KSEBOA - KSEB Officers' Association

Tuesday
Dec 12th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ ഇത് കൂട്ടായ്മയുടെ വിജയം...

ഇത് കൂട്ടായ്മയുടെ വിജയം...

PDF
Hits smaller text tool iconmedium text tool iconlarger text tool icon
Idukki DAM2009 ജൂണ്‍ 13 ഉച്ചക്ക് 2.46 ന് മൂലമറ്റം പവര്‍ഹൌസിലെ രണ്ടാമത്തെ ജനറേറ്ററില്‍ നിന്ന് കേന്ദ്ര ഗ്രിഡിലേക്ക് ഊര്‍ജ്ജം പ്രവഹിച്ചു തുടങ്ങിയപ്പോള്‍ കേരളമൊന്നാകെ അഭിമാനത്താല്‍ പുളകിതരായി. ഇന്ത്യയുടെ അഭിമാനമായ, ‘ഊര്‍ജ്ജക്ഷേത്രമായ’ ഇടുക്കി ജലവൈദ്യുത നിലയം വിജയകരമായി പൂര്‍ത്തിയാക്കിയ ടോട്ടല്‍ ഷട്ട്ഡൌണിനു ശേഷം വീണ്ടും പ്രവര്‍ത്തനമാരംഭിച്ചു. സാമൂഹ്യ പ്രതിബദ്ധതയുള്ള സാങ്കേതിക വിദഗ്ദന്‍മാരും കര്‍മ്മധീരരായ തൊഴിലാളികളും ഒപ്പം  ഇവരെ വിശ്വാസത്തിലെടുക്കാന്‍ തയ്യാറായ ജനാധിപത്യ ഭരണ സംവിധാനവും ഒത്തൊരുമിച്ചപ്പോള്‍ ഇടുക്കി പവര്‍ഹൌസിന്റെ രണ്ടാം നമ്പര്‍ ബട്ടര്‍ഫ്ളൈ വാല്‍വിന്റെ അപാകതകള്‍ നീക്കാനുള്ള അതീവ ദുര്‍ഘടമായ യത്നങ്ങള്‍ വിജയം കണ്ടു. ഇവിടെ തകര്‍ന്നുവീണത് സ്വകാര്യ മേഖലയുടെ പ്രയോക്താക്കളുടെ സ്വപ്നങ്ങളും മാധ്യമങ്ങളുടെ കച്ചവട താല്പര്യങ്ങളുമാണ്.

പവര്‍ഹൌസിനുള്ളിലെ രണ്ടാം ഘട്ട മെഷീനുകളുടെ ബൈപാസ്സ് ഗാര്‍ഡ് വാല്‍വുകളില്‍ ലീക്ക് കണ്ടതിനെ തുടര്‍ന്ന് 2008 ല്‍ ബട്ടര്‍ഫ്ളൈ വാല്‍വ്  (ബി.വി) അടയ്ക്കുകയും അസാധാരണമായ നിലയില്‍ ബി.വി. കകല്‍ ചോര്‍ച്ച കണ്ടെത്തുകയും ചെയ്തു. ഏറെ സുരക്ഷിത പ്രാധാന്യമുള്ള ബൈപാസ്സ് ഗാര്‍ഡ് വാല്‍വുകള്‍ മാറ്റിവെയ്ക്കണമെങ്കില്‍ ഡാമില്‍ നിന്നുള്ള ഇന്‍റ്റേക്ക് ഷട്ടര്‍  (കണ്‍ട്രോള്‍ ഷാഫ്റ്റ്) അടച്ചുകൊണ്ടു മാത്രമേ സാധിക്കൂ എന്ന് അങ്ങനെ തിരിച്ചറിഞ്ഞു.

