിന്റെ ഇരട്ടിയിലധികം ആളുകള്‍ അണിചേരുമെന്നാണ് പ്രതീക്ഷ. കാരണം ജനജീവിതം അത്രയധികം ദുസ്സഹമായിരിക്കുന്നു.



ഈ പണിമുടക്കിനാധാരമായി അഞ്ച് പ്രധാനപ്പെട്ട ആവശ്യങ്ങളാണ് ഉന്നയിക്കുന്നത്. വിലക്കയറ്റം തടയാന്‍ സുസ്ഥിരമായ നടപടികള്‍ സ്വീകരിക്കുക, തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കാനുള്ള ശക്തമായ നടപടികളെടുക്കുക, തൊഴില്‍ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുക, സംഘടിത-അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് സാമൂഹ്യ സുരക്ഷ ഉറപ്പാക്കുകയും ദേശീയ സാമൂഹ്യ സുരക്ഷാനിധി രൂപീകരിക്കുകയും ചെയ്യുക, കേന്ദ്ര-സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ വിറ്റഴിക്കല്‍ അവസാനിപ്പിക്കുക.

ഈ ആവശ്യങ്ങളോടൊപ്പം കേന്ദ്ര സര്‍ക്കാരിന്റെ അടിയന്തിര നടപടി ഉറപ്പിക്കാന്‍ മറ്റ് ചില ആവശ്യങ്ങള്‍ കൂടി മുന്നോട്ട് വച്ചിട്ടുണ്ട്. സ്ഥിര സ്വഭാവമുള്ള ജോലികളുടെ കരാര്‍വല്‍ക്കരണം അവസാനിപ്പിക്കുകയും കരാര്‍ തൊഴിലാളികള്‍ക്ക് സ്ഥിരം തൊഴിലാളികളുടെ വേതനവും മറ്റ് അവകാശങ്ങളും ഉറപ്പാക്കുക, കുറഞ്ഞ വേതന ചട്ടത്തില്‍ ഭേദഗതി വരുത്തി പതിനായിരം രൂപയില്‍ കുറയാത്ത വേതനം വില സൂചികയുടെ അടിസ്ഥാനത്തില്‍ നിര്‍ണയിച്ച് നല്‍കുക, ബോണസ്, പ്രോവിഡന്റ ഫണ്ട് എന്നിവയിലെ പരിധിയും അര്‍ഹതയും എടുത്തുകളയുകയും ഗ്രാറ്റ്യുവിറ്റി തുക ഉയര്‍ത്തുകയും ചെയ്യുക, എല്ലാവര്‍ക്കും പെന്‍ഷന്‍ ഉറപ്പാക്കുക, ഐ.എല്‍.ഒ കണ്‍വന്‍ഷന്‍ നിബന്ധന പ്രകാരം ട്രേഡ് യൂണിയനുകളുടെ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കുക എന്നിവയാണവ.

വൈദ്യുതി മേഖലയിലും സ്ഥിതി മെച്ചമല്ല. സ്വകാര്യവല്‍ക്കരണവും ക്രോസ് സബ്സിഡിയും ഓപ്പണ്‍ അക്സസും, താരിഫ് പരിഷ്കരണവും എളുപ്പത്തില്‍ നടപ്പാക്കാനാകുന്ന തരത്തില്‍ വൈദ്യുതി നിയമത്തിന്റെ തന്നെ സമൂലമായ അഴിച്ച്പണിക്ക് കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. സ്വകാര്യ ഉല്പാദകര്‍ക്ക് വന്‍തോതില്‍ വൈദ്യുതി വിറ്റ് ലാഭം കൊയ്യാനുള്ള അവസരമൊരുക്കാനായി വൈദ്യുതി കമ്പോളത്തിന്റെ പരിഷ്കരണ മാര്‍ഗവും സര്‍ക്കാര്‍ ആലോചിക്കുകയാണ്.

ഇറക്കുമതി ചെയ്യുന്ന കല്‍ക്കരിയുടെ വില സ്വകാര്യ വൈദ്യുതി ഉത്പാദകര്‍ക്കു മാത്രം ഗുണകരമാകുന്ന തരത്തില്‍ നിയമങ്ങളില്‍ ഭേദഗതി വരുത്താനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതോടെ സ്വകാര്യ വൈദ്യുതി ഉത്പാദകര്‍ക്ക് ഇന്ന് ലഭിക്കുന്നതിനേക്കാള്‍ കുറഞ്ഞ വിലയില്‍ കല്‍ക്കരി ലഭിക്കുകയും അവരുടെ ലാഭം വന്‍തോതില്‍ കുതിച്ചുയരുകയും ചെയ്യും. പൊതുമേഖലാ സ്ഥാപനമായ എന്‍.റ്റി.പി.സിയെയാണ് ഈ നയം ദോഷകരമായി ബാധിക്കാന്‍ പോകുന്നത്.

ഇത്തരത്തില്‍ നടക്കാന്‍ പോകുന്ന വിവിധ വൈദ്യുതി മേഖലാ പരിഷ്കരണങ്ങള്‍ വൈദ്യുതി മേഖലയുടെ സമ്പൂര്‍ണ തകര്‍ച്ചയിലേക്കാകും നയിക്കുക. അതോടൊപ്പം സാധാരണക്കാരന് ന്യായമായ വിലക്ക് വൈദ്യുതി കിട്ടാത്ത അവസ്ഥയും ഉണ്ടാകും.
ഈ സാഹചര്യങ്ങളില്‍ വൈദ്യുതി മേഖലയിലെ ജീവനക്കാര്‍ക്കും ഈ പണിമുടക്കില്‍ നിന്നും വിട്ടുനില്‍ക്കാനാകില്ല. അതുകൊണ്ട് തന്നെ ഇന്ത്യയിലെ തൊഴിലാളി വര്‍ഗത്തിനോടൊപ്പം ചേര്‍ന്ന് ഫെബ്രുവരി 20, 21-ലെ ദ്വിദിന പണിമുടക്കില്‍ അണിചേരേണ്ടതുണ്ട്. അതിനായുള്ള പ്രചാരണ പ്രക്ഷോഭ പ്രവര്‍ത്തനങ്ങളില്‍ ശക്തമായി പങ്കെടുക്കുകയും വേണം.

 

Add comment


Security code
Refresh


 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday640
mod_vvisit_counterYesterday4047
mod_vvisit_counterThis Month86871
mod_vvisit_counterLast Month157088

Online Visitors: 57
IP: 54.198.108.19
,
Time: 04 : 17 : 37