KSEBOA - KSEB Officers' Association

Tuesday
Sep 26th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ അതിരറ്റ സന്തോഷവുമായി ഷര്‍മി മന്ത്രിക്കു മുന്നില്‍

അതിരറ്റ സന്തോഷവുമായി ഷര്‍മി മന്ത്രിക്കു മുന്നില്‍

PDF
Hits smaller text tool iconmedium text tool iconlarger text tool icon
ഷര്‍മി ഉലഹന്നാന്‍ 'എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല..ഇരുപത്തിനാല് വര്‍ഷത്തെ കാത്തിരിപ്പാണ് സഫലമായത്. വീട്ടില്‍ വൈദ്യുതി എത്തിയതിന്റെ സന്തോഷം പറഞ്ഞറിയിക്കാനാവില്ല..സംസ്ഥാന സര്‍ക്കാരിനെയും വകുപ്പ് മന്ത്രിയെയും നേരിട്ടറിയിക്കാനാണ് എത്തിയത്..' ഇത്രയും പറയുമ്പോള്‍ ഏഷ്യന്‍ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവ് ഷര്‍മി ഉലഹന്നാന്റെ കണ്ണുകളില്‍ തിളക്കം. തന്റെ വീട്ടില്‍ വൈദ്യുതി എത്തിക്കാന്‍ നടപടി സ്വീകരിച്ച മന്ത്രി എ കെ ബാലനെ കണ്ട് നന്ദിയറിയിക്കാന്‍ മന്ത്രിയുടെ ഓഫീസിലെത്തിയ ഷര്‍മിക്ക് സന്തോഷമടക്കാനായില്ല.

കാസര്‍കോട് കൊന്നക്കാട് മഞ്ചുച്ചാല്‍ നിവാസികള്‍ക്കാകെ ആഹ്ളാദം പകര്‍ന്ന തീരുമാനമാണ് സര്‍ക്കാരെടുത്തത്. ഗ്യാന്‍ഷൌവില്‍ കബഡിയിലെ സുവര്‍ണ ജേതാവായ ഷര്‍മിയുടെ വീട്ടില്‍ വൈദ്യതി എത്തിയിട്ടില്ലെന്ന വാര്‍ത്ത അറിഞ്ഞയുടന്‍ മന്ത്രി ഇടപെടുകയായിരുന്നു. യുദ്ധകാലാടിസ്ഥാനത്തില്‍ വൈദ്യുതീകരണത്തിനുള്ള നടപടി സ്വീകരിച്ചു. പതിനെട്ടു പോസ്റുകള്‍ ഒരൊറ്റദിവസം സ്ഥാപിച്ച് മഞ്ചുച്ചാലിലെ വീട്ടിലേക്ക് വൈദ്യുതി എത്തിക്കുകയായിരുന്നുവെന്ന് ഷര്‍മി പറഞ്ഞു.

ഒരു പ്രദേശത്തിന്റെ ചിരകാലാഭിലാഷമാണ് പൂവണിഞ്ഞത്. വീട്ടില്‍ വൈദ്യുതി എത്തിയ വിവരം പി കരുണാകരന്‍ എംപിയെ ബന്ധുക്കള്‍ ടെലിഫോണില്‍ അറിയിച്ചപ്പോള്‍ താന്‍ ഗ്യാന്‍ഷൌവിലായിരുന്നു. ആഹ്ളാദത്തില്‍ തുള്ളിച്ചാടണമെന്നു തോന്നി അപ്പോള്‍. തന്റെ വീടിനൊപ്പം പ്രദേശത്തെ 65 കുടുംബങ്ങള്‍ക്കുകൂടി വൈദ്യുതി ഉടന്‍ ലഭിക്കും.

ഇത് സന്തോഷത്തിന്റെ നിമിഷമാണ്. സര്‍ക്കാരിനെ ഈ കാര്യത്തില്‍ എത്രയഭിനന്ദിച്ചാലും മതിയാകില്ലമാതാപിതാക്കള്‍ക്കൊപ്പം മന്ത്രിയെ കാണാനെത്തിയ ഷര്‍മി പറഞ്ഞു. തന്റെ ഔദ്യോഗിക ജീവിതത്തില്‍ ഏറ്റവും അഭിമാനകരമായ നിമിഷങ്ങളിലൊന്നാണിതെന്ന് മന്ത്രി എ കെ ബാലന്‍ പറഞ്ഞു.

ഷര്‍മിയുടെ വീട്ടില്‍ വൈദ്യുതിയില്ലെന്ന കാര്യം അറിഞ്ഞപ്പോള്‍ വലിയ വേദനയുണ്ടാക്കി. ഉടന്‍ നടപടിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. കായിക രംഗത്ത് തിളക്കമാര്‍ന്ന ഭാവിയുള്ള ഷര്‍മിക്ക് എല്ലാ സഹായവും സര്‍ക്കാര്‍ ചെയ്യും. പ്രദേശത്തെ മുഴുവന്‍ കുടുംബങ്ങള്‍ക്കും വൈദ്യുതി ഉടന്‍ നല്‍കാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. ഷര്‍മിക്ക് മന്ത്രി ഉപഹാരം നല്‍കി. തനിക്ക് ലഭിച്ച സ്വര്‍ണമെഡല്‍ ഷര്‍മി മന്ത്രിക്ക് കാട്ടിക്കൊടുത്തു. മാതാപിതാക്കളായ ഉലഹന്നാനും മേരിയും കോച്ച് ജി ഉദയകുമാറും ഷര്‍മിക്കൊപ്പമുണ്ടായി.
 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday1688
mod_vvisit_counterYesterday3945
mod_vvisit_counterThis Month112536
mod_vvisit_counterLast Month148586

Online Visitors: 70
IP: 54.198.54.142
,
Time: 07 : 38 : 41