ധഇടുക്കി പവര്‍ഹൌസിലേക്ക് ഡാമില്‍നിന്ന് 7 മീറ്റര്‍ വ്യാസവും, 2027.5 മീറ്റര്‍ നീളമുള്ള പവര്‍ ടണല്‍ വഴി വെള്ളം ബി.വി.സി.യില്‍ വെച്ച് രണ്ടായി പിരിഞ്ഞ് രണ്ട് പെന്‍സ്റോക്കുകളായി (3.8 മീറ്റര്‍ വ്യാസവും 915 മീറ്റര്‍ നീളവും) പവര്‍ ഹൌസിലെത്തുന്നു. ഒന്നാം നമ്പര്‍ പെന്‍സ്റോക്ക് 1,2,3 എന്നീ മെഷീനുകളും രണ്ടാം നമ്പര്‍ പെന്‍സ്റോക്ക് 4,5,6 മെഷീനുകളും ഫീഡ് ചെയ്യുന്നു. പവര്‍ ടണലും പെന്‍സ്റോക്കുമായി ചേരുന്നിടത്താണ് ബട്ടര്‍ഫ്ളൈ വാല്‍വുകള്‍ സ്ഥാപിച്ചിരിക്കുന്നത്. (150”വ്യാസം) അതാത് ബട്ടര്‍ഫ്ളൈ വാല്‍വുകള്‍ അടച്ചുകൊണ്ടാണ് അതിലെ മെഷീനുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തി വരുന്നത്.

കണ്‍ട്രോള്‍ ഷാഫ്ട് അടയ്ക്കുക എന്നത് ഏറെ ശ്രമകരവും മുന്‍പ് ഒരിക്കലും പ്രവര്‍ത്തിപ്പിച്ചിട്ടില്ലാത്തതിനാലും പെട്ടെന്ന് തീരുമാനിക്കാവുന്ന ഒന്നായിരുന്നില്ല. നിരവധി ചര്‍ച്ചകള്‍ക്കു ശേഷം ജൂണ്‍ 6-ാം തീയതി പീക്ക്ലോഡിന് ശേഷം പത്തുദിവസത്തേക്ക്, ജൂണ്‍ 16-ാം തീയതി വരെ അനുമതി നല്‍കി. ജോലികള്‍ എത്രയും വേഗത്തിലും കുറ്റമറ്റ രീതിയിലും ചെയ്തു തീര്‍ക്കുന്നതിനു വേണ്ടി മുഴുവന്‍ ആളുകളേയും മൂന്ന് ഷിഫ്റ്റുകളിലായി വിന്യസിച്ചുകൊണ്ട് സമാന്തരമായി വര്‍ക്ക് തീര്‍ക്കാനാണ് ഷെഡ്യൂള്‍ ചെയ്തിരുന്നത്.

ജൂണ്‍ 6-ന് രാത്രി 9.12.ന് ആദ്യ മെഷീന്‍ ഓഫ് ചെയ്തു. തുടര്‍ന്ന് മറ്റ് അഞ്ച് മെഷീനുകളും ഓഫാക്കി. രാത്രി 11.45 ന് പണികള്‍ ആരംഭിച്ചു. മുന്‍തീരുമാനമനുസരിച്ച് ഐ.പി.ഡി.എസും പവര്‍ഹൌസും സംയുക്തമായി  കണ്‍ട്രോള്‍ ഗേറ്റിന്റെ ഇന്‍സ്പെക്ഷനും ട്രയല്‍ ഓപ്പറേഷന്‍സും നടത്തിയിരുന്നു. 

