KSEBOA - KSEB Officers' Association

Wednesday
Aug 23rd
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ വൈദ്യുതിമേഖലയില്‍ വന്‍പദ്ധതികള്‍ ആരംഭിക്കും: എ കെ ബാലന്‍

വൈദ്യുതിമേഖലയില്‍ വന്‍പദ്ധതികള്‍ ആരംഭിക്കും: എ കെ ബാലന്‍

PDF
Hits smaller text tool iconmedium text tool iconlarger text tool icon

AK Balanവ്യവസായങ്ങളെ ആകര്‍ഷിക്കാന്‍ വൈദ്യുതി മേഖലയില്‍ വന്‍ പദ്ധതികള്‍ ആരംഭിക്കുമെന്ന് മന്ത്രി എ കെ ബാലന്‍ പറഞ്ഞു. കേരളത്തിലേക്ക് വന്‍ വ്യവസായങ്ങള്‍ കൂടുതലായി എത്തണമെങ്കില്‍ ആവശ്യമായ വൈദ്യുതി നല്‍കാന്‍ കഴിയണമെന്നും ഇതിനുള്ള വന്‍പദ്ധതികള്‍ നടപ്പാക്കുന്നതിന്റെ പ്രാരംഭനടപടികള്‍ ആരംഭിച്ചതായും മന്ത്രി പറഞ്ഞു. കല്ലൂപ്പാറ മണ്ഡലത്തില്‍ സമ്പൂര്‍ണ വൈദ്യുത പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാന താല്‍പര്യം സംരക്ഷിച്ച് സ്വകാര്യ മൂലധനവും പദ്ധതികള്‍ക്ക് ഉപയോഗിക്കും. ചരിത്രത്തില്‍ ആദ്യമായി ഇടതുസര്‍ക്കാര്‍ കേരളത്തിന് വെളിയില്‍ 1000 മെഗാവാട്ട് പദ്ധതിക്ക് തുടക്കമിട്ടു.

ഒട്ടേറെ പദ്ധതികള്‍ കോടതി നടപടിക്രമങ്ങളില്‍ കുരുങ്ങിക്കിടക്കുകയാണ്. ഇക്കാര്യങ്ങള്‍ സര്‍ക്കാരിന് അനുകൂലമായി വന്നാല്‍ കേരളം വൈദ്യുതി മിച്ച സംസ്ഥാനമായി മാറും. മണ്ഡലത്തില്‍ സമ്പൂര്‍ണ പാര്‍പ്പിട പദ്ധതി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

ജോസഫ് എം പുതുശേരി എംഎല്‍എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഫിലിപ്പ് കോശി, ജയവര്‍മ, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് സീന സന്തോഷ്, പഞ്ചായത്ത് പ്രസിഡന്റുമാരായ കുരുവിള ജോര്‍ജ്, ജിജി മാത്യു, ഉഷ സുരേന്ദ്രനാഥ്, കരുണ ഷിബു, എസ് വി സുബിന്‍, ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ നടുവിലേമുറി, ഓമനക്കുട്ടിയമ്മ, എഡിഎം പി ആര്‍ രാധാകൃഷ്ണന്‍, കുഞ്ഞുകോശിപോള്‍, കെ കെ സുകുമാരന്‍, അലക്സ് കണ്ണമല, മധു ചെമ്പുകുഴി, രാധാകൃഷ്ണപ്പണിക്കര്‍ എന്നിവര്‍ സംസാരിച്ചു.

മല്ലപ്പള്ളിയില്‍ ഉപഭോക്താക്കളുടെ ബുദ്ധിമുട്ട് പരിഹരിക്കാന്‍ ബില്‍ കളക്ഷന്‍ സെന്ററുകള്‍ ആരംഭിക്കണമെന്നും ടൌണില്‍ അടിക്കടി ഉണ്ടാകുന്ന വൈദ്യുതിമുടക്കത്തില്‍നിന്ന് വ്യാപാര സ്ഥാപനങ്ങളെ ഒഴിവാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മര്‍ച്ചന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് എം ജെ മാത്യു മന്ത്രിക്ക് നിവേദനം നല്‍കി.

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday1117
mod_vvisit_counterYesterday3955
mod_vvisit_counterThis Month112493
mod_vvisit_counterLast Month165538

Online Visitors: 64
IP: 54.80.226.185
,
Time: 06 : 11 : 04