മുങ്ങല്‍ വിദഗ്ദന്മാരുടെ പരിശോധനയ്ക്കു ശേഷം 7-ാം തീയതി രാവിലെ 2 മണിക്ക് കണ്‍ട്രോള്‍ ഗേറ്റ് താഴ്ത്താനാരംഭിച്ചു. ഉദ്ദേശം 2 മണിക്കൂര്‍ കൊണ്ട് കണ്‍ട്രോള്‍ ഗേറ്റ് വിജയകരമായി അടയ്ക്കാനായി. ഉടന്‍ തന്നെ പവര്‍ ടണലില്‍ നിന്നും വെള്ളം ഒഴുക്കികളയാന്‍ ഡ്രെയിനിംഗും ആരംഭിച്ചു. യൂണിറ്റ് നമ്പര്‍ 2 മെഷീന്‍ ശരാശരി 5 മെഗാവാട്ടില്‍ 27 മണിക്കൂറോളം ഓടിച്ചുകൊണ്ടാണ് ഡ്രെയിനിംഗ് പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് യൂണിറ്റ് നമ്പര്‍ 6 ഉം 5 ഉം വഴി പെന്‍സ്റോക്കിലെ വെള്ളം ഡ്രെയിന്‍ ചെയ്യാന്‍ തുടങ്ങി. ഉദ്ദേശം 6 മണിക്കൂര്‍ കൊണ്ട് ആ ഉദ്യമം പൂര്‍ത്തിയായി. പക്ഷേ കണ്‍ട്രോള്‍ ഗേറ്റിലെ ലീക്ക് അസാധാരണ രീതിയില്‍ ആയതിനാല്‍ വീണ്ടും യൂണിറ്റ് നമ്പര്‍ 2 ഉം പിന്നീട് യൂണിറ്റ് നമ്പര്‍ 1 ഉം ഓടിച്ച്  ഉദ്ദേശം 4 മണിക്കൂര്‍ക്കൊണ്ട് പെന്‍സ്റോക്ക് 1 ഉം ഡ്രെയിന്‍ ചെയ്തു. ഒട്ടും താമസിയാതെ 8-ാം തീയതി രാത്രിയില്‍ 3 ടീമായി തിരിഞ്ഞ് ഒരേ സമയം 3 മെഷീനുകളുടേയും ഗാര്‍ഡ് വാല്‍വ് മാറ്റിവെയ്ക്കുകയുണ്ടായി. ഈ സമയമത്രയും പവര്‍ഹൌസില്‍ ഒരു നിമിഷം പോലും വൈദ്യുതി ബന്ധം മുറിയാതെ ഓക്സിലറി സപ്ളൈ ഉറപ്പാക്കി വയ്ക്കാനും പവര്‍ഹൌസിന്റെ സുരക്ഷിതത്വം ഉറപ്പാക്കത്തക്ക രീതിയില്‍ ഹൈഡ്രോളിക് സിസ്റത്തിന്റെ നിയന്ത്രണ സംവിധാനത്തിലും നിതാന്ത ജാഗ്രത ഇവിടുത്തെ ഓഫീസര്‍മാരും ജീവനക്കാരും പുലര്‍ത്തിയിരുന്നു.

ഇതേ സമയം ബി.വി.സി.യില്‍ ബട്ടര്‍ഫ്ളൈ വാല്‍വ് കകന്റെ ചോര്‍ച്ച തടയുന്നതിനാവശ്യമായ പണികള്‍ നടന്നുകൊണ്ടേയിരുന്നു. 150 ഇഞ്ച് വ്യാസമുള്ള വാല്‍വിന്റെ ഉള്ളില്‍ കയറി അറ്റകുറ്റപ്പണികള്‍ നടത്തുമ്പോള്‍ നിയന്ത്രണ സംവിധാനങ്ങളുടെ തകരാറ് മൂലമോ മറ്റ് കാരണങ്ങളാലോ ഇരച്ചെത്താവുന്ന വെള്ളത്തെക്കുറിച്ച് അല്പം പോലും ഭയമില്ലാതെ തന്നെയാണ് ജീവനക്കാര്‍ ജോലി ചെയ്തത്. വാല്‍വിനെ പ്രവര്‍ത്തിപ്പിക്കുന്ന സെര്‍വോ മോട്ടര്‍ മെക്കാനിസം പൂര്‍ണ്ണമായും അഴിച്ചു മാറ്റിയപ്പോള്‍, 90ീ ഓപ്പറേറ്റ് ചെയ്യേണ്ട വാല്‍വ് പൂര്‍ണ്ണമായും 90ീ ലേക്ക് എത്തുന്നില്ല എന്ന് ഉറപ്പാക്കി. അങ്ങനെ 10-ാം തീയതി രാത്രി വാല്‍വ് ഡിസ്ക്കിന്റെ മുകളിലും താഴെയുമായി പിടിപ്പിച്ചിട്ടുള്ള സീല്‍ റിംഗ് അഡ്ജസ്റ് ചെയ്ത് ഗ്യാപ് കുറയ്ക്കാനുള്ള അവസാന ശ്രമവും കൂടി നടത്തി. ആ ശ്രമം പൂര്‍ണ്ണമായും വിജയിച്ചു. തുടര്‍ന്ന് ബട്ടര്‍ഫ്ളൈ വാല്‍വ് ക ന്റെ പ്രവര്‍ത്തനക്ഷമതയും പരിശോധിച്ചു.

11-ാം തീയതി രാത്രി 10.24ന് തുടങ്ങിയ ഒന്ന്, രണ്ട്  പെന്‍സ്റോക്കുകളുടെ ഫില്ലിംഗ് 13-ാം തീയതി രാവിലെ 2 മണിയോടെ പൂര്‍ത്തിയായി. തുടര്‍ന്ന് 6 യൂണിറ്റുകളും പ്രവര്‍ത്തന സജ്ജമാക്കി. ഉച്ച കഴിഞ്ഞ് 2.46ന് ആദ്യ മെഷീന്‍ ഗ്രിഡിലേക്ക് സിക്രോണൈസ് ചെയ്തു.

ഈ ജോലികളിലൊട്ടാകെ  നമുക്ക് കാണാന്‍ കഴിഞ്ഞത് ലക്ഷ്യ നിര്‍വ്വഹണത്തിനു വേണ്ടിസിവില്‍, ഇലക്ട്രിക്കല്‍ എന്ന കാറ്റഗറി വ്യത്യാസവും ഓഫീസര്‍ -തൊഴിലാളി  എന്ന വ്യത്യാസവും മറന്ന് ഒത്തൊരുമിച്ച് നടത്തിയ പ്രവര്‍ത്തനങ്ങളാണ്. ബട്ടര്‍ഫ്ളൈ വാല്‍വ്  കക ന്റെ ചോര്‍ച്ച പരിഹരിക്കുന്ന ശ്രമങ്ങള്‍ വിജയം കാണാതെ വന്ന അവസരത്തില്‍ ജീവനക്കാരും ഓഫീസര്‍മാരും ഒന്നടങ്കം വിഷമിച്ച ഒരു ഘട്ടമുണ്ടായിരുന്നു. അന്ന് ഈ സ്ഥാപനത്തിന്റെ തലവന്‍ എന്ന നിലയില്‍ ബോര്‍ഡ് ചെയര്‍മാന്‍ ശ്രീ. രാജീവ് സദാനന്ദന്‍ ജോലി നടക്കുന്ന സ്ഥലത്ത് നേരിട്ട് വരികയും എല്ലാവര്‍ക്കും ആത്മവിശ്വാസം പകര്‍ന്നുകൊണ്ട് സധൈര്യം മുമ്പോട്ടു പോകാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തത് ഒരു പ്രധാന വഴിത്തിരിവായിരുന്നു. സെന്‍സേഷണല്‍ ന്യൂസ് ഉണ്ടാക്കുന്ന തത്രപ്പാടില്‍ ചില മാധ്യമ സുഹൃത്തുക്കള്‍ ഈ ജോലികളെ മോശമായി ചിത്രീകരിച്ചു. ഈ ജോലി വിജയിപ്പിക്കാനുള്ള വെല്ലുവിളി ആയിട്ടാണ് ജീവനക്കാര്‍ അതിനെ കണ്ടത്.

പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ഇ.ബി യിലെ സാങ്കേതിക വിദഗ്ധരും തൊഴിലാളികളും ചേര്‍ന്ന് കൂട്ടായ്മയിലൂടെ നിശ്ചയദാര്‍ഡ്യത്തിന്റെയും സാമൂഹ്യപ്രതിബദ്ധതയുടെയും ശക്തി ആവാഹിച്ച് ബട്ടര്‍ഫ്ളൈ വാല്‍വ് കകന്റെ  അറ്റകുറ്റപണി നിശ്ചയിച്ചതിലും മുമ്പേ പൂര്‍ത്തിയാക്കിയത് ഉപഭോക്താക്കള്‍ക്കും രാജ്യസ്നേഹികള്‍ക്കും ആവേശം ഉയര്‍ത്താന്‍ തക്കതാണ്. ചരിത്രത്തിന്റെ താളുകളില്‍ ഇത് ഇടം പിടിക്കട്ടെ!!

 

Add comment


Security code
Refresh


 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday2495
mod_vvisit_counterYesterday4126
mod_vvisit_counterThis Month54019
mod_vvisit_counterLast Month130619

Online Visitors: 55
IP: 54.242.205.33
,
Time: 15 : 43 : 15